ETV Bharat / entertainment

സിക്‌സ് പാക്ക് കാണിച്ച് രണ്‍ബീര്‍ കപൂര്‍; ചിത്രം പങ്കുവച്ച് നീണ്ട കുറിപ്പുമായി ഫിറ്റ്‌നസ് ട്രെയിനര്‍ - സിക്‌സ് പാക്കില്‍ രണ്‍ബീര്‍ കപൂര്‍

രണ്‍ബീറിന്‍റെ അച്ചടക്കമുള്ള ജീവിത ശൈലിയേയും അര്‍പ്പണ ബോധത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ച് ഫിറ്റ്നസ് ട്രെയിനര്‍..

സിക്‌സ് പാക്ക് കാണിച്ച് രണ്‍ബീര്‍ കപൂര്‍  ഷര്‍ട്ടിടാതെ സിക്‌സ് പാക്ക് കാണിച്ച് രണ്‍ബീര്‍  രണ്‍ബീര്‍ കപൂര്‍  Ranbir Kapoor shirtless abs pics shared  Ranbir Kapoor shirtless abs pics  Ranbir Kapoor  തൂ ജൂട്ടി മേം മക്കാര്‍  Tu Jhoothi Main Makkaar  രണ്‍ബീറിന്‍റെ അച്ചടക്കമുള്ള ജീവിത ശൈലി  പ്രശംസിച്ച് ഫിറ്റ്നസ് ട്രെയിനര്‍  ഫിറ്റ്നസ് ട്രെയിനര്‍  ഫിറ്റ്‌നസ് ട്രെയിനര്‍ ശിവോഹം  സിക്‌സ് പാക്കില്‍ രണ്‍ബീര്‍ കപൂര്‍  രണ്‍ബീര്‍ കപൂറിന്‍റെ സിക്‌സ്‌ പാക്ക്
ഷര്‍ട്ടിടാതെ സിക്‌സ് പാക്ക് കാണിച്ച് രണ്‍ബീര്‍ കപൂര്‍
author img

By

Published : Mar 11, 2023, 12:38 PM IST

രണ്‍ബീര്‍ കപൂറിന്‍റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'തൂ ജൂട്ടി മേം മക്കാര്‍'. ലവ്‌ രഞ്ജന്‍ സംവിധാനം ചെയ്‌ത ചിത്രം മാര്‍ച്ച് എട്ടിനാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച ഓപ്പണിങ് കലക്ഷനാണ് സിനിമയ്‌ക്ക് ലഭിച്ചത്.

'തൂ ജൂട്ടി മേം മക്കാറി'നായുള്ള രണ്‍ബീര്‍ കപൂറിന്‍റെ ഷര്‍ട്ടിടാതെയുള്ള സിക്‌സ് പാക്ക് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ രൂപം എങ്ങനെയാണ് രണ്‍ബീര്‍ നേടിയെടുത്തതെന്ന് താരത്തിന്‍റെ ഫിറ്റ്‌നസ് ട്രെയിനര്‍ ശിവോഹം പറയുന്നു. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ഫിറ്റ്‌നസ് ട്രെയിനറുടെ വെളിപ്പെടുത്തല്‍.

രണ്‍ബീര്‍ കപൂറിന്‍റെ രണ്ട് ഷര്‍ട്ടിടാത്ത ചിത്രങ്ങള്‍ക്കൊപ്പം നീണ്ട ഒരു കുറിപ്പുമായാണ് ശിവോഹം ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. സിനിമയിലെ ഗെറ്റപ്പിനായി രണ്‍ബീര്‍ കഠിനമായ വ്യായാമവും പരിശീലനവുമാണ് നടത്തിയതെന്ന് ഫിറ്റ്‌നസ് ട്രെയിനര്‍ പറയുന്നു. ഈ ലുക്ക് നേടിയെടുക്കുന്നതിനായി രണ്‍ബീര്‍ അങ്ങേയറ്റം അച്ചടക്കവും അര്‍പ്പണബോധവും കാണിച്ചുവെന്ന് പ്രശംസിച്ച് കൊണ്ടാണ് ഫിറ്റ്‌നസ് ട്രെയിനര്‍ പോസ്‌റ്റ് പങ്കുവച്ചത്.

