ETV Bharat / entertainment

ദുബായില്‍ പ്രൊമോഷന്‍ പരിപാടിക്കിടെ സല്‍മാന്‍ ഖാനോട് വിവാഹാഭ്യര്‍ഥന നടത്തി ആരാധിക; താരത്തിന്‍റെ പ്രതികരണം വൈറല്‍ - ഏറ്റവും പുതിയ സിനിമ വാര്‍ത്ത

സല്‍മാന്‍ ഖാന്‍ തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കിസി കാ ഭായി കിസി കി ജാന്‍' എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായാണ് ദുബായില്‍ എത്തിയത്

salman khan  women propses salman khan  dubai event salman khan  Kisi Ka Bhai Kisi Ki Jaan  latest bollywood news  സല്‍മാന്‍ ഖാനോട് വിവാഹാഭ്യര്‍ഥന നടത്തി ആരാധിക  കിസി കാ ഭായി കിസി കി ജാന്‍  പൂജ ഹെഗ്‌ഡെ  സല്‍മാന്‍ ഖാന്‍  ഏറ്റവും പുതിയ സിനിമ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ദുബായില്‍ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെ സല്‍മാന്‍ ഖാനോട് വിവാഹാഭ്യര്‍ഥന നടത്തി ആരാധിക; താരത്തിന്‍റെ പ്രതികരണം വൈറല്‍
author img

By

Published : Apr 25, 2023, 5:49 PM IST

ഹൈദരാബാദ്: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കിസി കാ ഭായി കിസി കി ജാന്‍' എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ്. പ്രൊമോഷന്‍റെ ഭാഗമായി ദുബായിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത സല്‍മാന്‍ ഖാന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്‌റ്റേജില്‍ നില്‍ക്കുന്ന സല്‍മാന്‍ ഖാന് ചുറ്റും കൂടിയിരിക്കുന്ന ആരാധകരെയും വീഡിയോയില്‍ കാണാന്‍ സാധിക്കും.

എന്നാല്‍, പരിപാടി ഏറ്റവുമധികം തരംഗമാകുന്നത് പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു സ്‌ത്രീ സല്‍മാന്‍ ഖാനോട് വിവാഹാഭ്യര്‍ഥന നടത്തിയപ്പോഴാണ്. സല്‍മാന്‍ ഖാന്‍ ആരാധകരുമായി സെല്‍ഫി എടുക്കുന്ന സമയം ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു സ്‌ത്രീ ഉച്ചത്തില്‍ 'സല്‍മാന്‍.. എന്നെ വിവാഹം ചെയ്യൂ' എന്ന് വിളിച്ചു പറഞ്ഞു. ഇതിന് ശേഷം മറ്റൊരു സ്‌ത്രീ സല്‍മാന് നേരെ കൈകള്‍ വീശിയ ശേഷം 'വിവാഹം ചെയ്യരുത്' എന്ന് ഉറക്കെ വിളിച്ചു പറയുന്നു.

വിവാഹാഭ്യര്‍ഥനയ്‌ക്കുള്ള താരത്തിന്‍റെ മറുപടി: 'റൈറ്റ്, റൈറ്റ്, റൈറ്റ്' എന്ന മൂന്ന് വാക്കിലുള്ള സല്‍മാന്‍റെ മറുപടി ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്ക് നിരവധി പേരാണ് കമന്‍റുമായി എത്തിയത്. 'സല്‍മാന്‍ സര്‍ നിങ്ങളെ കാണാന്‍ വളരെയധികം മനോഹരമായിരിക്കുന്നു' എന്ന് ഒരു ആരാധകന്‍ കുറിച്ചപ്പോള്‍ 'നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ് എല്ലാവര്‍ക്കും നിങ്ങളെ ഇഷ്‌ടമാണ്' എന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു.

എന്നാല്‍ മറ്റുചിലര്‍ ഹാര്‍ട്ട് ഇമോജി ഉപയോഗിച്ചാണ് കമന്‍റ് ചെയ്‌തത്. ദുബായില്‍ തന്‍റെ സുഹൃത്തുക്കളോടൊപ്പമുള്ള ഫോട്ടോയും സല്‍മാന്‍ ഖാന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ദുബായില്‍ പ്രൊമോഷന്‍റെ ഭാഗമായി എത്തിയ സല്‍മാന് ഉജ്ജ്വല സ്വീകരണമാണ് ആളുകള്‍ ഒരുക്കിയിരുന്നത്.

പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം ഫാമിലി എന്‍റര്‍ടെയ്‌നറായ 'കിസി കാ ഭായി കിസി കി ജാനു'മായി സല്‍മാന്‍ ഖാന്‍ വീണ്ടും എത്തിയിരിക്കുകയാണ്. നാലാം ദിനത്തില്‍ ചിത്രത്തിന് കലക്ഷന് ഗണ്യമായ ഇടിവ് നേരിട്ടുവെങ്കിലും ബോക്സോ‌ഫിസില്‍ താന്‍ ഇപ്പോഴും ഒരു മികച്ച പെര്‍ഫോമറാണെന്ന് സല്‍മാന്‍ ഖാന്‍ തെളിയിച്ചു. 'കിസി കാ ഭായ് കിസി കി ജാന്‍' റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്‌ചയില്‍ കാര്യമായ ഇടിവ് നേരിട്ടുവെങ്കിലും രണ്ടക്ക സംഖ്യകള്‍ കലക്‌ട് ചെയ്യാന്‍ സാധിച്ചു.

'കിസി കി ഭായി കിസി കി ജാന്‍' കലക്ഷന്‍: വാരാന്ത്യത്തില്‍ ശക്തമായി മുന്നേറിയ ചിത്രം റിലീസ് ചെയ്‌ത് നാലാം ദിവസത്തില്‍ പത്ത് കോടിയോളം രൂപ നേടിയതായാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഏവരും ഉറ്റുനോക്കിയിരുന്ന തിങ്കളാഴ്‌ചത്തെ പരീക്ഷയില്‍ ചിത്രം പാസായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 'കിസി കാ ഭായ്‌ കിസി കി ജാന്‍' 10.5 കോടി രൂപയാണ് നാലാം ദിനത്തില്‍ നേടിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള നാല് ദിവസത്തെ ആകെ കലക്ഷന്‍ 74 കോടി രൂപയാണ്.

എന്നാല്‍, സിംഗിള്‍ സ്‌ക്രീനുകളിലെ പ്രകടനം തിങ്കളാഴ്‌ചയും മികച്ചതായിരുന്നു. അതേസമയം, നാലാം ദിനത്തില്‍ മള്‍ട്ടിപ്ലക്‌സ് കലക്ഷനില്‍ ഇടിവ് രേഖപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം തിങ്കളാഴ്‌ച തിയേറ്ററില്‍ 15 ശതമാനം ചിത്രത്തിന് ഒക്യുപെന്‍സി ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.