വര്‍ത്തമാനകാല രാഷ്‌ട്രീയവും അടുത്തകാലത്ത് രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിവാദങ്ങളും ഉള്‍ക്കാമ്പോടെ അവതരിപ്പിച്ച ചിത്രമാണ് 'ജന ഗണ മന'. പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമ്മൂട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ഡിജോ ജോസ് ആന്‍റണിയാണ് സംവിധാനം ചെയ്‌തത്. ചിത്രം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തിരുന്നു.
എന്നാലിപ്പോൾ ചലച്ചിത്ര ആസ്വാദകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജന ഗണ മനയുടെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് പൃഥ്വിരാജ് തന്നെ ഒരു പരിപാടിയിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
'ജന ഗണ മന രണ്ടാം ഭാഗം ചെയ്യാനുള്ള ആശയം ഞങ്ങൾക്കുണ്ട്. എന്നാൽ അത് ഒരു പ്രീക്വൽ ആയിരിക്കും. ജന ഗണ മനയിൽ നിങ്ങൾ കണ്ട കാഥാപാത്രം ആ സാഹചര്യത്തിലേക്ക് എത്തിയതെങ്ങനെയായിരുന്നുവെന്ന് അറിയാൻ പുതിയ ചിത്രത്തിലൂടെ കഴിയും', പൃഥ്വിരാജ് വെളിപ്പെടുത്തി. രാജ്യത്തെ സമകാലിക വിഷയങ്ങളുടെ നേർക്കാഴ്‌ചയായി മാറിയ ചിത്രത്തെ കുറിച്ചുള്ള താരത്തിന്‍റെ പുതിയ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകളാണുയർത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഈ വർഷം ഏപ്രിൽ 28നാണ് ജന ഗണ മന തിയേറ്ററുകളിൽ എത്തിയത്. തുടർന്ന് ഒടിടി റിലീസിന് ശേഷം കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി മുതൽ ആർആർആർ സംവിധായകൻ എസ്.എസ് രാജമൗലി വരെ വലിയ പ്രേക്ഷകരിലേക്ക് എത്താൻ ജന ഗണ മനയ്ക്ക് കഴിഞ്ഞു. ശക്തമായ തിരക്കഥയിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും നിരൂപക പ്രശംസയും ചിത്രം നേടി.
ALSO READ: 'ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുത്'; പഠാന്‍ വിവാദത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്
അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്‌ത കാപ്പ ആണ് പൃഥ്വിരാജിന്‍റെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കൂടാതെ പ്രഭാസിനൊപ്പം 'സലാർ', മോഹൻലാലിനൊപ്പം 'എമ്പുരാൻ', 'ആടുജീവിതം', അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരോടൊപ്പമുളള ബോളിവുഡ് ചിത്രം 'ബഡേ മിയാൻ ചോട്ടെ മിയാൻ' തുടങ്ങിയവയും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ പൃഥ്വിരാജ് ചിത്രങ്ങളാണ്.