ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'പത്താന്‍'. റിലീസിനൊരുങ്ങുന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പത്താനി'ലെ 'ബേഷരം റംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് സിനിമയ്‌ക്കെതിരെയും 'പത്താന്‍' താരങ്ങള്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ ശക്തമാകുന്നത്.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് പത്താനിലെ ഗാനരംഗത്തിന് എതിരെ രൂക്ഷവിമർശനവുമായി ആദ്യം രംഗത്ത് എത്തിയത്.
'ബേഷരം റംഗ്' ഗാനത്തില്‍ ബിക്കിനി ധരിച്ചാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. ദീപികയുടെ വസ്‌ത്രധാരണത്തിലും സിനിമയിലെ ഗാന രംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്. വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത്. -മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
ഇതിന് പിന്നാലെ 'പത്താന്‍' നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാവുകയാണിപ്പോള്‍. സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി വീർ ശിവാജി സംഘടനയിലെ അംഗങ്ങളും രംഗത്തെത്തി. ഇവര്‍ ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.
'ബേഷരം റംഗ്' ഗാനത്തിന്‍റെ ഉള്ളടക്കം ഹിന്ദു സമൂഹത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും 'പത്താന്‍' നിരോധിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നും സംസ്‌കൃതി ബച്ചാവോ മഞ്ച് പ്രസിഡന്‍റ് ചന്ദ്രശേര്‍ തിവാരിയും ഗാനത്തിനെതിരെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. സംഘടനയിലെ അംഗങ്ങള്‍ ദീപികയ്‌ക്കെതിരെയും ഷാരൂഖിനെതിരെയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തില്‍ യാഷ് രാജ് ഫിലിംസാണ് സിനിമയുടെ നിര്‍മാണം. ഷാരൂഖ് ഖാന്‍ ദീപിക പദുകോണ്‍ എന്നിവരെ കൂടാതെ ജോണ്‍ എബ്രഹാമും ചിത്രത്തിലുണ്ട്. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Also Read: 'ദീപികയുടെ വസ്‌ത്രം പ്രതിഷേധാര്‍ഹം'; പത്താന്‍ സിനിമ ഗാനരംഗത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി