ETV Bharat / entertainment

25 അരുംകൊലകള്‍ ചെയ്‌ത്‌ കീര്‍ത്തി സുരേഷ്‌; പ്രേക്ഷകരെ ഞെട്ടിച്ച്‌ താരം

author img

By

Published : Apr 27, 2022, 7:27 AM IST

Saani Kaayidham trailer: 'സാനി കായിദം' ട്രെയ്‌ലര്‍ പുറത്തിറങ്ങി. തന്‍റെ കുടുംബത്തെ ഇല്ലാതാക്കിയവര്‍ക്കെതിരെ പൊന്നിയും സങ്കായും ചേര്‍ന്ന്‌ നടത്തുന്ന പോരാട്ടമാണ്‌ ട്രെയ്‌ലറില്‍ ദൃശ്യമാവുക.

25 അരുംകൊലകള്‍ ചെയ്‌ത്‌ കീര്‍ത്തി സുരേഷ്‌  Saani Kaayidham Release  Saani Kaayidham trailer  Saani Kaayidham cast and crew  Keerthi Suresh's best role
25 അരുംകൊലകള്‍ ചെയ്‌ത്‌ കീര്‍ത്തി സുരേഷ്‌; പ്രേക്ഷകരെ ഞെട്ടിച്ച്‌ താരം

Saani Kaayidham trailer: കീര്‍ത്തി സുരേഷ്‌ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാനി കായിദം'. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തന്‍റെ കുടുംബത്തെ ഇല്ലാതാക്കിയവര്‍ക്കെതിരെ പൊന്നിയും സങ്കായും ചേര്‍ന്ന്‌ നടത്തുന്ന പോരാട്ടമാണ് 3.13 ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ദൃശ്യമാവുക.

സംവിധായകന്‍ സെല്‍വരാഘവനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. സെല്‍വരാഘവന്‍റെ സഹോദരിയുടെ വേഷമാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്. വ്യത്യസ്‌ത മേക്കോവറിലാണ് സിനിമയില്‍ കീര്‍ത്തി സുരേഷും സെല്‍വരാഘവനും പ്രത്യക്ഷപ്പെടുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Keerthi Suresh's best role: കീര്‍ത്തി സുരേഷ്‌ ആണ് ചിത്രത്തില്‍ പൊന്നി എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുക. സെല്‍വരാഘവന്‍ സാങ്കായ്‌ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കും. പൊന്നിയും സാങ്കായും നടത്തിയ കൊലകളുടെ കണക്കുകള്‍ പൊലീസ്‌ ഉദ്യോഗസ്ഥനു മുമ്പില്‍ വെളിപ്പെടുത്തുന്ന രംഗമാണ് ട്രെയ്‌ലറിലുള്ളത്‌. തന്‍റെ കുടുംബത്തിന്‍റെ നാശത്തിന് കാരണമായ 25 പേരെയാണ് പൊന്നി അരുംകൊല ചെയ്‌തത്‌. കീര്‍ത്തി സുരേഷും സെല്‍വരാഘവനുമാണ് ട്രെയ്‌ലറില്‍ ഹൈലൈറ്റാകുന്നത്‌.

1980കളില്‍ നടന്ന സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‌. തന്‍റെ കുടുംബത്തെ ഇല്ലാതാക്കിയവര്‍ക്കെതിരെ പൊന്നി നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ്‌ ചിത്രപശ്ചാത്തലം. സഹോദരനിലൂടെ പ്രതികാരം ചെയ്യുകയാണ്‌ ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്‍റെ കഥാപാത്രം. നിയമവും പൊലിസും നോക്കുകുത്തികളാകുന്നിടത്ത്‌ തന്‍റെ സഹോദരനിലൂടെ പ്രതികാരം ചെയ്യാനൊരുങ്ങുന്ന പൊന്നിയുടെ ജീവിതമാണ് 'സാനി കായിദം'.

Saani Kaayidham Release: പല കാരണങ്ങളാല്‍ ചിത്രീകരണം മുടങ്ങിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ മെയ്‌ ആറിനാണ് ചിത്രം റിലീസിനെത്തുക.

Saani Kaayidham cast and crew: അരുണ്‍ മാത്തേശ്വരമാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. യാമിനി യഗ്നമൂര്‍ത്തിയാണ് ഛായാഗ്രഹണം. നഗൂരനാണ് എഡിറ്റിംഗ്‌. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. സ്‌ക്രീന്‍ സീന്‍ സ്‌റ്റുഡിയോസാണ് നിര്‍മാണം.

Also Read: സെല്‍വരാഘവന് പിറന്നാള്‍ ആശംസിച്ച് സാനി കൈദത്തിന്‍റെ പുതിയ പോസ്റ്റര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.