'അച്ചടക്കമുള്ള ജീവിത ശൈലിയുടെയും അര്‍പ്പണ ബോധത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ഒരു ഉദാഹരണമാണ് നിങ്ങള്‍ കാണുന്നത്. ഇതൊരു ടീം പ്രയത്‌നമാണ്. അര്‍ദ്ധ ഹൃദയത്തോടെയുള്ള പങ്കാളിത്തം കൊണ്ട് ഇതുപോലുള്ള റിസള്‍ട്ടുകള്‍ നേടാനാവില്ല. പോഷകാഹാരം, സപ്ലിമെന്‍റുകള്‍, പരിശീലനം എന്നിവയേക്കാള്‍ ആവശ്യമുള്ളത് ചെയ്യുക എന്നതാണ്. നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള പ്രധാന കാരണം ഇതാണ്. നിങ്ങളെ ഇതാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തനാക്കുന്നത്.

രാവിലെ നാല് മണി പരിശീലന സെഷനുകള്‍, 11.30ന് പരിശീലന സെഷനുകള്‍ അല്ലെങ്കില്‍ ചിലപ്പോള്‍ ഷൂട്ടുകള്‍ക്കിടയില്‍ സമയം കണ്ടെത്തുക, അങ്ങനെ രണ്‍ബീര്‍ എല്ലാം ചെയ്‌തു. രണ്‍ബീര്‍ തന്‍റെ വ്യക്തി ജീവിതവും തൊഴില്‍ ജീവിതവും ബാലന്‍സ് ചെയ്‌ത് പോകുന്നു. ഇവയെല്ലാം പുസ്‌തകങ്ങള്‍ വായിക്കുന്നതില്‍ നിന്നും പഠിക്കാന്‍ കഴിയില്ല. ഇവ നിങ്ങളുടെ മാതാപിതാക്കളില്‍ നിന്നും നിങ്ങളുടെ ചുറ്റുപാടില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന മൂല്യങ്ങളാണ്. സഹോദരാ, നിന്നില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അടുത്തത് 'ദി അനിമല്‍ ലുക്ക്' -ഫിറ്റ്‌നസ് ട്രെയിനര്‍ ശിവോഹം കുറിച്ചു.

ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്‍റെ നായികയായെത്തിയത്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ചെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ബോക്‌സോഫിസില്‍ ആദ്യ ദിനം 15.73 കോടി രൂപയാണ് 'തൂ ജൂട്ടി മേം മക്കാര്‍' നേടിയത്. 2017ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ എന്നിവരുടെ റൊമാന്‍റിക് കോമഡി ചിത്രം 'ജബ്‌ ഹാരി മെറ്റ് സേജലി'ന്‍റെ ആദ്യ ദിന കണക്കുകളെ മറികടന്നാണ് രണ്‍ബീര്‍ ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് രേഖപ്പെടുത്തിയത്.

'അനിമല്‍' ആണ് രണ്‍ബീര്‍ കപൂറിന്‍റെ വരാനിരിക്കുന്ന പ്രോജക്‌ട്. രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ രണ്‍ബീറിന്‍റെ നായികയായെത്തുക. അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും 'അനിമലി'ല്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. ഈ വര്‍ഷം അവസാനത്തോടെ 'അനിമല്‍' തിയേറ്ററുകളില്‍ എത്തും.

Also Read: 'ഭാര്യയേക്കാള്‍ മികച്ച അമ്മ, പക്ഷേ റാഹയ്‌ക്ക് ആലിയയുടെ വ്യക്തിത്വം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല': രണ്‍ബീര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.