നീണ്ട കാത്തിരിപ്പിന് ശേഷം നിവിന്‍ പോളിയുടെ 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' (Ramachandra Boss And Co) നാളെ (ഓഗസ്‌റ്റ് 25) തിയേറ്ററുകളില്‍ എത്തുകയാണ്. ഒരു പക്കാ ഫാമിലി എൻ്റര്‍ടെയിനറായി ഓണം റിലീസായാണ് ഈ ഹനീഫ് അദേനി ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിന്‍റെ അവസാന ദിനങ്ങളില്‍ സിനിമയുടെ ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിരുന്നു.
ചിരികളാൽ സമ്പന്നമായ, കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' പറയുന്നത്. സിനിമയ്‌ക്ക് യു/എ സര്‍ട്ടിഫിക്കറ്റും ലഭിച്ചിരിന്നു. 147 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. പ്രവാസി ഹൈസ്‌റ്റ് എന്ന ടാഗ്‌ലൈനോട് കൂടിയാണ് 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' തിയേറ്ററുകളില്‍ എത്തുക.
അടുത്തിടെയാണ് 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ'യുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഏറെ രസകരമായ ട്രെയിലര്‍ യൂട്യൂബ് ട്രെൻഡിങ്ങിലും ഇടംപിടിച്ചിരുന്നു. യുഎഇയിലും കേരളത്തിലുമായിരുന്നു സിനിമയുടെ ചിത്രീകരണം.
ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ടീസറും ഗാനവുമെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു കൊള്ളക്കാരന്‍റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, ആർഷ ബൈജു, മമിത ബൈജു, വിജിലേഷ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഹനീഫ് അദേനി തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നേരത്തെ 'മിഖായേൽ' എന്ന സിനിമയിലും നിവിന്‍ പോളിയും ഹനീഫ് അദേനിയും ഒന്നിച്ചിരുന്നു. 'മിഖായേൽ' എന്ന സിനിമയില്‍ നിന്നും വ്യത്യസ്‌മായി, കോമഡി പശ്ചാത്തലത്തിലാണ് 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്.
പ്രമുഖ ഛായാഗ്രാഹകന്‍ വിഷ്‌ണു തണ്ടാശേരി ഛായാഗ്രാഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സുഹൈൽ കോയയുടെ ഗാനരചനയില്‍ മിഥുൻ മുകുന്ദനാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്‌സ് പ്രഭു, വിഎഫ്എക്‌സ് - പ്രോമിസ്, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്; മേക്കപ്പ് – ലിബിൻ മോഹനൻ, എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ -ജി മുരളി, കനൽ കണ്ണൻ, സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, ലൈൻ പ്രൊഡ്യൂസേഴ്‌സ് – ഹാരിസ് ദേശം, സന്തോഷ് കൃഷ്‌ണൻ, പ്രൊഡക്ഷൻ ഡിസൈൻ - നവീൻ തോമസ്, സന്തോഷ് രാമൻ; എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ ഇൻ ചാർജ് - നൗഷാദ് കല്ലറ, അഖിൽ യെശോധരൻ, ബിമീഷ് വരാപ്പുഴ, അഡ്‌മിനിസ്ട്രേഷൻ ആന്‍ഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, സ്‌റ്റിൽസ് - പ്രശാന്ത് കെ പ്രസാദ്, അരുൺ കിരണം, പോസ്‌റ്റർ ഡിസൈൻ - ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്, മാർക്കറ്റിങ് - ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: Nivin Pauly Ramachandra Boss And Co : രാമചന്ദ്രബോസിനും സംഘത്തിനും യുഎ സര്‍ട്ടിഫിക്കറ്റ്