ETV Bharat / entertainment

'എന്‍റെ ശരീരം, എന്‍റെ ചോയ്‌സ്'; ഹിജാബ് വിരുദ്ധസമരത്തെ പിന്തുണച്ച് വസ്‌ത്രം അഴിച്ചുമാറ്റി ഇറാനിയന്‍ നടി - Elnaaz Norouzi

Elnaaz Norouzi protest: ഇറാനിയന്‍ നടി എല്‍നാസ് നൊറൂസിയുടെ വേറിട്ട പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയ നടി തന്‍റെ അടിവസ്‌ത്രങ്ങള്‍ വരെ അഴിച്ചു മാറ്റിയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

Sacred Games actor Elnaaz Norouzi  Elnaaz Norouzi strips in solidarity  വസ്‌ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ച് ഇറാനിയന്‍ നടി  എല്‍നാസ് നൊറൗസിന്‍റെ വേറിട്ട പ്രതിഷേധം  Elnaaz Norouzi protest  Solidarity with Iranian women  Elnaaz Norouzi support of Iranian Women  Elnaaz Norouzi protest post  Elnaaz Norouzi about violent protests in Iran  Protest against Mahsa Amini death  Elnaaz Norouzi in movies  എല്‍നാസ് നൊറൗസി  Elnaaz Norouzi  Elnaaz Norouzi nudity protest
'എന്‍റെ ശരീരം, എന്‍റെ ചോയ്‌സ്'; ഹിജാബ് വിരുദ്ധസമരത്തെ പിന്തുണച്ച് വസ്‌ത്രം അഴിച്ചുമാറ്റി ഇറാനിയന്‍ നടി
author img

By

Published : Oct 12, 2022, 4:58 PM IST

Updated : Oct 12, 2022, 7:36 PM IST

Solidarity with Iranian women: വസ്‌ത്രം അഴിച്ചുമാറ്റി വേറിട്ട പ്രതിഷേധവുമായി ഇറാനിയന്‍ നടിയും മോഡലുമായ എല്‍നാസ് നൊറൂസി. ഇറാനില്‍ നടക്കുന്ന ഹിജാബ്‌ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചാണ് നടി രംഗത്തെത്തിയിരിക്കുന്നത്. ഓരോ വസ്‌ത്രങ്ങളും അഴിച്ചുമാറ്റുന്ന വീഡിയോ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് എല്‍നാസ് പിന്തുണ അറിയിച്ചിരിക്കുന്നത്.

Elnaaz Norouzi nudity protest: ഹിജാബും ബുര്‍ഖയും ധരിച്ച് പ്രത്യക്ഷപ്പെട്ട എല്‍നാസ് പിന്നീട് ഓരോ വസ്‌ത്രങ്ങളും അഴിച്ചുമാറ്റുന്നതാണ് വീഡിയോയില്‍ കാണാനാവുക. ഓരോന്നും അഴിച്ചു മാറ്റുമ്പോള്‍ ഇത് നിങ്ങളുടെ തിരഞ്ഞെടുപ്പാണെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നടി വീഡിയോയില്‍ എഴുതി കാണിക്കുന്നുണ്ട്. പോസ്‌റ്റിനൊപ്പം ഒരു കുറിപ്പും എല്‍നാസ് ഇന്‍സ്‌റ്റയില്‍ പങ്കുവച്ചു. നഗ്‌നതയെ അല്ല, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് ഞാന്‍ പ്രോത്സാഹിപ്പിക്കുന്നത്‌ എന്നാണ് നടി കുറിച്ചിരിക്കുന്നത്.

Elnaaz Norouzi protest post:'ലോകത്തുള്ള എല്ലാ സ്‌ത്രീകള്‍ക്കും അവള്‍ എവിടെ നിന്നുള്ളവളാണ് എന്നത് പരിഗണിക്കാതെ, അവള്‍ ആഗ്രഹിക്കുന്നത് എന്തും എവിടെ വേണമെങ്കിലും ധരിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു പുരുഷനോ മറ്റൊരു സ്‌ത്രീയ്‌ക്കോ അവള്‍ ധരിക്കുന്ന വസ്‌ത്രം ഏതെന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.

