ETV Bharat / entertainment

ശേഖർ കമ്മൂലയുമായി കൈകോർത്ത് ധനുഷ് ; നായികയായി രശ്‌മിക മന്ദാന - ധനുഷിന് നായികയായി രശ്‌മിക മന്ദാന

ധനുഷ് - ശേഖർ കമ്മൂല ചിത്രം #D51 വരുന്നു...

Rashmika Mandanna in Sekhar Kammula dhanush movie  Rashmika Mandanna  Rashmika Mandanna in D51  D51  Rashmika Mandanna with dhanush  dhanush movie D51  Sekhar Kammula dhanush movie D51  Sekhar Kammula  Sekhar Kammula movie D51  ധനുഷ് ശേഖർ കമ്മൂല ചിത്രം  ധനുഷ് ശേഖർ കമ്മൂല ചിത്രം D51  ഡി51  ശേഖർ കമ്മൂലയുമായി കൈകോർത്ത് ധനുഷ്  നായികയായി രശ്‌മിക മന്ദാന  രശ്‌മിക മന്ദാന  ധനുഷിന് നായികയായി രശ്‌മിക മന്ദാന  ധനുഷിനൊപ്പം രശ്‌മിക മന്ദാന
D51
author img

By

Published : Aug 15, 2023, 3:12 PM IST

ദേശീയ അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ ശേഖർ കമ്മൂലയുമായി (Sekhar Kammula) കൈകോർക്കാൻ ഒരുങ്ങുകയാണ് തെന്നിന്ത്യയുടെ പ്രിയതാരം ധനുഷ് (Dhanush). കുറച്ച് നാളുകൾക്ക് മുൻപാണ് ധനുഷ് - ശേഖർ കമ്മൂല ചിത്രം #D51ന്‍റെ വരവറിയിച്ച് അണിയറ പ്രവർത്തകർ രംഗത്തെത്തിയത്. അന്നുമുതൽ തന്നെ ധനുഷ് ആരാധകർ ആഘോഷവും തുടങ്ങിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പ്രധാന അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ രശ്‌മിക മന്ദാന (Rashmika Mandanna) നായികയായി എത്തുന്നു എന്നാണ് പുതിയ അറിയിപ്പ്. ധനുഷിനൊപ്പം രശ്‌മികയും എത്തുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്.

അതേസമയം ദേശീയ പുരസ്‌കാര ജേതാക്കളായ ധനുഷും ശേഖർ കമ്മൂലയും ഒന്നിക്കുന്നു എന്നത് തന്നെയാണ് #D51 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ വലിയ പ്രത്യേകത. ശ്രീ വെങ്കടേശ്വര സിനിമാസിന്‍റെ ബാനറിൽ സുനിൽ നാരംഗും പുഷ്‌കർ രാം മോഹൻ റാവുവും അമിഗോസ് ക്രിയേഷൻസും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. സൊനാലി നാരംഗ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

Rashmika Mandanna in Sekhar Kammula dhanush movie  Rashmika Mandanna  Rashmika Mandanna in D51  D51  Rashmika Mandanna with dhanush  dhanush movie D51  Sekhar Kammula dhanush movie D51  Sekhar Kammula  Sekhar Kammula movie D51  ധനുഷ് ശേഖർ കമ്മൂല ചിത്രം  ധനുഷ് ശേഖർ കമ്മൂല ചിത്രം D51  ഡി51  ശേഖർ കമ്മൂലയുമായി കൈകോർത്ത് ധനുഷ്  നായികയായി രശ്‌മിക മന്ദാന  രശ്‌മിക മന്ദാന  ധനുഷിന് നായികയായി രശ്‌മിക മന്ദാന  ധനുഷിനൊപ്പം രശ്‌മിക മന്ദാന
ധനുഷ് ചിത്രത്തില്‍ നായികയായി രശ്‌മിക മന്ദാന

ശേഖർ കമ്മൂല, ധനുഷ് എന്നിവർക്കൊപ്പം രശ്‌മിക ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് #D51. ഇതുവരെ കാണാത്ത വ്യത്യസ്‌ത ഗെറ്റപ്പിലാണ് ശേഖർ കമ്മൂല ധനുഷിനെ അവതരിപ്പിക്കുക എന്നാണ് വിവരം. അതേസമയം ചിത്രത്തിന്‍റെ പ്രമേയം സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നിരവധി പ്രശസ്‌തരായ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ടെന്നും മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നും നിർമാതാക്കൾ അറിയിച്ചു. ശബരിയാണ് ചിത്രത്തിന്‍റെ പി ആർ ഒ.

ധനുഷിന്‍റെ ക്യാപ്റ്റൻ മില്ലർ: ധനുഷ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ' (Captain Miller). അടുത്തിടെയായി ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. അരുൺ മാതേശ്വരൻ ആണ് ഈ പാൻ - ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത്.

ധനുഷിന്‍റെ പിറന്നാൾ ദിനമായ ജൂലൈ 28ന് ആണ് ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടത്. പ്രേക്ഷകരില്‍ നിന്ന് മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. ബിഗ് ബജറ്റ് ആക്ഷൻ പിരിയഡ് ഡ്രാമയായി ആണ് ചിത്രം ഒരുങ്ങുന്നത്. കന്നഡ നടൻ ശിവ രാജ്‌കുമാറും (Shiva Rajkumar) തെലുഗു താരം സുദീപ് കിഷനും 'ക്യാപ്റ്റൻ മില്ലറി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നേരത്തെ ഈ ചിത്രത്തിലെ ധനുഷും ശിവ രാജ്‌കുമാറും അണിനിരക്കുന്ന പോസ്റ്റർ പുറത്തുവന്നിരുന്നു. യുദ്ധ രംഗത്തിന്‍റെ പശ്ചാത്തലത്തിൽ ആയുധങ്ങളുമേന്തി നിൽക്കുന്ന ധനുഷും ശിവ രാജ്‌കുമാറും ആയിരുന്നു പോസ്റ്ററില്‍. യുദ്ധക്കളത്തിൽ പരസ്‌പരം പുറം തിരിഞ്ഞ് നിൽക്കുകയാണ് ധനുഷുംശിവ രാജ്‌കുമാറും. ഏറെ കൗതുകവും ആകാംക്ഷയും ഉണർത്തുന്ന പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

READ ALSO: Captain Miller| രൗദ്രഭാവത്തിൽ മാസായി ധനുഷ്; കയ്യടി നേടി 'ക്യാപ്റ്റൻ മില്ലര്‍' പുതിയ പോസ്റ്റര്‍

പോസ്റ്ററില്‍ ഇവരുടെ പശ്ചാത്തലത്തിൽ യുദ്ധവും വെടിവയ്പ്പു‌മെല്ലാം ദൃശ്യമായിരുന്നു. 1930കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക അരുൾ മോഹനാണ് 'ക്യാപ്റ്റൻ മില്ലറി'ൽ നായികയായി എത്തുന്നത്. നിവേദിത സതീഷ്, ജോൺ കൊക്കൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.