ETV Bharat / entertainment

'മലാലയെ ഫോളോ ചെയ്യുന്നില്ലെന്ന് പരിഹാസം'; നോബേല്‍ ജേതാവിനെ അപമാനിച്ച നടനെതിരെ തുറന്നടിച്ച് പ്രിയങ്ക ചോപ്ര - Hasan Minhaj follows Priyanka Chopra

Hasan Minhaj follows Priyanka Chopra: മലാല യൂസഫ്‌സായിയെ ഫോളോ ചെയ്യുന്നില്ലെന്ന് പറഞ്ഞ കോമഡി താരം ഹസന്‍ മിന്‍ഹാജിനെതിരെ പ്രിയങ്ക ചോപ്ര. താനും മിന്‍ഹാജിനെ ഫോളോ ചെയ്യുന്നില്ലെന്ന്‌ പറഞ്ഞുകൊണ്ടാണ് പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്.

Hasan Minhaj insults Malala Yousafzai  Priyanka Chopra supports Malala Yousafzai  Priyanka Chopra  Malala Yousafzai  Hasan Minhaj  നോബല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി  മലാല  പ്രിയങ്ക ചോപ്ര  ഹസല്‍ മിന്‍ഹാജ്‌  മലാലയ്‌ക്ക് പിന്തുണ അറിയിച്ച് പ്രിയങ്ക  മലാലയെ പരിഹസിച്ചതിന് പിന്നാലെ  Hasan Minhaj insulting video  Malala Yousafzai unfollow Hasan Minhaj  Priyanka Chopra against Hasan Minhaj  Hasan Minhaj requests to Malala  Hasan Minhaj apologize to Malala Yousafzai  Priyanka Chopra met Malala Yousafzai  Priyanka Chopra latest movies  മലാലയെ ഫോളോ ചെയ്യുന്നില്ല  മലാലയെ അപമാനിച്ച മിന്‍ഹാജിനെതിരെ  സ്‌ക്രീന്‍ ഷോട്ടുമായി പ്രിയങ്ക  ഹസന്‍ മിന്‍ഹാജിനെതിരെ പ്രിയങ്ക  Hasan Minhaj follows Priyanka Chopra  Priyanka Chopra takes a dig at Hasan Minhaj
'മലാലയെ ഫോളോ ചെയ്യുന്നില്ലെന്ന് പരിഹാസം'; നോബേല്‍ ജേതാവിനെ അപമാനിച്ച നടനെതിരെ തുറന്നടിച്ച് പ്രിയങ്ക ചോപ്ര
author img

By

Published : Oct 16, 2022, 4:33 PM IST

Priyanka Chopra supports Malala Yousafzai: നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിയെ പിന്തുണച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കോമഡി താരം ഹസല്‍ മിന്‍ഹാജ്‌ വീഡിയോയിലൂടെ മലാലയെ പരിഹസിച്ചതിന് പിന്നാലെയാണ് മലാലയ്‌ക്ക് പിന്തുണ അറിയിച്ച് പ്രിയങ്ക ചോപ്ര രംഗത്തെത്തിയത്.

Hasan Minhaj insults Malala Yousafzai: ഇന്‍സ്‌റ്റഗ്രാമില്‍ മലാല തന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും താന്‍ തിരിച്ച് ഫോളോ ചെയ്യുന്നില്ലെന്നും പരിഹാസ രൂപേണ മിന്‍ഹാജ്‌ പറഞ്ഞിരുന്നു. തുടര്‍ന്ന് മലാല മിന്‍ഹാജിനെ അണ്‍ഫോളോ ചെയ്‌തിരുന്നു.

Hasan Minhaj insulting video: 'സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം സ്വന്തമാക്കിയ മലാല യൂസഫ്‌സായിയെ കുറിച്ച് ഞാനൊരു തമാശ പറയാം. ഞാന്‍ പറയുന്നു. ഇന്‍സ്‌റ്റഗ്രാമില്‍ അവര്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. പക്ഷേ, ഞാന്‍ തിരിച്ച് ഫോളോ ചെയ്യുന്നില്ല', ഇപ്രകാരമായിരുന്നു മിന്‍ഹാജ്‌ വീഡിയോയില്‍ പറഞ്ഞത്. ഒക്‌ടോബര്‍ നാലിനാണ് മിന്‍ഹാജ് വീഡിയോ പങ്കുവച്ചത്.

Malala Yousafzai unfollow Hasan Minhaj: തൊട്ടടുത്ത ദിവസം (ഒക്‌ടോബര്‍ 5ന്‌) മലാല മിന്‍ഹാജിനെ അണ്‍ഫോളോ ചെയ്‌തിരുന്നു. അന്ന് തന്നെ മലാല ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയും പങ്കുവച്ചു. 'ഹസന്‍ മിന്‍ഹാജിനെ ഞാന്‍ അണ്‍ഫോളോ ചെയ്യട്ടെ?' 39 ശതമാനം ആളുകള്‍ ചോദിച്ചു, 'ആരാണ് ഹസന്‍ മിന്‍ഹാജ്?', 38 ശതമാനം പേര്‍ പറഞ്ഞത് അയാളെ അണ്‍ഫോളോ ചെയ്യണമെന്നാണ്. തുടര്‍ന്നാണ് മലാല മിന്‍ഹാജിനെ അണ്‍ഫോളോ ചെയ്‌തത്.

