Rashmika Mandanna joins Thalapathy 66: വിജയ്‌യുടെ നായികയാകാനൊരുങ്ങി തെന്നിന്ത്യന്‍ താര സുന്ദരി രശ്‌മിക മന്ദാന. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് പ്രൊഡക്ഷന്‍ ഹൗസ് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. രശ്‌മികയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
-
Wishing the talented and gorgeous @iamRashmika a very Happy Birthday !
— Sri Venkateswara Creations (@SVC_official) April 5, 2022 " class="align-text-top noRightClick twitterSection" data="
Welcome onboard #Thalapathy66@actorvijay @directorvamshi#RashmikaJoinsThalapathy66 pic.twitter.com/zy2DeieUFe
">Wishing the talented and gorgeous @iamRashmika a very Happy Birthday !
— Sri Venkateswara Creations (@SVC_official) April 5, 2022
Welcome onboard #Thalapathy66@actorvijay @directorvamshi#RashmikaJoinsThalapathy66 pic.twitter.com/zy2DeieUFeWishing the talented and gorgeous @iamRashmika a very Happy Birthday !
— Sri Venkateswara Creations (@SVC_official) April 5, 2022
Welcome onboard #Thalapathy66@actorvijay @directorvamshi#RashmikaJoinsThalapathy66 pic.twitter.com/zy2DeieUFe
'പ്രതിഭാശാലിയും സുന്ദരിയുമായ രശ്‌മിക മന്ദാനയ്‌ക്ക് ജന്മദിനാശംസകള്‍ നേരുന്നു! സ്വാഗതം.'- രശ്‌മികയുടെ ഒരു ചിത്രം പങ്കുവച്ച് കൊണ്ട് ശ്രീ വെങ്കടേശ്വര ക്രിയഷന്‍സ് ട്വിറ്ററില്‍ കുറിച്ചു. രശ്‌മിക, വിജയ്, സംവിധായകന്‍ വംശി എന്നിവരെ ടാഗ് ചെയ്‌തു കൊണ്ടായിരുന്നു ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ കുറിപ്പ്.
രശ്‌മികയും വിജയും ഇതാദ്യമായാണ് ഒന്നിക്കുന്നത്. വിജയ്‌നൊപ്പം ഒരു ചിത്രം ചെയ്യുക എന്നത് രശ്‌മികയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 'ദളപതി 66' ലൂടെ രശ്‌മികയുടെ ആഗ്രഹം സഫലമാവുകയാണ്. കുട്ടിക്കാലം മുതല്‍ വിജയ്‌നെ രശ്‌മിക ഇഷ്‌ടപ്പെട്ടിരുന്നു. ഒരു പ്രമോഷന്‍ പരിപാടിക്കിടെ രശ്‌മിക ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Rashmika Mandanna crush: രശ്‌മികയ്‌ക്ക് ക്രഷ് തോന്നിയത് ആരോടാണെന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. 'കുട്ടിക്കാലം തൊട്ട് ദളപതി വിജയ്‌നെയാണ് താന്‍ ഇഷ്‌ടപ്പെട്ടത്. അദ്ദേഹമാണ് തന്‍റെ ക്രഷ്. എന്നെങ്കിലും വിജയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.' -ഇപ്രകാരമാണ് രശ്‌മിക പറഞ്ഞത്.
വംശി പൈഡിപ്പള്ളിയാണ് സംവിധാനം. തമന്‍ ആണ് സംഗീതം. തങ്ങളുടെ അടുത്ത തമിഴ് ചിത്രത്തില്‍ വിജയ് അഭിനയിക്കുമെന്ന് കഴിഞ്ഞ സെപ്‌റ്റംബറില്‍ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് പ്രഖ്യാപിച്ചിരുന്നു. 'ദളപതി വിജയ്‌ക്കൊപ്പമുള്ള ഞങ്ങളുടെ ആദ്യത്തെ തമിഴ് ചിത്രം ഞങ്ങള്‍ വളരെ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്‌ടിനെ കുറിച്ച് ഞങ്ങള്‍ വളരെ ആവേശത്തിലാണ്. വിജയുമായി സഹകരിക്കുന്നതിനേക്കാള്‍ മികച്ച ഒരു തുടക്കമില്ല. ഇത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് അഭിമാനകരമായ പ്രോജക്‌ടായിരിക്കും. -ഇപ്രകാരമാണ് ദളപതി 66 ചിത്രത്തെ കുറിച്ചുള്ള അണിയറപ്രവര്‍ത്തകരുടെ പ്രസ്‌താവന.
Vijay latest movies: വിജയുടെ റിലീസിനൊരുങ്ങുന്ന ചിത്രം 'ബീസ്‌റ്റി'നായുള്ള കാത്തിരിപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ 13ന് ചിത്രം തിയേറ്ററുകളിലെത്തും. 'മിഷൻ മജ്‌നു' ആണ് രശ്‌മികയുടെ ഏറ്റവും പുതിയ ചിത്രം. 'മിഷൻ മജ്‌നു'വിലൂടെ രശ്‌മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
Rashmika Mandanna latest movies: തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് രശ്‌മിക മന്ദാന. കന്നഡ സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ താരം തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമാണ്. ഇനി 'മിഷന്‍ മജ്‌നു'വിലൂടെ ബോളിവുഡിലും സുപരിചിതയാകും.
Also Read: രശ്‌മിക മന്ദാന, 26 ന്‍റെ നിറവില്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ ചിത്രങ്ങള്‍