രജനീകാന്ത് ചിത്രങ്ങള്‍ക്കായി ആരാധകര്‍ എന്നും ആവേശത്തോടെയാണ് കാത്തിരിക്കാറുളളത്. സൂപ്പര്‍സ്റ്റാറിന്‍റെ പഴയകാല ചിത്രങ്ങള്‍ ഉള്‍പ്പെടെ വന്‍വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. രജനിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രമാണ് ബാബ. വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റൈല്‍ മന്നന്‍റെ ബാബ വീണ്ടും എത്തുകയാണ്. താരത്തിന്‍റെ 72-ാം ജന്മദിനത്തിലാണ് 2002ല്‍ പുറത്തിറങ്ങിയ 'ബാബ റീ-റിലീസ് ചെയ്യുന്നത്.
ഡിസംബര്‍ 12ന് ബാബയുടെ റീമാസ്റ്റേര്‍ഡ് വേര്‍ഷനാണ് തിയേറ്ററുകളില്‍ എത്തുക. റിറീലിസിങ്ങിനൊരുങ്ങവേ സിനിമയുടെ റീമാസ്‌റ്റേര്‍ഡ് വേര്‍ഷനിലുള്ള ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ചിരിക്കുകയാണ്.
രജനികാന്ത് തന്നെയാണ് 'ബാബ'യുടെ ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നത്. 'എന്‍റെ ഹൃദയത്തോട് എന്നെന്നും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം. 'ബാബ'യുടെ റീമാസ്‌റ്റേര്‍ഡ് വേര്‍ഷന്‍ ഉടന്‍ റിലീസ് ചെയ്യും', ഇപ്രകാരമാണ് 'ബാബ'യുടെ ട്രെയിലര്‍ പങ്കുവച്ച് രജനികാന്ത് കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
സിനിമയുടെ പുതിയ വേര്‍ഷനില്‍ മെച്ചപ്പെട്ട ശബ്‌ദ മിക്‌സ് ഉണ്ടായിരിക്കും. കൂടാതെ ഒറിജിനലിനേക്കാൾ 30 മിനിറ്റ് കുറവ് ദൈര്‍ഘ്യമായിരിക്കും. രജനികാന്ത് തന്നെയാണ് 'ബാബ'യുടെ രചനയും നിര്‍മാണവും.
എആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം. മനീഷ കൊയ്‌രാള, ആഷിഷ് വിദ്യാര്‍ഥി, ഗൗണ്ടമണി, അംരീഷ് പുരി, ഭാരത് ദാബോല്‍ക്കര്‍, സുജാത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.
അടുത്തിടെ ആയിരുന്നു അമിതാഭ് ബച്ചന്‍റെയും ഷാരൂഖ് ഖാന്‍റെയും ജന്മദിനങ്ങള്‍. പിറന്നാള്‍ ദിനത്തില്‍ താരങ്ങളുടെ മുന്‍കാല സിനിമകള്‍ റി-റിലീസ് ചെയ്‌തിരുന്നു. ദിലീപ് കുമാറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചും നടന്‍റെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Also Read: 'കാന്താര എനിക്ക് രോമാഞ്ചമുണ്ടാക്കി'; പ്രശംസിച്ച് രജനികാന്ത്; മറുപടിയുമായി ഋഷഭ് ഷെട്ടി