Priyanka Chopra against Hasan Minhaj: ഇതിന് പിന്നാലെ മിന്‍ഹാജിന്‍റെ പേജിന്‍റെ സ്‌ക്രീന്‍ ഷോട്ടുമായി പ്രിയങ്ക ചോപ്രയും രംഗത്തെത്തി. മിന്‍ഹാജ് തന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും താന്‍ തിരിച്ച് ഫോളോ ചെയ്യുന്നില്ലെന്നും നടി കുറിച്ചു. 'അതേ പെണ്‍കുട്ടി. തമാശയേക്കാള്‍ ചെറിയ കാര്യങ്ങളാണ് അയാള്‍ ഇഷ്‌ടപ്പെടുന്നത്', പ്രിയങ്ക കുറിച്ചു. മിന്‍ഹാജിനെ ടാഗ് ചെയ്‌തു കൊണ്ടായിരുന്നു പ്രിയങ്കയുടെ പോസ്‌റ്റ്.

Hasan Minhaj requests to Malala: മലാലയെ പിന്തുണച്ചുള്ള പ്രിയങ്കയുടെ പോസ്‌റ്റിന് പിന്നാലെ ഹസന്‍ മിന്‍ഹാജ്‌ തന്‍റെ വീഡിയോ പിന്‍വലിച്ചു. മലാലയോട്‌ തന്നെ ഫോളോ ചെയ്യാമോ എന്ന് അഭ്യര്‍ഥിക്കുകയും ചെയ്‌തു. മലാല തിരിച്ചു വരൂ എന്ന കുറിപ്പോടെയാണ് മിന്‍ഹാജ് അപേക്ഷയുമായി എത്തിയത്. പുതിയ വീഡിയോയും മിന്‍ഹാജ് പുറത്തുവിട്ടു.

Hasan Minhaj apologize to Malala Yousafzai: 'ഒക്‌ടോബര്‍ നാലിന് മലാല യൂസഫ്‌ സായിയെ കുറിച്ച് ഞാനൊരു തമാശ പറഞ്ഞു. മലാല എന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും ഞാന്‍ തിരിച്ചു ഫോളോ ചെയ്യുന്നില്ലെന്നും ആയിരുന്നു അത്. എന്നാല്‍ ഒക്‌ടോബര്‍ അഞ്ചിന് മലാല എന്നെ അണ്‍ഫോളോ ചെയ്‌തു. എന്നോട് ക്ഷമിക്കണം മലാല. ദയവായി എന്നെ തിരിച്ച് ഫോളോ ചെയ്യൂ. എനിക്ക് നിന്നെ ഫോളോ ചെയ്യാന്‍ സാധിക്കുമോ എന്നറിയില്ല. കാരണം ഞാന്‍ അത്രയും നിസാരനായ വ്യക്തിയാണ്. വിചാരിച്ച പോലെയല്ല. ഇത് കയ്യില്‍ നിന്ന് പോയി', പുതിയ വീഡിയോയില്‍ മിന്‍ഹാജ് പറഞ്ഞു.

Priyanka Chopra met Malala Yousafzai: മലാലയും പ്രിയങ്കയും തമ്മില്‍ നല്ല ആത്മബന്ധമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അടുത്തിടെ ഇരുവരും ന്യൂ യോര്‍ക്കില്‍ വച്ച് നടന്ന യുഎന്‍ജിഎ യോഗത്തില്‍ കണ്ടുമുട്ടിയിരുന്നു. പ്രിയങ്കയുടെ റെസ്‌റ്റോറന്‍റായ സോനയില്‍ വച്ച് ഇരുവരും ഒന്നിച്ച് അത്താഴവും കഴിച്ചിരുന്നു.

Priyanka Chopra latest movies: ആലിയ ഭട്ട്, കത്രീന കെയ്‌ഫ്‌ എന്നിവര്‍ക്കൊപ്പമുള്ള ഫര്‍ഹാന്‍ അക്തര്‍ ചിത്രം 'ജീ ലെ സാറ', 'ദില്‍ ചാഹ്‌താ ഹെയ്‌', 'സിന്ദഗി ന മിലേഗി ദൊബാരാ' തുടങ്ങിയവയാണ് പ്രിയങ്കയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രങ്ങള്‍. 'ഇറ്റ്‌സ്‌ ആള്‍ കമിങ് ബാക്ക് ടു മീ', സയന്‍സ് ഫിക്ഷന്‍ ഡ്രാമ സീരീസ് 'സിറ്റാഡെല്‍' എന്നിവയാണ് താരത്തിന്‍റെ ഹോളിവുഡ്‌ പ്രോജക്‌ടുകള്‍. റൂസോ സഹോദങ്ങള്‍ നിര്‍മിക്കുന്ന 'സിറ്റാഡെല്‍' ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാകും റിലീസിനെത്തുക.

Also Read: ഓര്‍ഗന്‍സ സാരിയില്‍ തിളങ്ങി 'റിയ ചക്രവര്‍ത്തി' വൈറലായി പുതിയ ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.