ETV Bharat / entertainment

Rani Chithira Marthanda : 'മാരിവില്ലേ അവളോട് മെല്ലേ' ; പ്രണയാനുഭവമുണര്‍ത്തി 'റാണി ചിത്തിര മാർത്താണ്ഡ'യിലെ മനോഹര ഗാനം - Romantic Melody song

ഇരുഹൃദയങ്ങളുടെ പക്വമായ പ്രണയാനുഭവം സമ്മാനിക്കുന്ന അനുരാഗാർദ്രമായ ഗാനമാണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ' എന്ന പുതിയ ചിത്രത്തിലേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന 'മാരിവില്ലേ അവളോട് മെല്ലേ...'

New song released  Rani Chithira Marthanda  റാണി ചിത്തിര മാർത്താണ്ഡ  Mariville song  പുതിയ ഗാനം പുറത്തിറങ്ങി  new movie Rani Chithira Marthanda  പ്രണയഗാനം  മാരിവില്ലെ അവളോട് മെല്ലെ  Romantic Melody song  വിജയ് യേശുദാസ്
New Song Released From The Movie 'Rani Chithira Marthanda'
author img

By ETV Bharat Kerala Team

Published : Sep 20, 2023, 6:10 AM IST

എറണാകുളം : ഓരോരുത്തർക്കും ജീവിതത്തിലൊരിക്കൽ പോലും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും പ്രണയം. കടലാഴമുള്ളൊരു നനുത്ത ഓ‌ര്‍മ്മയായി എക്കാലവും മനസിന്‍റെയൊരു കോണിൽ മാരിവില്ലഴകായ് അത് പതിഞ്ഞ് കിടക്കുന്നുണ്ടാകും. ഒരു ചെറുതെന്നൽ തലോടൽ പോലെ ആ സ്‌മൃതികളെന്നും ഉള്ളിലുണ്ടാകും. അത്തരത്തിൽ ഇരുഹൃദയങ്ങളുടെ പക്വമായ പ്രണയാനുഭവം സമ്മാനിക്കുന്ന അനുരാഗാർദ്രമായ ഗാനമാണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ' എന്ന പുതിയ ചിത്രത്തിലേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന 'മാരിവില്ലേ അവളോട് മെല്ലേ...' ('Rani Chithira Marthanda' New song released ).

ചിത്രത്തിൽ നായകനായെത്തുന്ന ജോസ്‍കുട്ടി ജേക്കബിന്‍റേയും നായികയായെത്തുന്ന കീർത്തനയുടേയും അനുരാഗാർദ്ര നിമിഷങ്ങളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്ലോ മൂഡിലുള്ള വ്യത്യസ്‌തമായ ഈ റൊമാന്‍റിക് മെലഡിയിൽ ആദ്യ കേൾവിയിൽ തന്നെ മനസ് കീഴടക്കുന്ന ഈണവും ആലാപനവും വരികളുമാണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് മനോജ് ജോർജ് ഈണം നൽകി വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന ഈ ഗാനം മലയാളത്തിലെ കേട്ടുമതിവരാത്ത പ്രണയ ഗാനങ്ങളുടെ പട്ടികയിൽ ഇടം നേടുമെന്നുറപ്പാണ്.

  • " class="align-text-top noRightClick twitterSection" data="">

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണ് എത്തുന്നത്. ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് സിനിമ പറയുന്നത്. ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും, അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്‌നങ്ങളും, അതിനിടയിൽ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ് റൊമാന്‍റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.

സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയ അനൗണ്‍സ്‌മെന്‍റ് ടീസറും ഫസ്റ്റ് ലുക്കും 'ആരും കാണാ കായൽ കുയിലേ...' എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ലഭിക്കുന്ന സൂചനകൾ. ജോസ്‍കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയിൽ കീർത്തന ശ്രീകുമാർ, കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പീതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.

രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കണ്ടക്‌ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ഒക്കെ ആയിരുന്ന മനോജ് ജോർജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്‌ടര്‍ അനൂപ് കെ.എസ് ആണ്.

ALSO READ: റാണി ചിത്തിര മാര്‍ത്താണ്ഡിയിലെ ആശുപത്രി പ്രണയം! 'ആരും കാണാ കായല്‍ കുയിലേ' ഗാനം ശ്രദ്ധേയം

എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കലാസംവിധാനം: ഔസേഫ് ജോൺ, കോസ്റ്റ്യൂം: ലേഖ മോഹൻ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്‌സ്: എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ: തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആദർശ് സുന്ദർ, അസി.ഡയറക്‌ടര്‍: അനന്ദു ഹരി, വിഎഫ്എക്‌സ്: മേരകി, സ്റ്റിൽസ്: ഷെബീർ ടികെ, ഡിസൈൻസ്: യെല്ലോടൂത്ത്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.