പുതിയ സിനിമയുമായി സംവിധായകന്‍ രഞ്‌ജിത്ത് ശങ്കര്‍ (Ranjith Sankar). പുതിയ ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുകയാണ് സംവിധായകന്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
തിരക്കഥ പൂര്‍ത്തിയാക്കി എന്ന് കുറിച്ചിരിക്കുന്ന ഒരു സ്‌ക്രീന്‍ ഷോട്ട് ഫേസ്‌ബുക്കില്‍ പങ്കുവച്ച് കൊണ്ടായിരുന്നു പോസ്‌റ്റ്. ഒപ്പം ഒരു അടിക്കുറിപ്പും താരം പങ്കുവച്ചിരുന്നു.'മറ്റൊരു ആവേശകരമായ യാത്രയുടെ ആരംഭം'.
സംവിധായകന്‍റെ പോസ്‌റ്റിന് പിന്നാലെ ആശംസകളും കമന്‍റുകളുമായി നിരവധി പേര്‍ എത്തി. എന്നാല്‍ പുതിയ സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പങ്കുവച്ചിട്ടില്ല. വൈകാതെ ചിത്രത്തിലെ താര നിരയെക്കുറിച്ചടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- " class="align-text-top noRightClick twitterSection" data="">
സര്‍ജാനോ ഖാലിദ്, പ്രിയ വാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ '4 ഇയേഴ്‌സ്' ആണ് രഞ്ജിത്ത് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‌ത ചിത്രം. പതിവ് രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ക്യാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേര്‍ന്ന ഒരു മ്യൂസിക്കല്‍ ലൗ സ്‌റ്റോറി ആയിരുന്നു '4 ഇയേഴ്‌സ്'.
സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍ മുമ്പൊരിക്കല്‍ സംവിധായകന്‍ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്.
Also Read: 36 മണിക്കൂറും, അജു വര്‍ഗീസും; എത്തി കമലയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍
സംവിധായകന്‍ രഞ്ജിത്ത് പഠിച്ചിറങ്ങിയ കോളജാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ്. ഇവിടെ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് രഞ്ജിത്ത്, സിനിമ എന്ന സ്വപ്‌നം കണ്ട് നടന്ന സ്ഥലം കൂടിയാണീ കോളജ്.
2009ലാണ് രഞ്ജിത്ത് സിനിമയിലേയ്‌ക്ക് എത്തുന്നത്. ഇതിനോടകം തന്നെ 14 സിനിമകള്‍ ചെയ്‌തു. അതില്‍ 12 സിനിമകള്‍ അദ്ദേഹം നിര്‍മിക്കുകയും ചെയ്‌തു.
നവംബര്‍ 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്‌ത ചിത്രം ശേഷം ഒടിടിയിലും എത്തിയിരുന്നു. ഒടിടിയില്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്‌ക്ക് ലഭിച്ചത്.
Also Read: 'ഇവള്‍ എന്നെ അതിശയിപ്പിച്ച നടി'; 'കമലയെ' പരിചയപ്പെടുത്തി രഞ്ജിത്ത് ശങ്കര്‍
ദിലീപ് ചിത്രം 'പാസഞ്ചര്‍' (2009) ആണ് രഞ്ജിത്ത് ശങ്കറിന്‍റെ അരങ്ങേറ്റ സംവിധാനം. ശേഷം 2011ല്‍ പൃഥ്വിരാജ് നായകനായ 'അര്‍ജുനന്‍ സാക്ഷി', 'മോളി ആന്‍റി റോക്‌സ്' (2012), ജയസൂര്യയുടെ 'പുണ്യാളന്‍ അഗര്‍ബത്തീസ്' (2013) മമ്മൂട്ടി നായകനായ 'വര്‍ഷം' (2014), ജയസൂര്യ നായകനായ 'സു...സു...സുധി വാത്‌മീകം', 'പ്രേതം' (2016), 'രാമന്‍റെ ഏദന്‍തോട്ടം' (2017), 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്' (2017) - 'ഞാന്‍ മേരിക്കുട്ടി' (2018), 'പ്രേതം 2' (2018), 'കമല' (2019), 'സണ്ണി' (2022) എന്നിവയാണ് രഞ്ജിത്ത് ഇതുവരെ ഒരുക്കിയ മലയാള ചിത്രങ്ങള്‍.