ETV Bharat / entertainment

യുവ ആരാധകരെയും കുട്ടികളെയും ലൈംഗിക ചൂഷണങ്ങള്‍ക്കിരയാക്കി ; ആര്‍ കെല്ലിക്ക് 30 വർഷം തടവ്

Kelly Sentenced To 30 Years: ചുമത്തിയ എട്ട് കേസുകളിലും കെല്ലിയെ കുറ്റക്കാരനെന്ന് കണ്ടെത്തി

R Kelly Sentenced To 30 Years In Sex Trafficking Case  കെല്ലിക്ക് 30 വർഷം തടവ്  ലൈംഗിക പീഡന കേസില്‍ കെല്ലി  Kelly Sentenced To 30 Years  Sex Trafficking Case
ലൈംഗിക പീഡന കേസില്‍ കെല്ലിക്ക് 30 വർഷം തടവ്
author img

By

Published : Jun 30, 2022, 11:59 AM IST

ന്യൂയോര്‍ക്ക് : ലൈംഗിക പീഡന കേസില്‍ അമേരിക്കന്‍ ഗായകന്‍ ആര്‍.കെല്ലിക്ക് 30 വര്‍ഷത്തെ തടവുശിക്ഷ. തന്‍റെ ജനപ്രീതി ഉപയോഗിച്ച് യുവ ആരാധകരെയും കുട്ടികളെയും ലൈംഗികാതിക്രമത്തിന് വിധേയരാക്കിയെന്ന് കണ്ടെത്തിയാണ് കെല്ലിക്കെതിരെ 30 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

Kelly Sentenced To 30 Years : ചുമത്തിയ എട്ട് കേസുകളിലും കെല്ലി കുറ്റക്കാരനെന്ന് കണ്ടെത്തി. യുഎസ്‌ ജില്ല ജഡ്‌ജി ആന്‍ ഡോണലിയാണ് 55 കാരനായ കെല്ലിക്കെതിരെ ശിക്ഷ പ്രഖ്യാപിച്ചത്‌. സ്‌ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് കെല്ലിയുടെ പേരിലുള്ള മറ്റ് കുറ്റങ്ങള്‍.

കെല്ലിയുടെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെട്ട നിരവധി പേരുടെ മൊഴി കേട്ട ശേഷമാണ് ജില്ല ജഡ്‌ജി ആന്‍ ഡോണലി ശിക്ഷ വിധിച്ചത്‌. കെല്ലിയുടെ ചൂഷണം തങ്ങളെ ജീവിതത്തിലുടനീളം വേട്ടയാടിയെന്നാണ് ഇരകളുടെ വെളിപ്പെടുത്തല്‍.

Sex Trafficking Case: മുന്‍പ് ഗായകനെതിരെ ലൈംഗിക പീഡന പരാതികള്‍ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും ഒന്നും കോടതിയില്‍ എത്തിയിരുന്നില്ല. ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്‌ത 'സര്‍വൈവിംഗ്‌ ആര്‍.കെല്ലി' എന്ന ഡോക്യുമെന്‍ററിയിലൂടെയാണ് ഇരകള്‍ ഗായകനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്‌. തുടര്‍ന്ന് കെല്ലിക്കെതിരെ പൊലീസ്‌ കേസെടുത്തു.

മുന്‍ ഭാര്യ അടക്കം നിരവധി സ്‌ത്രീകള്‍ കെല്ലിക്കെതിരെ പരസ്യമായി രംഗത്തുവന്നു. 13നും 16നും ഇടയില്‍ പ്രായമുള്ള സമയത്താണ് പലരെയും കെല്ലി പീഡിപ്പിച്ചത്‌. വിചാരണയ്‌ക്കിടെ 11 പേര്‍ കെല്ലിയുടെ ഇരകളാണെന്ന് പറഞ്ഞ്‌ കോടതിക്ക് മുന്നില്‍ ഹാജരായി. ചിക്കാഗോയില്‍ ഓഗസ്‌റ്റ് 15 മുതല്‍ ആരംഭിക്കുന്ന മറ്റൊരു വിചാരണയും കെല്ലി നേരിടേണ്ടി വരും.

Also Read: മാനനഷ്‌ടക്കേസ് : ഡെപ്പിന് ആംബര്‍ 10 മില്യണ്‍ ഡോളര്‍ നല്‍കണം

1990കളിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്‌തുവെന്ന ആരോപണം പരസ്യമായി പ്രചരിക്കാൻ തുടങ്ങിയതിന്‌ ശേഷവും കെല്ലിയുടെ ആല്‍ബങ്ങളുടെ ദശലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു. 10 വർഷത്തിൽ കൂടുതൽ തടവ് വിധിക്കരുതെന്നായിരുന്നു കെല്ലിയുടെ അഭിഭാഷകന്‍റെ വാദം. കെല്ലി കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയാവുകയും, ദാരിദ്ര്യം, അക്രമം തുടങ്ങിയ ആഘാതകരമായ സംഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.