ETV Bharat / entertainment

Sheela Movie| രാഗിണി ദ്വിവേദിയുടെ സർവൈവൽ ത്രില്ലർ 'ഷീല'; പുതിയ പോസ്റ്റർ പുറത്ത്

ബാലു നാരായണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സർവൈവൽ ത്രില്ലർ മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്

Ragini Dwivedi bilingual survival thriller  Ragini Dwivedi  Ragini Dwivedi new movie  Ragini Dwivedi movie  സർവൈവൽ ത്രില്ലറിന്‍റെ പുതിയ പോസ്റ്റർ പുറത്ത്  ഷീല  ഷീല പുതിയ പോസ്റ്റർ പുറത്ത്  രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ഷീല  രാഗിണി ദ്വിവേദിയുടെ ഷീല  രാഗിണി ദ്വിവേദിയുടെ സർവൈവൽ ത്രില്ലർ ഷീല  രാഗിണി ദ്വിവേദിയുടെ സർവൈവൽ ത്രില്ലർ  Kannada actress Ragini Dwivedi  new poster of Ragini Dwivedi bilingual film Sheela  Balu Narayanan  Riyaz Khan  റിയാസ് ഖാൻ  ദ്വിഭാഷ ചിത്രം ഷീല  സർവൈവൽ ത്രില്ലർ  ത്രില്ലർ  ഷീല പുതിയ പോസ്റ്റർ
രാഗിണി ദ്വിവേദിയുടെ സർവൈവൽ ത്രില്ലർ 'ഷീല'; പുതിയ പോസ്റ്റർ പുറത്ത്
author img

By

Published : Jun 26, 2023, 8:17 AM IST

ന്നഡ നടി രാഗിണി ദ്വിവേദി കേന്ദ്ര കഥാപാത്രമാകുന്ന ദ്വിഭാഷ ചിത്രം 'ഷീല'യുടെ പുതിയ പോസ്റ്റർ പുറത്ത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്ററും പ്രേക്ഷകരില്‍ കൗതുകം ഉണർത്തുകയാണ്.

ബാലു നാരായണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സർവൈവൽ ത്രില്ലറില്‍ റിയാസ് ഖാനും മുഖ്യ വേഷത്തിലുണ്ട്. കൂടാതെ മഹേഷ്‌, അവിനാഷ് (കന്നഡ), ശോഭ് രാജ് (കന്നഡ), സുനിൽ സുഖദ, മുഹമ്മദ്‌ എരവട്ടൂർ, ശ്രീപതി, പ്രദോഷ്‌ മോഹൻ, ചിത്ര ഷേണായ്, ലയ സിംപ്സൺ, സ്നേഹ മാത്യു, ബബിത ബഷീർ, ജാനകി ദേവി എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ബെം​ഗളൂരിൽ തനിക്ക് നേരിടേണ്ടി വന്ന ഗുരുതരമായ ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനായി കേരളത്തില്‍ എത്തുന്ന ഷീല എന്ന യുവതിക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം വരച്ചുകാട്ടുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയലക്ഷ്‌മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ഡി എം പിള്ളയാണ് നിർമാണം.

അലോഷ്യ പീറ്റർ, എബി ഡേവിഡ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. എബി ഡേവിഡ് തന്നെയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും. ടി പി സി വലയന്നൂർ, ജോർജ് പോൾ, റോസ് ഷാരോൺ ബിനോ എന്നിവരുടേതാണ് വരികൾ.

അരുൺ കൂത്തടുത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസ് ആണ്. റൺ രവി സംഘട്ടനവും ആരതി ഗോപാൽ വസ്‌ത്രാലങ്കാരവും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് ഏലൂർ, കല - അനൂപ് ചൂലൂർ, മേക്കപ്പ് - സന്തോഷ്‌ വെൺപകൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സിജോ ജോസഫ്, കൊറിയോഗ്രാഫർ - ശ്രീജിത്ത് പി ഡാസിലേഴസ്, സൗണ്ട് ഡിസൈൻ - രാജേഷ് പി.എം, കളറിസ്റ്റ് - സുരേഷ് എസ്. ആർ, ഓഡിയോഗ്രാഫി - ജിജോ ടി ബ്രൂസ്, വി.എഫ്.എക്സ് - കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ് - 1000 ആരോസ്, സ്റ്റിൽസ് - രാഹുൽ എം. സത്യൻ, ഡിസൈൻസ് - മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം കാണ്ഡഹാർ, ഫെയ്‌സ് ടു ഫെയ്‌സ് എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ എത്തുന്ന സിനിമയാണ് 'ഷീല'. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും സജീവമായ താരം 'വീര മഡകരി' (2009) എന്ന കന്നട ചിത്രത്തിലൂടയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് 'കെംപെ ഗൗഡ' (2011), 'ശിവ' (2012), 'ബംഗരി' (2013), 'രാഗിണി ഐപിഎസ്' (2014) തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ കന്നട സിനിമയിലെ മികച്ച താരങ്ങളില്‍ ഒരാളായി മാറാൻ രാഗിണിക്ക് സാധിച്ചു.

READ MORE: സര്‍വൈവല്‍ ത്രില്ലര്‍ 'ഷീല' ; ചോരയില്‍ കുളിച്ച് രാഗിണി ദ്വിവേദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.