മുംബൈ: അല്ലു അര്‍ജുന്‍ പ്രധാന വേഷത്തിലെത്തിയ പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്‌റ്റര്‍ ചിത്രമായ "പുഷ്‌പ: ദി റൈസ്" ഡിസംബര്‍ എട്ടിന് റഷ്യയില്‍ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ പ്രീമിയറും റഷ്യന്‍ ഭാഷയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ മോസ്‌കോയിലും സെന്‍റ്. പീറ്റേഴ്‌സ്ബര്‍ഗിലും ഇന്ത്യന്‍ ഫിലിം ഫെസ്‌റ്റിവലിന്‍റെ ഭാഗമായി പ്രദര്‍ശിപ്പിക്കും. ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാര്‍, താരങ്ങളായ അല്ലു അര്‍ജുന്‍, രശ്‌മിക മന്ദാന, നിര്‍മാതാവായ രവി ശങ്കര്‍ തുടങ്ങിയവരും മോസ്‌കോയിലെ ഓഷ്യാന ഷോപ്പിങ് സെന്‍ററില്‍ വച്ച് നടത്തുന്ന ഫിലിം ഫെസ്‌റ്റിവലിന്‍റെ ഭാഗമാകുമെന്ന് പുഷ്‌പയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വ്യക്തമാക്കി.
-
Meet team #PushpaTheRise at the Russian language premieres💥
— Pushpa (@PushpaMovie) November 28, 2022 " class="align-text-top noRightClick twitterSection" data="
Dec 1st - Moscow
Dec 3rd - St. Petersburg#PushpaTheRise releasing in Russia in Russian Language on Dec 8th 🔥#PushpaInRussia
Icon Star @alluarjun @iamRashmika @aryasukku @ThisIsDSP @MythriOfficial @4SeasonsCreati1 pic.twitter.com/Akdhieg8yE
">Meet team #PushpaTheRise at the Russian language premieres💥
— Pushpa (@PushpaMovie) November 28, 2022
Dec 1st - Moscow
Dec 3rd - St. Petersburg#PushpaTheRise releasing in Russia in Russian Language on Dec 8th 🔥#PushpaInRussia
Icon Star @alluarjun @iamRashmika @aryasukku @ThisIsDSP @MythriOfficial @4SeasonsCreati1 pic.twitter.com/Akdhieg8yEMeet team #PushpaTheRise at the Russian language premieres💥
— Pushpa (@PushpaMovie) November 28, 2022
Dec 1st - Moscow
Dec 3rd - St. Petersburg#PushpaTheRise releasing in Russia in Russian Language on Dec 8th 🔥#PushpaInRussia
Icon Star @alluarjun @iamRashmika @aryasukku @ThisIsDSP @MythriOfficial @4SeasonsCreati1 pic.twitter.com/Akdhieg8yE
'ഡിസംബര്‍ ഒന്നിന് മോസ്‌കോ, ഡിസംബര്‍ മൂന്നിന് സെന്‍റ്. പീറ്റേഴ്‌സ്ബര്‍ഗ് എന്നിവടങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും. റഷ്യന്‍ ഭാഷയില്‍ റഷ്യയില്‍ ഡിസംബര്‍ എട്ടിന് "പുഷ്‌പ ദ റൈസ്" റിലീസാകുമെന്ന് #PushpaTheRise #PushpaTheRise at the Russian language premieres' എന്ന ഹാഷ്‌ടാഗോടെ ഔദ്യോഗികമായി ട്വീറ്റ് പങ്കുവെച്ചു. സെന്‍റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ചടങ്ങില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും പങ്കുചേരും.
24 റഷ്യൻ നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്‌റ്റിവല്‍ ഡിസംബര്‍ ആറിനാണ് സമാപിക്കുന്നത്. ആറ് ദിവസത്തെ ഫിലിം ഫെസ്‌റ്റിവലില്‍ മറ്റ് ഹിറ്റ് ഇന്ത്യന്‍ ചിത്രങ്ങളായ ആര്‍ആര്‍ആര്‍, മൈ നെയിം ഈസ് ഖാന്‍, ദങ്കല്‍, വാര്‍, ഡിസ്‌കോ ഡാന്‍സര്‍ തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ALSO READ: 'സാഹസികത ആരംഭിച്ചു', കട്ടത്താടിയില്‍ ഗൗരവക്കാരനായി അല്ലു; പുഷ്‌പ 2 സെറ്റിലെ വൈറല്‍ ചിത്രം
റഷ്യൻ ഫെഡറേഷന്‍റെ സാംസ്‌കാരിക മന്ത്രാലയത്തിന്‍റെയും റഷ്യയിലെ ഇന്ത്യന്‍ എംബസിയുടെയും പിന്തുണയോടെ ഫിലിം കമ്പനിയായ ഇന്ത്യന്‍ ഫിലിംസും ഇന്ത്യന്‍ നാഷണല്‍ കള്‍ച്ചര്‍ സെന്‍ററും ചേര്‍ന്നാണ് ഫെസ്‌റ്റിവല്‍ ഒരുക്കുന്നത്. സിനിമ പാര്‍ക്ക്, മോസ്‌കോ, സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗ്, സോച്ചി തുടങ്ങിയ നിരവധി നഗരങ്ങളിലാണ് സിനിമയുടെ പ്രദര്‍ശനം നടക്കുന്നത്.