ETV Bharat / entertainment

Ramachandra Boss And Co release date നിവിന്‍ പോളി ചിത്രം ഓണം റിലീസായി എത്തുന്നത് മൂന്നാം തവണ; ബോസും സംഘവും ഉടന്‍ തിയേറ്ററില്‍ - Haneef Adeni

Nivin Pauly Onam releases movies അൽത്താഫ്‌ സംവിധാനം ചെയ്‌ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത ലൗ ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളാണ് നിവിന്‍ പോളിയുടെ ഇതുവരെ പുറത്തിറങ്ങിയ ഓണം റിലീസുകള്‍.

Ramachandra Boss And Co release on this Onam  Ramachandra Boss And Co release  Ramachandra Boss And Co  നിവിന്‍ പോളി ചിത്രം ഓണം റിലീസായി  നിവിന്‍ പോളി ചിത്രം  ബോസും സംഘവും ഉടനെത്തും  Nivin Pauly Onam releases movies  ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള  ലൗ ആക്ഷൻ ഡ്രാമ  നിവിന്‍ പോളിയുടെ ഓണം റിലീസുകള്‍  നിവിന്‍ പോളി ചിത്രങ്ങള്‍  ഹനീഫ് അദേനി  ഹനീഫ് അദേനി ചിത്രങ്ങള്‍  ഹനീഫ് അദേനി മമ്മൂട്ടി സിനിമകള്‍  ഹനീഫ് അദേനി സിനിമകള്‍  Haneef Adeni movies  Haneef Adeni  Nivin Pauly
Ramachandra Boss And Co നിവിന്‍ പോളി ചിത്രം ഓണം റിലീസായി എത്തുന്നത് മൂന്നാം തവണ; ബോസും സംഘവും ഉടനെത്തും
author img

By

Published : Aug 21, 2023, 11:39 AM IST

രാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി (Nivin Pauly) ചിത്രമാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ' (Ramachandra Boss And Co). നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 25ന് തിയേറ്ററുകളില്‍ എത്തുന്നു (Onam release Malayalam movies).

ഈ ഓണ കാലത്ത് എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആഘോഷിക്കാന്‍ പാകത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്താണ് ഈ നിവിന്‍ പോളി ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാല്ല ഒരു നിവിന്‍ പോളി ചിത്രം ഓണം റിലീസായി എത്തുന്നത്. നേരത്തെ 2017ൽ അൽത്താഫ്‌ സംവിധാനം ചെയ്‌ത 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 2019ൽ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'ലൗ ആക്ഷൻ ഡ്രാമ' എന്നീ ചിത്രങ്ങള്‍ ഓണം റിലീസായി തിയേറ്ററുകളില്‍ എത്തി, ആ വർഷങ്ങളിൽ മികച്ച വിജയം നേടിയിരുന്നു.

'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യിലെ കുര്യനെയും 'ലൗ ആക്ഷൻ ഡ്രാമ'യിലെ ദിനേശനെയും പ്രേക്ഷകര്‍ ഇന്നും ഒരു പുഞ്ചിരിയോടെ ഓർക്കുന്നു. കുര്യനും ദിനേശനും ശേഷം ആ ഒരു നിരയിലേക്ക് ചേർത്ത് വയ്‌ക്കാവുന്ന ഒരു കഥാപാത്രമാണ് നിവിന്‍ പോളിയുടെ രാമചന്ദ്രബോസ് എന്ന കാര്യത്തില്‍ സംശയമില്ല.

ഒരു പക്കാ ഫാമിലി എന്‍റര്‍ടെയിനര്‍ (Nivin Pauly family entertainer) വിഭാഗത്തിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിരികളാല്‍ സമ്പന്നമായ ഒരു കൊള്ള സംഘത്തിന്‍റെയും നല്ലവനായ കൊള്ളക്കാരന്‍റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പ്രവാസി ഹൈസ്‌റ്റ് എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം പുറത്തിറങ്ങുക.

നിവിന്‍ പോളിയുടെ 42-ാമത് ചിത്രം കൂടിയാണിത് (Nivin Pauly movies). ചിത്രത്തിലെ നിവിന്‍ പോളിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു (Nivin Pauly photos). സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്‌റ്റ് ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് ഫസ്‌റ്റ് ലുക്കില്‍ നിവിൻ പോളി പ്രത്യക്ഷപ്പെട്ടത്.

നേരത്തെ സിനിമയുടെ രസകരമായ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിരി പടര്‍ത്തുന്ന 1.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറായിരുന്നു 'രാമചന്ദ്രബോസ് ആന്‍ഡ് കോ'യുടേത്. ഒരു നല്ലവനായ കൊള്ളക്കാരന്‍റെ വേഷമാണ് ചിത്രത്തില്‍ നിവിന്‍ പോളിക്ക്.

നിവിൻ പോളിയെ കൂടാതെ വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിജിലേഷ്, ആർഷ ബൈജു, മമിത ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.

സംവിധാനത്തിന് പുറമെ സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഹനീഫ് അദേനി തന്നെയാണ്. നിവിൻ പോളിയെ തന്നെ നായകനായി ഒരുക്കിയ 'മിഖായേൽ' എന്ന സിനിമയ്‌ക്ക് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രം കൂടിയാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ'. 'മിഖായേലി'ല്‍ നിന്നും വളരെ വ്യത്യസ്‌മായി കോമഡി പശ്ചാത്തലത്തിലാണ് ഹനീഫ് അദേനി 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' ഒരുക്കിയിരിക്കുന്നത്.

വിഷ്‌ണു തണ്ടാശേരി ആണ് ഛായാഗ്രാഹണം. നിഷാദ് യൂസഫ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. സുഹൈൽ കോയയുടെ ഗാനരചനയില്‍ മിഥുൻ മുകുന്ദനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആക്ഷൻ - ഫീനിക്‌സ്‌ പ്രഭു, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, വിഎഫ്എക്‌സ്‌ - പ്രോമിസ്, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്; മേക്കപ്പ് – ലിബിൻ മോഹനൻ എന്നിവരും നിര്‍വഹിക്കുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ -ജി മുരളി, സമന്തക് പ്രദീപ്, കനൽ കണ്ണൻ; എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, പ്രൊഡക്ഷൻ ഡിസൈൻ - നവീൻ തോമസ്, സന്തോഷ് രാമൻ; ലൈൻ പ്രൊഡ്യൂസേഴ്‌സ്‌ – ഹാരിസ് ദേശം, സന്തോഷ് കൃഷ്‌ണൻ; ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - നൗഷാദ് കല്ലറ, ബിമീഷ് വരാപ്പുഴ, അഖിൽ യെശോധരൻ; സ്‌റ്റിൽസ് - പ്രശാന്ത് കെ പ്രസാദ്, അരുൺ കിരണം; അഡ്‌മിനിസ്ട്രേഷൻ ആന്‍ഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പോസ്‌റ്റർ ഡിസൈൻ - ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്; മാർക്കറ്റിങ് - ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ - ശബരി എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Also Read: 'ബോസ്, രാമചന്ദ്രന്‍ ബോസ്, നല്ലവനായ കൊള്ളക്കാരന്‍'; പൊട്ടിച്ചിരിപ്പിക്കാൻ നിവിനും സംഘവും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.