ETV Bharat / entertainment

Tiger Nageswara Rao | 'കടുവയുടെ ആക്രമണം' തുടങ്ങുകയായി ; 'നാഗേശ്വര റാവു'വായി രവി തേജ - Ravi Tejas first pan India film

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണം

Ravi Teja in and as Tiger Nageswara Rao  Tiger Nageswara Rao  Ravi Teja in  Ravi Teja as Tiger Nageswara Rao  വംശി പൈഡിപ്പള്ളി  കടുവയുടെ ആക്രമണം  കടുവയുടെ ആക്രമണം തുടങ്ങുകയായി  ടൈഗര്‍ നാഗേശ്വര റാവുവായി രവി തേജ  ടൈഗര്‍ നാഗേശ്വര റാവു  രവി തേജ  ടൈഗര്‍ നാഗേശ്വര റാവു ടീസറിന് മികച്ച പ്രതികരണം  ടൈഗര്‍ നാഗേശ്വര റാവു ടീസർ  പാൻ ഇന്ത്യൻ ചിത്രം  പാൻ ഇന്ത്യൻ ചിത്രം ടൈഗര്‍ നാഗേശ്വര റാവു  തെലുഗു സൂപ്പർ സ്റ്റാർ രവി തേജ  Tiger Nageswara Rao teaser  Ravi Tejas first pan India film  Ravi Tejas pan India film Tiger Nageswara Rao
Tiger Nageswara Rao
author img

By

Published : Aug 17, 2023, 5:45 PM IST

തെലുഗു സൂപ്പർ സ്റ്റാർ രവി തേജയുടെ (Ravi Teja) ആദ്യ പാൻ ഇന്ത്യൻ ചിത്രമായി 'ടൈഗര്‍ നാഗേശ്വര റാവു' വരുന്നു. വംശി പൈഡിപ്പള്ളി (Vamshi Paidipally) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ചിത്രത്തില്‍ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രവി തേജയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതാണ് ടീസർ. ‘കടുവയുടെ ആക്രമണം’ എന്ന ടാഗ്‌ലൈനോടുകൂടി എത്തിയ ടീസർ മികച്ച പ്രതികരണമാണ് നേടുന്നത്.

1970കൾ പശ്ചാത്തലമാകുന്ന ആക്ഷൻ പാക്ക്‌ഡ് ത്രില്ലർ ചിത്രമാണ് 'ടൈഗര്‍ നാഗേശ്വര റാവു'. ആന്ധ്രാപ്രദേശിലെ സ്റ്റുവർട്ട്‌പുരം സ്വദേശിയായ കുപ്രസിദ്ധ കൊള്ളക്കാരൻ ടൈഗർ നാഗേശ്വര റാവുവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ. നിയമപാലകരുടെ പിടിയിൽ നിന്നും എല്ലായ്‌പ്പോഴും തന്ത്രപൂർവം രക്ഷപ്പെടുന്ന ടൈഗർ നാഗേശ്വര റാവുവിന്‍റെ ആകർഷകവും കൗതുകവും നിറഞ്ഞ കഥയാണ് ഈ ചിത്രം വെള്ളിത്തിരയിലേക്ക് പകർത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ വിവരണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുപം ഖേറിനെയും മുരളി ശർമ്മയെയും ഈ ടീസറില്‍ കാണാനാകും. ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഓഫിസറായി അനുപം ഖേർ എത്തുമ്പോൾ പൊലീസ് വേഷത്തിലാണ് മുരളി ശർമ്മ എത്തുന്നത്.

ടൈഗർ നാഗേശ്വര റാവു രാഷ്‌ട്രീയത്തിലോ കായിക രംഗത്തോ പട്ടാളത്തിലോ പ്രവേശിച്ചിരുന്നെങ്കിൽ വിജയി ആകുമായിരുന്നുവെന്നും എന്നാല്‍ നിർഭാഗ്യവശാൽ അയാൾ ഒരു കുറ്റവാളി ആയിപ്പോയെന്നും മുരളി ശർമ്മയുടെ കഥാപാത്രം പറയുന്നത് കാണാം. 'ടൈഗര്‍ നാഗേശ്വര റാവു' ആരാണെന്നും എന്താണെന്നും കൃത്യമായി പറഞ്ഞുവയ്‌ക്കുന്നുണ്ട് ടീസർ. വളരെ വ്യത്യസ്‌തമായ ലുക്കിലാണ് രവി തേജ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഒക്‌ടോബര്‍ 20നാണ് ചിത്രത്തിന്‍റെ റിലീസ്. അഞ്ച് ഭാഷകളിലായാണ് ഈ പാൻ ഇന്ത്യൻ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുക. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സിന്‍റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് ചിത്രം നിർമിക്കുന്നത്. കോ-പ്രൊഡ്യൂസർ - മായങ്ക് സിന്‍ഘാനിയ.

നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ശ്രീകാന്ത് വിസയാണ് ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആർ.മദിയും സംഗീത സംവിധാനം ജി വി പ്രകാശ് കുമാറും നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ - അവിനാശ് കൊല്ല.

READ MORE: Tiger Nageswara Rao | രവി തേജയുടെ 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ പുതിയ ക്യാരക്‌ടർ പോസ്റ്ററെത്തി ; ഐബി ഓഫിസറായി അനുപം ഖേർ

ചിത്രത്തിലെ അനുപം ഖേറിന്‍റെ ക്യാരക്‌ടർ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'രാഘവേന്ദ്ര രജ്‌പുത്' എന്ന ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഓഫിസറായാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ നടൻ അനുപം ഖേർ 'ടൈഗര്‍ നാഗേശ്വര റാവു'വിൽ എത്തുന്നത്. ടൈഗർ നാഗേശ്വര റാവിലെ തന്‍റെ കഥാപാത്രമായ രാഘവേന്ദ്ര രജ്‌പുതിന്‍റെ ഫസ്റ്റ് ലുക്ക് പങ്കിടുന്നതിൽ സന്തോഷമുണ്ടെന്ന് കുറിച്ചുകൊണ്ടാണ് മുതിർന്ന നടൻ അനുപം ഖേർ പോസ്റ്റർ പങ്കുവച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.