ശാന്തനു ബാഗ്‌ചിയുടെ സ്‌പൈ ത്രില്ലര്‍ ബോളിവുഡ് ചിത്രം 'മിഷന്‍ മജ്‌നു'വാണ് രശ്‌മിക മന്ദാനയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സിനിമ റിലീസിനോടടുക്കുമ്പോല്‍ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് രശ്‌മിക മന്ദാന. 'മിഷന്‍ മജ്‌നു'വിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി രശ്‌മിക നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
വേദിയില്‍ രശ്‌മിക നടത്തിയ പരാമര്‍ശം തെന്നിന്ത്യന്‍ സിനിമയെ അപമാനിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തന്‍റെ പുതിയ സിനിമയിലെ പ്രണയ ഗാനങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നല്ല റൊമാന്‍റിക് ഗാനങ്ങള്‍ ഇല്ലെന്നും അവിടെ മാസ് മസാല, ഐറ്റം നമ്പറുകള്‍ മാത്രമാണ് ഉള്ളതെന്നുമാണ് താരം പറഞ്ഞത്.
-
After #RashmikaMandanna Got Chance To Act In Bollywood, Now She Is Blaming And Downgrading Our South Industry! She Did The Same Thing To #Kannada Industry When She Got Offer In #TFI. What An Woman🙏🤮
— Box Office - South India (@BoSouthIndia) December 28, 2022 " class="align-text-top noRightClick twitterSection" data="
Moral: Once A Cheater, Always A Cheater!#Yash19 #Kichcha46 #Salaar #RRR2 pic.twitter.com/tCqzARPR7X
">After #RashmikaMandanna Got Chance To Act In Bollywood, Now She Is Blaming And Downgrading Our South Industry! She Did The Same Thing To #Kannada Industry When She Got Offer In #TFI. What An Woman🙏🤮
— Box Office - South India (@BoSouthIndia) December 28, 2022
Moral: Once A Cheater, Always A Cheater!#Yash19 #Kichcha46 #Salaar #RRR2 pic.twitter.com/tCqzARPR7XAfter #RashmikaMandanna Got Chance To Act In Bollywood, Now She Is Blaming And Downgrading Our South Industry! She Did The Same Thing To #Kannada Industry When She Got Offer In #TFI. What An Woman🙏🤮
— Box Office - South India (@BoSouthIndia) December 28, 2022
Moral: Once A Cheater, Always A Cheater!#Yash19 #Kichcha46 #Salaar #RRR2 pic.twitter.com/tCqzARPR7X
'എന്നെ സംബന്ധിച്ച് പ്രണയ ഗാനങ്ങള്‍ എന്ന് പറയുന്നത് ബോളിവുഡ് സിനിമയിലെ പാട്ടുകളാണ്. ഞാനൊക്കെ വളര്‍ന്ന് വരുന്ന സമയത്ത് അങ്ങനെയായിരുന്നു. തെന്നിന്ത്യയില്‍ ഞങ്ങള്‍ക്ക് മാസ് മസാല, ഐറ്റം നമ്പേഴ്‌സ് ഒക്കെയാണ് ആ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതാണ് എന്‍റെ ആദ്യത്തെ ബോളിവുഡ് റൊമാന്‍റിക് ഗാനം. അതുകൊണ്ട് തന്നെ വലിയ ആവേശത്തിലാണ് ഞാന്‍. ഇത് വളരെ നല്ലൊരു ഗാനമാണെന്നാണ് ഞാന്‍ കരുതുന്നത്. ആ പാട്ട് നിങ്ങള്‍ എല്ലാവരും കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍.'-രശ്‌മിക മന്ദാന പറഞ്ഞു.
രശ്‌മികയുടെ ഈ പരാമര്‍ശം തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ വിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ്. വേദിയില്‍ നിന്നുള്ള രശ്‌മികയുടെ വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ബോളിവുഡില്‍ ഒരു അവസരം കിട്ടിയപ്പോള്‍ തെന്നിന്ത്യന്‍ സിനിമയെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നാണ് തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ വിമര്‍ശനം. തെലുഗു സിനിമയില്‍ ആദ്യമായി അവസരം കിട്ടിയപ്പോള്‍ സമാന രീതിയില്‍ കന്നഡ സിനിമയെ രശ്‌മിക തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ചില കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു.
അതേസമയം 'മിഷന്‍ മജ്‌നു' രശ്‌മികയുടെ ആദ്യ ബോളിവുഡ് ചിത്രമല്ല. അമിതാഭ് ബച്ചനൊപ്പമുള്ള 'ഗുഡ് ബൈ' ആയിരുന്നു താരത്തിന്‍റെ ആദ്യ ബോളിവുഡ് ചിത്രം. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായെത്തുന്ന ചിത്രത്തില്‍ പര്‍മീത് സേഥി, ഷരിബ് ഹാഷ്‌മി, മിര്‍ സര്‍വാര്‍, സക്കീര്‍ ഹുസൈന്‍, കുമുദ് മിശ്ര, രജിത് കപൂര്‍ തുടങ്ങിയവരും അണിനിരക്കുന്നു. നെറ്റ്‌ഫ്ലിക്‌സിലൂടെ ജനുവരി 20നാണ് 'മിഷന്‍ മജ്‌നു' റിലീസിനെത്തുക. ആദ്യം തിയേറ്റര്‍ റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഒടിടി റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍.