ETV Bharat / entertainment

വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍; കാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ച് നന്ദി പറഞ്ഞ് പൃഥ്വിരാജ്

Vilayath Buddha Prithviraj poster: വിലായത്ത് ബുദ്ധയിലെ പൃഥ്വിരാജിന്‍റെ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്.

Vilayath Buddha character poster  Vilayath Buddha  Prithviraj  വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍  നന്ദി പറഞ്ഞ് പൃഥ്വിരാജ്  വിലായത്ത് ബുദ്ധ  ഡബിള്‍ മോഹന്‍  പൃഥ്വിരാജ്  Vilayath Buddha Prithviraj poster  Prithviraj as Double Mohan  Vilayath Buddha cast and crew  Vilayath Buddha actors
വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍; ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ച് നന്ദി പറഞ്ഞ് പൃഥ്വിരാജ്
author img

By

Published : Oct 16, 2022, 4:57 PM IST

Vilayath Buddha character poster: പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. സിനിമയിലെ താരത്തിന്‍റെ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. പൃഥ്വിരാജിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ താരത്തിന്‍റെ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. പൃഥ്വിരാജ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്‌റ്റര്‍ പങ്കുവച്ചു.

Prithviraj as Double Mohan: ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക. ഒരു ത്രില്ലര്‍ ചിത്രമായാണ് 'വിലായത്ത് ബുദ്ധ' ഒരുങ്ങുന്നത്. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന സിനിമ കൂടിയാണിത്.

  • " class="align-text-top noRightClick twitterSection" data="">

Vilayath Buddha actors: പ്രിയംവദ കൃഷ്‌ണനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്‍, അനു മോഹന്‍, രാജശ്രീ നായര്‍, കോട്ടയം രമേഷ്‌ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അസോസിയേറ്റ് ആയിരുന്നു ജയന്‍ നമ്പ്യാര്‍. അയ്യപ്പനും കോശിയും ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും 'വിലായത്ത് ബുദ്ധ'യ്‌ക്കുണ്ട്.

Vilayath Buddha cast and crew: ജി.ആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന ലഘുനോവല്‍ ആണ് അതേപേരില്‍ സിനിമയാകുന്നത്. ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്‌ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഉര്‍വശി തിയേറ്റേഴ്‌സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ്‌ എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അരവിന്ദ് കശ്യപ്‌ ആണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയ്‌ സംഗീതവും നിര്‍വഹിക്കും.

Also Read: കുതിരപ്പുറത്തേറി കാളിയന്‍ ; പൃഥ്വിക്ക് പിറന്നാള്‍ സമ്മാനവുമായി അണിയറ പ്രവര്‍ത്തകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.