ETV Bharat / entertainment

ഗോൾഡൻ ഗ്ലോബ് 2023; രണ്ട് നോമിനേഷനുകളുമായി ആർആർആർ

മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രം, മികച്ച ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിലാണ് ആര്‍ആര്‍ആറിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത്.

golden globe nominations  rrr golden globe nominations  rrr receives two golden globes nominations  Golden Globe Awards 2023  best film non english language  ss rajamouli  ആർആർആർ  മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം  മികച്ച ഒറിജിനൽ സോങ്  rrr
ഗോൾഡൻ ഗ്ലോബ് ആർആർആർ
author img

By

Published : Dec 13, 2022, 5:24 PM IST

ലോസ് ഏഞ്ചൽസ്: ഗോൾഡൻ ഗ്ലോബ് നോമിനേഷനിൽ ഇടം നേടി എസ്എസ് രാജമൗലിയുടെ ആർആർആർ. ഗോൾഡൻ ഗ്ലോബ് അവാര്‍ഡിന് വേണ്ടിയുള്ള രണ്ട് നാമനിർദേശങ്ങളാണ് ആര്‍ആര്‍ആര്‍ നേടിയിരിക്കുന്നത്. മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രം, മികച്ച ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിലാണ് സിനിമയ്‌ക്ക് നോമിനേഷൻ ലഭിച്ചിരിക്കുന്നത്.

നോമിനേഷനിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രമാണ് ആർആർആർ. മികച്ച ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തിൽ ഓൽ ക്വയറ്റ് ഓൺ ദ വെസ്‌റ്റേൺ ഫ്രണ്ട്, അർജന്‍റീന 1985, ക്ലോസ്, ഡിവിഷൻ ടു ലീവ് തുടങ്ങിയ ചിത്രങ്ങളാണ് ആർആർആറിനൊപ്പം മത്സരിക്കുന്നത്. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ആര്‍ആര്‍ആറിലെ 'നാട്ടുകൂത്ത്' എന്ന ഗാനമാണ് നോമിനേഷനിൽ എത്തിയിരിക്കുന്നത്. ബ്ലാക് പാന്തറിലെ ലിഫ്റ്റ് മി അപ്, ടോപ് ഗണ്ണിലെ ഹോൾഡ് മൈ ഹാൻഡ് എന്നീ ഗാനങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

തെലുഗു സ്വാതന്ത്ര്യ സമര സേനാനികളായ കോമരം ഭീമിന്‍റെയും അല്ലൂരി സീതാരാമ രാജുവിന്‍റെയും ജീവിതത്തെ ആസ്‌പദമാക്കി നിർമിച്ച ചിത്രമാണ് ആർആർആർ. ആഗോള തലത്തിലും വലിയ സ്വീകാര്യത നേടിയ ചിത്രം 1000 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. രാം ചരണും ജൂനിയർ എൻടിആറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ശ്രിയ ശരൺ, ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്‌റ്റീവൻസൺ, അലിസൺ ഡൂഡി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.