ETV Bharat / entertainment

Rahel Makan Kora Shooting Completed : റിലീസിനൊരുങ്ങി 'റാഹേൽ മകൻ കോര' ; ചിത്രീകരണം പൂർത്തിയായി - malayalam new movie

Rahel Makan Kora Packup : കുട്ടനാടിന്‍റെ പശ്ചാത്തലത്തിൽ, നർമത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന 'റാഹേൽ മകൻ കോര' ഉടൻ.

റാഹേൽ മകൻ കോര ഉടൻ  റാഹേൽ മകൻ കോര  റിലീസിനൊരുങ്ങി റാഹേൽ മകൻ കോര  റാഹേൽ മകൻ കോര ചിത്രീകരണം പൂർത്തിയായി  Merin Philip and Sminu Sijo in Rahel Makan Kora  Rahel Makan Kora  Merin Philip in Rahel Makan Kora  Sminu Sijo in Rahel Makan Kora  Rahel Makan Kora shooting completed  Anson Paul Starring Rahel Makan Kora  Anson Paul  Ubainis debut as director  Rahel Makan Kora cast  Rahel Makan Kora crew  Rahel Makan Kora release  malayalam new movie  malayalam upcoming movies
Rahel Makan Kora shooting completed
author img

By ETV Bharat Kerala Team

Published : Aug 28, 2023, 4:29 PM IST

വാഗതനായ ഉബൈനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി (Rahel Makan Kora shooting completed). നാട്ടിൻപുറം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമ എസ് കെ ജി ഫിലിംസിന്‍റെ ബാനറിൽ ഷാജി കെ ജോർജാണ് നിർമിക്കുന്നത്. നാട്ടിൻപുറത്തെ അമ്മയുടേയും മകന്‍റേയും അയാളുടെ പ്രണയത്തെയുമൊക്കെയാണ് 'റാഹേൽ മകൻ കോര' ദൃശ്യവത്‌കരിക്കുന്നത്.

കെഎസ്ആർടിസി കണ്ടക്‌ടറായി പാലായിൽ നിന്നും അലപ്പുഴ ഡിപ്പോയിൽ ജോലി ലഭിക്കുന്ന കോരയാണ് 'റാഹേൽ മകൻ കോര'യിലെ നായകൻ. കോരയുടെ വരവോടെ ജോലി നഷ്‌ടമാകുന്ന ഗൗതമി എന്ന പെൺകുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടൻ ആൻസൺ പോളാണ് കോരയെ അവതരിപ്പിക്കുന്നത് (Anson Paul Starring Rahel Makan Kora).

ഗൗതമിയായി മെറിൻ ഫിലിപ്പുമെത്തുന്നു. ടൈറ്റിൽ കഥാപാത്രമായ റാഹേലിനെ അവതരിപ്പിക്കുന്നത് സ്‌മിനു സിജോയാണ് (Merin Philip and Sminu Sijo in Rahel Makan Kora). 'പൂമരം', 'ഹാപ്പി സർദാർ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് മെറിൻ ഫിലിപ്പ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രീതി ആർജിച്ച സ്‌മിനു സിജോ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

കുട്ടനാടിന്‍റെ പശ്ചാത്തലത്തിലൂടെ നീങ്ങുന്ന ഈ ചിത്രം നർമത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് ഉബൈനി അവതരിപ്പിക്കുന്നത്. ലിയോ തദേവൂസ്, വിനയൻ, ടോം ഇമ്മട്ടി, ബിനു എസ്, ഒമർ ലുലു, നജീം കോയ എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകനായി ഉബൈനി എത്തുന്നത് (Ubaini's debut as director). അൽത്താഫ് സലിം, മനു പിള്ള, വിജയകുമാർ, മുൻഷി രഞ്ജിത്ത്, മധു പുന്നപ്ര, പവിത്രൻ, കോട്ടയം പുരുഷൻ, കോബ്ര രാജേഷ്, റഫീഖ്, ശിവൻ അയോധ്യ, ഹൈദരാലി, ബേബി എടത്വ ഷാജി, കെ ജോർജ്, ജോമോൻ എടത്വ, അർണവ് വിഷ്‌ണു, ജോപ്പൻ മുറിയായിക്കൽ, രശ്‌മി അനിൽ, മഞ്ജു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് (Rahel Makan Kora cast).

പ്രശസ്‌ത കഥാകൃത്ത് ബേബി എടത്വായാണ് 'റാഹേൽ മകൻ കോര' സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.ബി.കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. മൃദുല വാര്യർ, നിത്യ മാമൻ, സിയ ഉൽ ഹഖ്, അരവിന്ദ് നായർ, അഭിലാഷ്, വൈഗ ലക്ഷ്‌മി എന്നിവരാണ് ഗായകർ.

ഷിജി ജയദേവൻ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് അബു താഹിർ ആണ്. വിനേഷ് കണ്ണനാണ് കലാസംവിധായകൻ. കുട്ടനാടിന് പുറമെ കൈനകരി, ചമ്പക്കുളം, കഞ്ഞിപ്പാടം, നെടുമുടി, കാക്കാഴം എന്നിവിടങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം നടന്നത്. ഉടൻ തന്നെ തിയേറ്റർ റിലീസായി റാഹേൽ മകൻ കോര പ്രേക്ഷരിലേക്കെത്തും.

READ MORE': Rahel Makan Kora Second Look Poster 'റാഹേൽ മകൻ കോര' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

കോസ്റ്റ്യൂം ഡിസൈൻ - ഗോകുൽ കെ മുരളി, വിപിൻദാസ്, മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി, നിശ്ചല ഛായാഗ്രഹണം - അജേഷ് ആവണി, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ്, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - ജോമോൻ എടത്വ, ഹരീന്ദ്രനാഥ്, ശ്രീജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ - ഷെബിൻ ചാക്കോ, പ്രൊഡക്ഷൻ മാനേജേഴ്‌സ് - ഹരീഷ് കോട്ടവട്ടം, നസ്‌റുദ്ദീൻ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് ചാമക്കാല, പിആർഒ - വാഴൂർ ജോസ് (Rahel Makan Kora crew).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.