നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ നാഗ ചൈതന്യയുടെ പ്രതിഛായ തകർക്കാനുള്ള മുൻ ഭാര്യയും നടിയുമായ സാമന്തയുടെ പി.ആർ വർക്കാണ് വാർത്തകൾക്ക് പിന്നിലെന്ന് നടന്‍റെ ആരാധകർ പറഞ്ഞെന്ന തരത്തിലും വാർത്തകൾ വന്നു. ഇത്തരം പ്രചരണങ്ങളില്‍ പ്രതികരണവുമായി സാമന്ത ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് കുപ്രചരണങ്ങൾക്കെതിരെ സാമന്ത തക്കതായ മറുപടി നൽകിയത്. പെൺകുട്ടിക്കെതിരെ ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെയുള്ള ഗോസിപ്പ് പെൺകുട്ടി കെട്ടിച്ചമച്ചത്. ഒന്ന് പക്വത വച്ചുകൂടെ. ഉൾപ്പെട്ട കക്ഷികൾ ഇതിൽ നിന്നും മുന്നോട്ട് പോയി കഴിഞ്ഞു. നിങ്ങളും മുന്നോട്ട് പോകണം. നിങ്ങള്‍ സ്വന്തം ജോലിയിലും കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നും സാമന്ത ട്വിറ്ററിൽ കുറിച്ചു.
-
Rumours on girl - Must be true !!
— Samantha (@Samanthaprabhu2) June 21, 2022 " class="align-text-top noRightClick twitterSection" data="
Rumours on boy - Planted by girl !!
Grow up guys ..
Parties involved have clearly moved on .. you should move on too !! Concentrate on your work … on your families .. move on!! https://t.co/6dbj3S5TJ6
">Rumours on girl - Must be true !!
— Samantha (@Samanthaprabhu2) June 21, 2022
Rumours on boy - Planted by girl !!
Grow up guys ..
Parties involved have clearly moved on .. you should move on too !! Concentrate on your work … on your families .. move on!! https://t.co/6dbj3S5TJ6Rumours on girl - Must be true !!
— Samantha (@Samanthaprabhu2) June 21, 2022
Rumours on boy - Planted by girl !!
Grow up guys ..
Parties involved have clearly moved on .. you should move on too !! Concentrate on your work … on your families .. move on!! https://t.co/6dbj3S5TJ6
നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹവും വേർപിരിയലും സിനിമ മേഖലയിൽ വലിയ ചർച്ചയായിരുന്നു. 2017 ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച വിവാഹ ജീവിതം നാല് വർഷം തികയുന്നതിന് മുന്‍പ് 2021 ഒക്‌ടോബര്‍ രണ്ടിന് ഇരുവരും അവസാനിപ്പിച്ചു. തങ്ങൾ വിവാഹബന്ധം വേർപ്പെടുത്തുകയാണെന്ന് ഇരുവരും ചേർന്ന് സംയുക്ത പ്രസ്‌താവനയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.
എന്നാൽ വിവാഹമോചനം പ്രഖ്യാപിച്ചത് മുതൽ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വ്യക്തിപരമായ അധിക്ഷേപങ്ങളാണ് സാമന്ത നേരിട്ടുകൊണ്ടിരിക്കുന്നത്. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ സാമന്ത കഴിഞ്ഞവർഷം രംഗത്തെത്തിയിരുന്നു. വിവാഹമോചനം "അങ്ങേയറ്റം വേദനാജനകമായ പ്രക്രിയ" ആണെന്നും എന്നാൽ "നിരന്തരമായുള്ള വ്യക്തിപരമായ ആക്രമണങ്ങൾ" അതിനെ കൂടുതൽ ബുദ്ധിമുട്ടാക്കിയെന്നും സാമന്ത പറഞ്ഞു. തനിക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നു, കുട്ടികളെ ആവശ്യമില്ല, അവസരവാദിയാണ്, ഗർഭച്ഛിദ്രം നടത്തിയിട്ടുണ്ട് തുടങ്ങിയ പ്രചരണങ്ങൾ അവർ നടത്തിയിട്ടുണ്ടെന്നും ഇതെല്ലാം വേദനാജനകമാണെന്നും സാമന്ത പറഞ്ഞു.
അതേസമയം പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ് നാഗ ചൈതന്യയും സാമന്തയും. താങ്ക്യൂ ആണ് നടന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ഖുഷി, ശാകുന്തളം എന്നിവയാണ് സാമന്തയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.