ETV Bharat / entertainment

ആർആർആർ വിജയം ആഘോഷമാക്കി രാംചരണും ഭാര്യയും ; അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ലംഗാർ സേവ - RRR movie success

പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിലായതിനാൽ രാം ചരണിനെ പ്രതിനിധീകരിച്ച് ഭാര്യ ഉപാസനയാണ് ലംഗാർ സേവയിൽ പങ്കെടുത്തത്

ram charan langar seva at golden temple  ram charan hots langar at golden temple  ram chrana wife upasana at golden temple  Ram Charan hosts langar Seva at Golden Temple after RRR success  Ram Charan anആർആർആർ വിജയം ആഘോഷമാക്കി രാംചരണും ഭാര്യയുംd wife Upasana  സുവർണ ക്ഷേത്രത്തിൽ ലംഗാർ സേവ നടത്തി രാം ചരൺ  ലങ്കാർ സേവ നടത്തി രാം ചരൺ ഉപാസന  ആർആർആർ സിനിമ  RRR movie success  ഉപാസന രാം ചരൺ അമൃത്‌സർ സുവർണ ക്ഷേത്രത്തിൽ
ആർആർആർ വിജയം ആഘോഷമാക്കി രാംചരണും ഭാര്യയും; അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ലംഗാർ സേവ നടത്തി
author img

By

Published : Apr 19, 2022, 9:37 PM IST

ന്യൂഡൽഹി : ആർആർആറിന്‍റെ ഗംഭീര വിജയത്തിന് പിന്നാലെ അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ 'ലംഗാർ സേവ' (അന്നദാനം) സംഘടിപ്പിച്ച് നടൻ രാം ചരൺ. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിലായതിനാൽ രാം ചരണിനെ പ്രതിനിധീകരിച്ച് ഭാര്യ ഉപാസനയാണ് ലംഗാർ സേവയിൽ പങ്കെടുത്തത്. പുണ്യസ്ഥലം സന്ദർശിച്ചതിന്‍റെ ദൃശ്യങ്ങളും ഉപാസന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

'കൃതജ്ഞതാ സൂചകമായി മിസ്റ്റർ.സി (രാം ചരൺ) അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ലംഗാർ സേവ നടത്തി. ആർസി 15ന്‍റെ ഷൂട്ടിങ് തിരക്കിലായതിനാൽ അദ്ദേഹത്തെ പ്രതിനിധീകരിച്ച് ലംഗാർ സേവയിൽ പങ്കെടുക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഇത് എന്‍റെ ആത്മാവിനെ ഉണർത്തി. നിങ്ങളുടെ സ്നേഹത്താൽ ഞാനും ആർസിയും അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു, അത് എളിമയോടെ സ്വീകരിക്കുകയും ചെയ്യുന്നു' - എന്ന് രാം ചരണിനെ ടാഗ് ചെയ്‌ത് ഉപാസന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ALSO READ: ഇഫ്‌താര്‍ വരുന്നിൽ ഷഹനാസിനെ സ്‌നേഹത്തോടെ ആലിംഗനം ചെയ്‌ത് ഷാരൂഖ്‌; വൈറല്‍ വീഡിയോ

സുവർണക്ഷേത്രത്തിന്‍റെ ഛായാചിത്രം സമ്മാനിച്ചായിരുന്നു ഗുരുദ്വാര കമ്മിറ്റി ഉപാസനയ്ക്കും രാംചരണിനും നന്ദിയറിയിച്ചത്. ഏതായാലും താരത്തിന്‍റെ നിസ്വാർഥമായ പ്രവൃത്തിയിൽ ആരാധകർ വലിയ സന്തോഷത്തിലാണ്. നിരവധി പേരാണ് രാം ചരണിനും ഉപാസനയ്ക്കും അഭിനന്ദനവുമായെത്തിയത്. തിയേറ്ററുകളിൽ വൻ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുന്ന ആർആർആറിന് ശേഷം, 'ആർസി 15' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് രാം ചരൺ.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.