ETV Bharat / entertainment

'നല്ലത്‌ ചെയ്‌താലും അഭിനന്ദിക്കില്ല, ചെറിയ തെറ്റ്‌ ചെയ്‌താല്‍ വലുതാക്കി പറയും'; വിജയ്‌യെ കുറിച്ച് അച്ഛന്‍ - Vijay father criticize Vijay

Vijay father not appreciate Vijay: വിജയ്‌യും പിതാവും തമ്മിലുള്ള പോര്‌ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമാണ്. ഇപ്പോഴിതാ മകനെ കുറിച്ചുള്ള ചന്ദ്രശേഖറുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്.

S A Chandrasekar not appreciate Vijay  Vijay father not appreciate Vijay  Vijay father criticize Vijay  വിജയ്‌യെ കുറിച്ച് അച്ഛന്‍
'നല്ലത്‌ ചെയ്‌താലും അഭിനന്ദിക്കില്ല, ചെറിയ തെറ്റ്‌ ചെയ്‌താല്‍ വലുതാക്കി പറയും'; വിജയ്‌യെ കുറിച്ച് അച്ഛന്‍
author img

By

Published : May 7, 2022, 7:51 PM IST

Vijay father criticize Vijay: ദളപതി വിജയ്‌യും പിതാവ്‌ എസ്‌.എ ചന്ദ്രശേഖറും തമ്മിലുള്ള അകല്‍ച്ച പ്രേക്ഷകര്‍ക്ക്‌ സുപരിചിതമാണ്. ഇരുവരും തമ്മിലുള്ള അകല്‍ച്ചയുടെ വാര്‍ത്തകള്‍ എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആകാറുണ്ട്‌. ഇപ്പോഴിതാ മകനെ കുറിച്ചുള്ള ചന്ദ്രശേഖറുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

Vijay father not appreciate Vijay: വിജയ്‌യുടെ ചിത്രങ്ങളെ കുറിച്ച് എല്ലാവരും നല്ലത്‌ പറയുമ്പോള്‍ താന്‍ അഭിനന്ദനം അറിയിക്കാറില്ലെന്ന്‌ ചന്ദ്രശേഖര്‍. ഇത്‌ വിജയ്‌യെ പ്രകോപിതനാക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചന്ദ്രശേഖറുടെ വെളിപ്പെടുത്തല്‍.

'എനിക്കൊരു കാര്യം ശരിയല്ലെന്ന് തോന്നുകയാണെങ്കില്‍ ഞാനത്‌ നേരെ പോയി വിജയ്‌യോട്‌ പറയാറുണ്ട്‌. ഞാന്‍ ശരിയല്ലെന്ന് പറയുമ്പോള്‍ അവന് ഞാന്‍ പറയുന്നതാണ് ശരിയായി തോന്നാത്തത്‌.' തന്‍റെ മകന്‍ ചെയ്യുന്ന നല്ല കാര്യങ്ങളിലെല്ലാം താന്‍ അഭിനന്ദനം അറിയിക്കാറില്ലെന്നും ചന്ദ്രശേഖര്‍ തുറന്നു പറഞ്ഞു. അഭിനന്ദനം അറിയിക്കാത്തത്‌ തന്‍റെയൊരു മോശം സ്വഭാവമാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌.

'എന്നാല്‍ ചെറിയ തെറ്റ്‌ ചെയ്‌താല്‍ വലുതാക്കി പറയും. കൂടെയുള്ളവരെല്ലാം സൂപ്പര്‍ ആണെന്ന് പറയുന്ന ചില കാര്യങ്ങള്‍ ഞാന്‍ പോയി എന്തെങ്കിലും തെറ്റാണെന്ന് പറഞ്ഞാല്‍ നെറ്റിയില്‍ കുറച്ച്‌ നേരം കൈ കുത്തിയിരുന്നിട്ട്‌ വേറെ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കും. അതിന്‍റെ അര്‍ഥം അടുത്ത വിഷം എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാനാണ്. അതായത്‌ ഈ വിഷയത്തെ പറ്റി ഇനിയൊരു സംസാരം വേണ്ടന്ന അര്‍ഥം.'

താന്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഈ അഭിമുഖം ഇപ്പോള്‍ വിജയ്‌ കാണുന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 'വിജയ്‌ക്ക്‌ ഇഷ്‌ടപ്പെടാത്ത എന്തെങ്കിലും കാര്യം ഞാന്‍ പറയുകയാണെങ്കില്‍ ഉടന്‍ തന്നെ അവനത്‌ അമ്മയോട്‌ ഇതിനെ പറ്റി സംസാരിക്കും. ഇതറിഞ്ഞാന്‍ അവന്‍റെ അമ്മ എന്നെ വഴക്ക്‌ പറയും. എല്ലാവരും നല്ലത്‌ പറയുമ്പോള്‍ എന്താണ് നിങ്ങള്‍ മാത്രം ഇങ്ങനെ പറയുന്നത്‌ എന്ന്‌ ചോദിക്കും. എന്‍റെ കണ്ണ്‌ ശിരയല്ലെന്ന് പറയും.' -ചന്ദ്രശേഖര്‍ പറഞ്ഞു

Also Read: ദളപതിയുടെ തുടര്‍ച്ചയായ 5ാമത്തെ ചിത്രം; 'ബീസ്‌റ്റി'ന്‍റെ ബോക്‌സ്‌ ഓഫീസ്‌ വേട്ട

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.