Elnaaz Norouzi support of Iranian Women: ഓരോരുത്തര്‍ക്കും വ്യത്യസ്‌ത കാഴ്‌ചപ്പാടും വിശ്വാസങ്ങളുമുണ്ട്. അതെല്ലാം ബഹുമാനിക്കേണ്ടതുണ്ട്. ജനാധിപത്യം എന്നാല്‍ തീരുമാനം എടുക്കാനുള്ള അധികാരമാണ്. ഓരോ സ്‌ത്രീയ്‌ക്കും സ്വന്തം ശരീരത്തിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടായിരിക്കണം. ഈ വീഡിയോയിലൂടെ ഞാന്‍ നഗ്‌നതയെ പ്രോത്സാഹിക്കുകയല്ല, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്', എല്‍നാസ് നൊറൂസി കുറിച്ചു. എല്‍നാസ് പങ്കുവച്ച വീഡിയോക്ക് ഇതുവരെ ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

Elnaaz Norouzi about violent protests in Iran: ഇറാനിലെ പ്രതിഷേധത്തെ കുറിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമത്തോടും നടി പ്രതികരിച്ചിട്ടുണ്ട്. 'രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇത് മനുഷ്യാവകാശ ലംഘനമാണ്. ആളുകള്‍ക്ക് പുറം ലോകവുമായി ആശയവിനിമയം നടത്താന്‍ കഴിയാത്തവിധം അവര്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചിരിക്കുകയാണ്', എല്‍നാസ് പറഞ്ഞു.

തനിക്ക് തന്‍റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും എല്‍നാസ് അറിയിച്ചു. 'ആശയവിനിമയം നടത്താനുള്ള എല്ലാ വഴികളും അവര്‍ ബ്ലോക്ക് ചെയ്‌തിരിക്കുകയാണ്. അതുകൊണ്ട് തന്നെ എനിക്കെന്‍റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അവിടെ എന്താണ് സംഭവിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. ഞങ്ങള്‍ ശബ്‌ദമുയര്‍ത്തുകയും, അത് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുമെന്ന് ഉറപ്പാക്കുകയും ചെയ്‌തില്ലെങ്കില്‍ ഒന്നും മാറാന്‍ പോകുന്നില്ല', എല്‍നാസ് നൊറൂസി പറഞ്ഞു.

Death of Mahsa Amini: 22കാരിയായ മഹ്‌സ അമിനിയുടെ ദാരുണ കൊലയെ തുടര്‍ന്നാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഹിജാബ് ധരിച്ച മഹ്സയുടെ തലമുടി അല്‍പം പുറത്തുകണ്ടു എന്നാരോപിച്ച് സദാചാര പൊലീസ് യുവതിയെ ക്രൂര മര്‍ദനത്തിനിരയാക്കിയിരുന്നു. ഇതിന് പിന്നാലെ സെപ്‌റ്റംബര്‍ 16ന് മഹ്‌സ മരണത്തിന് കീഴടങ്ങുകയും തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.

Protest against Mahsa Amini death: ഇറാനിയന്‍ യുവതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ പിന്തുണ അറിയിച്ചിരുന്നു. യുവതിക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Elnaaz Norouzi in movies: നെറ്റ്ഫ്ലിക്‌സ്‌ പരമ്പര 'സേക്രഡ്‌ ഗെയിംസി'ലെ അഭിനയത്തിലൂടെ ശ്രദ്ധേയയാണ് എല്‍നാസ്. ഇറാനിലെ തലസ്ഥാന നഗരമായ ടെഹ്‌റാനിലാണ് എല്‍നാസ്‌ നൊറൂസിയുടെ ജനനം. 2017ല്‍ പുറത്തിറങ്ങിയ പാകിസ്‌ഥാനി റൊമാന്‍റിക് കോമഡി ചിത്രം 'മാന്‍ ജാവോ നാ', പഞ്ചാബി സിനിമ 'ഖിജോ ഖുന്ദി' എന്നീ സിനിമകളിലൂടെയാണ് എല്‍നാസിന്‍റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നവാസുദ്ദീന്‍ സിദിഖിക്കൊപ്പം 2018ലാണ് 'സേക്രഡ് ഗെയിംസില്‍' നടി സ്‌ക്രീന്‍ പങ്കിട്ടത്. പിന്നീട് കുനാല്‍ ഖേമുവിനൊപ്പം 'അഭയ്‌' എന്ന സീ5 വെബ്‌ സീരീസിലും വേഷമിട്ടു.

Also Read: 'നഗ്നനാവുന്നതില്‍ എനിക്ക് പ്രശ്‌നമില്ല'; പൂര്‍ണ നഗ്‌നനായി രണ്‍വീര്‍ സിങിന്‍റെ ഫോട്ടോഷൂട്ട്

Last Updated : Oct 12, 2022, 7:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.