പൃഥ്വിരാജ് ചിത്രത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന സിനിമയ്‌ക്കെതിരെയാണ് പ്രതീഷ് വിശ്വനാഥ് രംഗത്തെത്തിയിരിക്കുന്നത്. ഗുരുവായൂരപ്പന്‍റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ച് കൂട്ടാനാണെങ്കില്‍ 'വാരിയംകുന്നനെ' ഓര്‍ത്താല്‍ മതി എന്നായിരുന്നു പ്രതീഷ് വിശ്വനാഥിന്‍റെ താക്കീത്.
'ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രതിഷേധം അറിയിച്ച് പ്രതീഷ് രംഗത്തെത്തിയത്. മലയാള സിനിമക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി. എന്നാൽ ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്‌ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി. ജയ് ശ്രീകൃഷ്‌ണ' -ഇപ്രകാരമായിരുന്നു പ്രതീഷ് വിശ്വനാഥന്‍റെ കുറിപ്പ്.
- " class="align-text-top noRightClick twitterSection" data="">
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇഫോര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും ചേര്‍ന്നാണ് സിനിമ അവതരിപ്പിക്കുന്നത്. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ടൈറ്റില്‍ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സിനിമയ്‌ക്കെതിരെ പ്രതീഷ് വിശ്വനാഥന്‍റെ പ്രതികരണം.
- " class="align-text-top noRightClick twitterSection" data="">
പൃഥ്വിരാജ്, ബേസില്‍ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരുന്നു. 'ഒരു വര്‍ഷം മുമ്പ് കേട്ടപ്പോള്‍ മുതല്‍ ചിരിപടര്‍ത്തുന്ന കഥ' എന്നാണ് ടൈറ്റില്‍ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ട് പൃഥ്വി കുറിച്ചത്.
Also Read: പൃഥ്വിരാജിന്‍റെ ഗോള്‍ഡ് ഇനി ഒടിടിയില്‍