ETV Bharat / entertainment

ആയിരം കോടി വാരി ആര്‍.ആര്‍.ആര്‍ ; വിലമതിക്കാനാകാത്ത സ്നേഹത്തിന് നന്ദിയെന്ന് നിര്‍മാണ കമ്പനി - ആര്‍.ആര്‍.ആര്‍ 1000 കോടി കളക്ഷന്‍ നേടിയെന്ന് നിര്‍മാണ കമ്പനി

550 കോടി മുടക്കി നിര്‍മിച്ച ചിത്രം ആഗോള പ്രേക്ഷകര്‍ ഏറ്റെടുത്തതോടെയാണ് 1000 കോടി കളക്ഷന്‍ നേടിയത്

RRR clocks 1000 cr at global box office  rrr box office records  RRR latest news  ആയിരം കോടി വാരി ആര്‍.ആര്‍.ആര്‍  ആര്‍.ആര്‍.ആര്‍ 1000 കോടി കളക്ഷന്‍ നേടിയെന്ന് നിര്‍മാണ കമ്പനി  RRR grossed Rs 1000 crore
ആയിരം കോടി വാരി ആര്‍.ആര്‍.ആര്‍; വിലമതിക്കാനാകാത്ത സ്നേഹത്തിന് നന്ദിയെന്ന് നിര്‍മാണ കമ്പനി
author img

By

Published : Apr 10, 2022, 8:23 PM IST

മുംബൈ : ബാഹുബലി 2: ദ കൺക്ലൂഷനുശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്‌ത്, ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ചിത്രമാണ് ആര്‍.ആര്‍.ആര്‍. പ്രശംസിച്ചും വിമര്‍ശിച്ചും സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ തോതില്‍ സിനിമ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. 550 കോടി മുടക്കി ആഗോള റിലീസിനെത്തിയ പടം ഇപ്പോള്‍ 1000 കോടി വാരിയെടുത്തുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.

'നിങ്ങളുടേത് വിലമതിക്കാനാകാത്ത സ്നേഹം': "ഇന്ത്യയിൽ നിന്നും ഒരു സിനിമയ്ക്ക് 1000 കോടി നേടുകയെന്നത് ഒരു സ്വപ്‌നമാണ്. ഞങ്ങൾ നിങ്ങൾക്കായി ഏറ്റവും മികച്ചതാണ് ഒരുക്കിയത്. പകരം നിങ്ങൾ, വിലമതിക്കാനാകാത്ത സ്നേഹം ഞങ്ങൾക്ക് നൽകി. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍.ടി.ആറിന്‍റെയും ആരാധകര്‍ക്ക് നന്ദി'' - ചിത്രം നിര്‍മിച്ച ഡി.വി.വി എന്റർടെയ്ൻമെന്‍റ് ട്വീറ്റില്‍ കുറിച്ചു.

രാം ചരണും എൻ.ടി രാമറാവു ജൂനിയറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മാർച്ച് 25 നാണ് പ്രദര്‍ശനത്തിനെത്തിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റം ചെയ്‌തിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം ഇതുവരെ 220 കോടിയിലധികം നേടിയിട്ടുണ്ട്.

'അല്ലൂരി സീതാരാമ രാജുവും കുമ്രം ഭീമുവും': ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുള്ള രണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി, ഭാവനകള്‍ കൂടി ചേര്‍ത്താണ് ചിത്രമൊരുക്കിയത്. അല്ലൂരി സീതാരാമ രാജുവും കുമ്രം ഭീമുവുമാണ് പ്രധാന കഥാപാത്രങ്ങള്‍.

കൊവിഡ് മഹാമാരി വ്യാപനസാഹചര്യം കണക്കിലെടുത്ത് ഒന്നിലധികം തവണ റിലീസ് ഡേറ്റ് മാറ്റിവച്ചിരുന്നു. ബാഹുബലി 2: ദ കൺക്ലൂഷൻ, 'ദംഗൽ' എന്നിവയാണ് 1000 കോടി കളക്ഷൻ നേടിയ മറ്റ് രണ്ട് ചിത്രങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.