ETV Bharat / entertainment

'കപ്പിൾ ഗോൾസ്'; കൊളോസിയത്തിന് മുന്നിൽ ചുംബിച്ച് പ്രിയങ്കയും നിക്കും, ഏറ്റെടുത്ത് ആരാധകർ - മേസൺ കെയ്ൻ

നിക്ക് ജൊനാസാണ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Priyanka Chopra  Nick Jonas  പ്രിയങ്ക ചോപ്ര  നിക്ക ജൊനാസ്  Priyanka Chopra Nick Jonas share a kiss  റോമിൽ ചുംബനവുമായി പ്രിയങ്കയും നിക്കും  സിറ്റഡൽ  CITADEL  Priyanka Chopra Citadel  മേസൺ കെയ്ൻ  റിച്ചാർഡ്
പ്രിയങ്കയും നിക്കും
author img

By

Published : Apr 21, 2023, 2:47 PM IST

മുംബൈ: ഹോളിവുഡ് ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. സോഷ്യൽ മീഡിയയിലും പൊതുവിടങ്ങളിലും പരസ്‌പരം ഇരുവരും നടത്തുന്ന സ്നേഹപ്രകടനങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറാറുണ്ട്. ഇപ്പോൾ നിക്ക് ജൊനാസ് തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയാണ് ആരാധകർ ഇരുകയ്യും നീട്ടി ഏറ്റെടുത്തിരിക്കുന്നത്.

ഇറ്റലിയിലെ റോമിലെ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമായ കൊളോസിയം സന്ദർശിച്ചപ്പോഴുള്ള വീഡിയോയാണ് നിക്ക് ജൊനാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിക്കും പ്രിയങ്കയും കൊളോസിയത്തിന് മുന്നിലെ തെരുവിലൂടെ ഒരുമിച്ച് ഐസ്‌ക്രീം കഴിച്ച് നടക്കുന്നതും പരസ്‌പരം ചുംബിക്കുന്നതുമാണ് വീഡിയോ. ദമ്പതികളുടെ സ്‌നേഹ പ്രകടനത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെ ആരാധകരും ഇതിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

'മധുരമായ ബന്ധം', 'ലോകത്തിലെ എന്‍റെ പ്രിയപ്പെട്ട ദമ്പതികൾ', 'കപ്പിൾ ഗോൾസ്', 'നിങ്ങൾ മനോഹരമാണ്' തുടങ്ങിയ കമന്‍റുകളാണ് ആരാധകർ വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്‌തത്. വീഡിയോയിൽ നിക്ക് ജൊനാസ് ചുവപ്പ് നിറത്തിലുള്ള ഷർട്ടും, പ്രിയങ്ക പച്ച നിറത്തിലുള്ള സ്‌കേർട്ടിന് മുകളിൽ കറുത്ത ജാക്കറ്റുമാണ് ധരിച്ചിരിക്കുന്നത്.

2018 ഡിസംബർ 1, 2 തീയതികളിൽ ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ ക്രിസ്ത്യൻ -ഹിന്ദു ആചാര പ്രകാരമാണ് പ്രിയങ്കയും നിക്ക് ജോനാസും വിവാഹിതരായത്. പിന്നീട് ഡൽഹിയിലും മുംബൈയിലും ഇരുവരും രണ്ട് റിസപ്ഷനുകളും സംഘടിപ്പിച്ചു. 2022 ജനുവരിയിൽ വാടക ഗർഭധാരണത്തിലൂടെ മകൾ മാൾട്ടി മേരിയെ സ്വാഗതം ചെയ്‌തതായി ഇരുവരും സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു.

പ്രേക്ഷകരെ ഞെട്ടിക്കാൻ സിറ്റഡൽ: 'സിറ്റഡൽ' എന്ന ഹോളിവുഡ് സിരീസാണ് പ്രിയങ്കയുടേതായി പുറത്തിറങ്ങാനുള്ളത്. ആമസോണ്‍ പ്രൈമിലൂടെയാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമായ മാർവൽ 'അവഞ്ചേഴ്‌സ് എൻഡ് ഗെയിം', 'അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ' എന്നീ സിനിമകളുടെ സംവിധാനം നിർവഹിച്ച റൂസോ ബ്രദേഴ്‌സാണ് സിറ്റഡലും ഒരുക്കുന്നത്.

സിറ്റഡൽ’ എന്ന രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മേസൺ കെയ്ൻ (റിച്ചാർഡ്), നാദിയ സിൻ (പ്രിയങ്ക) എന്നീ ഏജന്‍റുകളായാണ് സീരീസിൽ പ്രിയങ്കയും മാഡനും വേഷമിടുന്നത്. ആഗോള ചാരസംഘടനയായ സിറ്റാഡലിന്‍റെ പതനത്തിനു ശേഷം രക്ഷപ്പെടുന്ന ഇരുവരുടെയും ഓർമ്മകളും നഷ്‌ടപ്പെടുന്നു.

ശേഷം ഓർമ്മ തിരിച്ചു കിട്ടുന്ന മേസൺ തൻ്റെ പ്രണയിനിയും സഹപ്രവർത്തകയുമായ നാദിയയെ കാണാൻ പോകുകയും ശേഷം ഓർമ തിരിച്ചു കിട്ടുന്ന നാദിയയും മേസണും ചേർന്ന് തങ്ങളുടെ പുതിയ ദൗത്യത്തിന് പുറപ്പെടുന്നതുമാണ് സീരീസിൻ്റെ ഉള്ളടക്കം. ഹോളിവുഡ് താരം സ്റ്റാൻലി ടുച്ചിയും ‘സിറ്റഡൽ’ ൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സിറ്റഡലിന് ഇന്ത്യൻ പതിപ്പ്: വരുൺ ധവാനും സാമന്ത രുത്ത് പ്രഭുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് സിറ്റഡലിൻ്റെ ഇന്ത്യൻ പതിപ്പും പുറത്തിറക്കുന്നുണ്ട്. രാജ് നിഡിമോരു, കൃഷ്‌ണ ഡി കെ എന്നിവർ ചേർന്നാണ് സിറ്റഡലിൻ്റെ ഇന്ത്യൻ പതിപ്പ് നിർമിക്കുന്നത്. ലോകമെമ്പാടുമായി 240ൽ അധികം രാജ്യങ്ങളിൽ ലഭ്യമാകുന്ന ‘സിറ്റഡൽ’ ഏപ്രിൽ 28 ന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്‌ട്രീമിങ് ആരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.