ETV Bharat / entertainment

'ശാകുന്തളം' പ്രൊമോഷൻ്റെ ഭാഗമായി ഇൻസ്റ്റഗ്രാമിൽ മോണോക്രോം ചിത്രങ്ങൾ പങ്കുവച്ച് സാമന്ത - samantha rooth prabhu

ശാകുന്തളത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായാണ് തെന്നിന്ത്യൻ നടി സമാന്ത തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ തൻ്റെ മോണോക്രോം ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രത്തിൽ വെളുത്ത നിറത്തിലുള്ള ഒരു തൈ ഹൈ സ്ലിറ്റ് വസ്ത്രമാണ് സമാന്ത ധരിച്ചിരിക്കുന്നത്.

Samantha drops monochrome pictures  Samantha  monochrome pictures from Shaakuntalam promotions  Shaakuntalam  ശാകുന്തളം  ചിത്രങ്ങൾ പങ്കുവച്ച് സാമന്ത  thigh high slit  തെൻഇന്ത്യൻ നടി സമാന്ത  തൈ ഹൈ സ്ലിറ്റ്  സമാന്ത ധരിച്ചിരിക്കുന്നത്  ശാകുന്തളം പ്രമോഷൻ്റെ  ശാകുന്തളത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായാണ്  മോണോക്രോം  ഹൈദരാബാദ്
ഇൻസ്റ്റഗ്രാമിൽ തൻ്റെ മോണോക്രോം ചിത്രങ്ങൾ പങ്കുവച്ച് സാമന്ത
author img

By

Published : Mar 21, 2023, 8:00 PM IST

ഹൈദരാബാദ്: ‘ഈച്ച’ എന്ന സിനിമയിലെ അഭിനയത്തിലൂടെ ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട നായികയായി മാറിയ അഭിനേത്രിയാണ് സാമന്ത റൂത്ത് പ്രഭു. അഭിനയ മികവു കൊണ്ട് ഇന്ത്യയൊട്ടാകെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ സമാന്തക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമയിലും തൻ്റെ കഥാപാത്രത്തിന് അഭിനയത്തിലൂടെ പ്രാധാന്യം സൃഷ്ടിക്കാനും, താൻ കേന്ദ്രകഥാപാത്രമായ സിനിമകൾ അഭിനയ മികവിലൂടെ വിജയിപ്പിക്കാനുമുള്ള താരത്തിൻ്റെ കഴിവ് എന്നും സിനിമ ലോകത്തിലെ ശ്രദ്ധ കോന്ദ്രമാകാൻ താരത്തെ ഏറെ സഹായിച്ചിട്ടുണ്ട്.

സാമന്ത റൂത്ത് പ്രഭു: സാമന്ത റൂത്ത് പ്രഭു തൻ്റെ വരാനിരിക്കുന്ന ചിത്രമായ ‘ശാകുന്തളം’ സിനിമയുടെ റിലീസിൻ്റെ ഭാഗമായി പ്രൊമോഷനുകൾ ആരംഭിച്ചു കഴിഞ്ഞു. സിനിമയ്‌ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ തൻ്റെ ഓദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഏറ്റവും പുതിയ ചിത്രമായ ശാകുന്തളത്തിൻ്റെ പ്രൊമോഷനിൽ നിന്ന് തൻ്റെ കുറച്ച് മോണോക്രോം ചിത്രങ്ങൾ പങ്കുവക്കുകയായിരുന്നു താരം. ഒരു ഹൈ തൈ സ്ലിറ്റ് വെള്ള വസ്ത്രത്തിൽ പോസ് ചെയ്യുന്ന താരത്തെയാണ് പോസ്റ്റിൽ കാണാൻ സാധിക്കുക.

'വെളുത്ത ഹൃദയ ഇമോജിയോടെ "നമുക്ക് എല്ലാ കാര്യങ്ങളും സംസാരിക്കാം ഹാഷ്‌ടാഗ് ശാകുന്തളം" എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്'. ചിത്രം പങ്കു വച്ചതിന് പിന്നാലെ താരത്തിൻ്റെ ആരാധകരുടെയും സുഹൃത്തുക്കളുടെയും കമൻ്റുകൾ കൊണ്ട് ഇൻസ്റ്റഗ്രാം നിറയുകയായിരുന്നു. നിരവധി റെഡ് ഹാർട്ട് ഇമോജികളാണ് താരത്തിൻ്റെ ആരാധകർ കമൻ്റ് വിഭാഗത്തിൽ നിറച്ചത്.

‘തെന്നിന്ത്യൻ ഇൻഡസ്‌ട്രിയിലെ ഏറ്റവും വലിയ നായിക സുന്ദരി രാജകുമാരിയായതിനാൽ നിങ്ങളെക്കുറിച്ച് പറയേണ്ടതില്ല’ എന്നാണ് ഒരു ആരാധകൻ്റെ കമൻ്റ്. ‘ഈ പോസ്റ്റിൽ നിങ്ങൾ 10 വയസ്സിന് താഴെയാണെന്ന് തോന്നുന്നു എല്ലാ പോരാട്ടങ്ങളിലും മറഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ട്’ മറ്റൊരാൾ കമൻ്റ് ചെയ്തു.

ദുഷ്യന്ത രാജാവിൻ്റെയും ശകുന്തളയുടെയും ഇതിഹാസ പ്രണയകഥയാണ് ശാകുന്തളം അവതരിപ്പിക്കുന്നത്. ദേവ് മോഹനും സാമന്തയുമാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിഷു സെൻഗുപ്ത, ഡോ. എം മോഹൻ ബാബു പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, സച്ചിൻ ഖേദേക്കർ കബീർ ബേദി എന്നിവരുൾപ്പെടെ വളരെ കഴിവുള്ള ഒരു ഗംഭീര താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സിനിമയിൽ ഭരത രാജകുമാരനെ അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാർ അല്ലു അർജുൻ്റെ മകൾ അല്ലു അർഹയാണ് താരനിരയിലെ മറ്റൊരു ആകർഷണം.

also read: 'ഹിന്ദുത്വത്തിനെതിരെ ട്വീറ്റ്': കന്നഡ നടനും ദലിത് ആക്‌ടിവിസ്റ്റുമായ ചേതൻ കുമാർ അഹിംസ അറസ്റ്റില്‍

ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് നീലിമ ഗുണയാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവാണ് സിനിമ അവതരിപ്പിക്കുന്നത്. നേരത്തെ ഫെബ്രുവരി 17 ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെക്കുകയായിരുന്നു. പുതുക്കിയ റിലീസ് തീയതി ഏപ്രിൽ 14 ആണ്.

ശാകുന്തളം കൂടാതെ, വരുൺ ധവാനൊപ്പം രാജ് , ഡികെയുടെ ‘സിറ്റഡൽ’ എന്ന സീരീസിലാണ് സാമന്ത അടുത്തതായി അഭിനയിക്കുന്നത്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ‘കുഷി’ എന്ന റൊമാൻ്റിക്ക് ഡ്രാമയിലും സമാന്തയാണ് നായികയായി എത്തുന്നത്. തൻ്റെ വ്യക്തി ജീവിതത്തിലും ഓദ്യോഗിക ജീവിതത്തിലും സമാന്തയെടുത്ത ശക്തമായ തീരുമാനങ്ങൾ ഏതൊരു സ്‌ത്രീക്കും തൻ്റെ ജീവിതത്തിൽ ശക്തമായി മുന്നോട്ട് പോകാൻ പ്രയോജനമേകുന്നവയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.