ETV Bharat / entertainment

'മൊയ്‌ദീൻ ഭായി'യുടെ മാസ് രം​ഗങ്ങളുമായി 'ലാൽ സലാം' ​ഗ്ലിംപ്‌സ് - ലാൽ സലാമിൽ കപിൽ ദേവും

Moideen Bhai Glimpse from Lal Salaam : ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം അടുത്ത വർഷം ജനുവരിയിൽ തിയേറ്ററുകളിൽ എത്തും

Moideen Bhai Glimpse from Lal Salaam  Lal Salaam  Moideen Bhai Glimpse  Moideen Bhai  rajinikanth  rajinikanth in lal salaam  രജനികാന്ത്  ലാൽ സലാം  ലാൽ സലാം ഗ്ലിംപ്‌സ്  ഐശ്വര്യ രജനികാന്തിന്‍റെ ലാൽ സലാം  ലാൽ സലാമിൽ കപിൽ ദേവും  Lal Salaam will hit theaters in 2024 January
Lal Salaam
author img

By ETV Bharat Kerala Team

Published : Dec 13, 2023, 2:55 PM IST

ജനികാന്ത് ആരാധകരെ ആവേശത്തിലാക്കി 'ലാൽ സലാം' ​ഗ്ലിംപ്‌സ് പുറത്ത്. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന 'ലാൽ സലാം' ഐശ്വര്യ രജനികാന്ത് ആണ് സംവിധാനം ചെയ്യുന്നത്. രജനിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം പ്രത്യേക ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Moideen Bhai Glimpse from Lal Salaam movie out).

ലൈക്ക പ്രൊഡക്ഷൻസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസർ ഇതുവരെ 20 ലക്ഷത്തിനോടടുത്ത് കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ലാൽ സലാമിൽ കാമിയോ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മൊയ്‌ദീൻ ഭായ്‌യുടെ മാസ് രം​ഗങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് ടീസർ.

ദീപാവലി ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ആദ്യ ടീസറിലും രജനികാന്തിന്‍റെ തകർപ്പൻ രം​ഗങ്ങളുണ്ടായിരുന്നു. രജനികാന്തും ചിത്രത്തിലുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചതോടെയാണ് ചിത്രത്തിന്മേലുള്ള ഹൈപ്പ് കൂടിയത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ രജനി.

  • " class="align-text-top noRightClick twitterSection" data="">

ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചുള്ള രജനികാന്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിഷ്‌ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ഈ ചിത്രത്തിൽ നായകരായെത്തുന്നത്. 2024 പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും ('Lal Salaam' will hit theaters in 2024 January). സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഇവർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവും 'ലാൽ സലാ'മിൽ വേഷമിടുന്നുണ്ട്.

READ MORE: ഐശ്വര്യ രജനികാന്തിന്‍റെ 'ലാൽ സലാം' ടീസറെത്തി ; കയ്യടി നേടി രജനി

എ.ആർ റഹ്മാനാണ് ഈ ചിത്രത്തിന്‍റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. വിഷ്‌ണു രംഗസ്വാമിയാണ് ചിത്രത്തിനായി കഥയും സംഭാഷണങ്ങളും രചിച്ചത്. 3, വെയ് രാജാ വെയ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന സിനിമയ്‌ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സിനിമാ വീരൻ എന്ന ഡോക്യുമെന്‍ററിയും ഐശ്വര്യ രജനികാന്ത് നേരത്തെ ഒരുക്കിയിരുന്നു.

ഛായാഗ്രഹണം - വിഷ്‌ണു രംഗസാമി, എഡിറ്റർ - പ്രവീൺ ഭാസ്‌കർ, ആർട്ട് - രാമു തങ്കരാജ്, കോറിയോ​ഗ്രഫി - ദിനേഷ്, സംഘട്ടനം -അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട് വിക്കി, ​ഗാനരചന - കബിലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: 'ലാൽ സലാം' ഡബ്ബിംഗ് പൂർത്തിയാക്കി ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്; പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.