ഹൈദരാബാദ്: തെലുഗു സൂപ്പര്‍താരം അല്ലു അര്‍ജുന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'പുഷ്‌പ'യിലെ സ്‌റ്റൈലില്‍ ഭക്തര്‍ സ്ഥാപിച്ച ഗണപതി പ്രതിമ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചിത്രത്തില്‍ അല്ലു അർജുൻ ധരിച്ചിരുന്നത് പോലെ വെള്ള കുർത്ത പൈജാമയിൽ ആണ് ഗണേശ പ്രതിമയും കാണപ്പെടുന്നത്. ചിത്രത്തിലെ തരംഗമായ കൈ ഉപയോഗിച്ചുള്ള ആംഗ്യവും ഗണപതി പ്രതിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
-
@AlluArjun Craze Hits #GaneshChaturthi2022 🔥
— Praveen™ (@AlluBoyPraveen) August 30, 2022 " class="align-text-top noRightClick twitterSection" data="
Fans Welcoming #Ganesha as #PushpaRaj 🔥
The Famous #Ganapati Festival Has Arrived. The Fever Of #PushpaRaj Style Was Seen Taking Over Ganpati Idols. 🤩#GaneshChaturthi#AlluArjun #Pushpa #PushpaTheRise #PushpaTheRule pic.twitter.com/PnWLuMJaY6
">@AlluArjun Craze Hits #GaneshChaturthi2022 🔥
— Praveen™ (@AlluBoyPraveen) August 30, 2022
Fans Welcoming #Ganesha as #PushpaRaj 🔥
The Famous #Ganapati Festival Has Arrived. The Fever Of #PushpaRaj Style Was Seen Taking Over Ganpati Idols. 🤩#GaneshChaturthi#AlluArjun #Pushpa #PushpaTheRise #PushpaTheRule pic.twitter.com/PnWLuMJaY6@AlluArjun Craze Hits #GaneshChaturthi2022 🔥
— Praveen™ (@AlluBoyPraveen) August 30, 2022
Fans Welcoming #Ganesha as #PushpaRaj 🔥
The Famous #Ganapati Festival Has Arrived. The Fever Of #PushpaRaj Style Was Seen Taking Over Ganpati Idols. 🤩#GaneshChaturthi#AlluArjun #Pushpa #PushpaTheRise #PushpaTheRule pic.twitter.com/PnWLuMJaY6
ഓഗസ്‌റ്റ് 31 മുതലാണ് രാജ്യത്തുടനീളം വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഓരോ വര്‍ഷവും അതാത് വര്‍ഷങ്ങളിലെ ട്രെന്‍റിനനുസരിച്ച് ഗണേശപ്രതിമകള്‍ രൂപകല്‍പ്പന ചെയ്യുന്നത് പതിവാണ്. ഇപ്രാവശ്യം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഗണേശ പ്രതിമയുടെ ചിത്രം വളരെ വേഗത്തിലാണ് പ്രചരിച്ചത്.
അല്ലു അർജുനും രശ്‌മിക മന്ദാനയും അഭിനയിച്ച 'പുഷ്‌പ - ദി റൈസ്' 2021 ഡിസംബറിലാണ് റിലീസ് ചെയ്‌തത്. ബോക്‌സോഫിസില്‍ തരംഗം സൃഷ്‌ടിച്ച ചിത്രം മലയാളത്തില്‍ ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്‌തിരുന്നത്. ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2023-ല്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.