ETV Bharat / entertainment

സ്വാതന്ത്ര്യ ദിനാശംസകളുമായി പൃഥ്വിയുടെ കാപ്പ പ്രത്യേക പോസ്‌റ്റര്‍ - Kaappa shooting

Kaappa special poster: കാപ്പയുടെ പുതിയ പോസ്‌റ്റര്‍ പുറത്ത്‌. 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ കാപ്പ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

Kaappa Independence day poster  Prithviraj Kaappa  Kaappa special poster  കാപ്പയുടെ പുതിയ പോസ്‌റ്റര്‍  കാപ്പ പോസ്‌റ്റര്‍  Prithviraj Shaji Kailas combo  Aparna Balamurali in Kaappa  Kaappa shooting
സ്വാതന്ത്ര്യ ദിനാശംസകളുമായി പൃഥ്വിയുടെ കാപ്പ പ്രത്യേക പോസ്‌റ്റര്‍
author img

By

Published : Aug 15, 2022, 1:24 PM IST

Updated : Aug 15, 2022, 2:19 PM IST

Kaappa Independence day poster: 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കാപ്പ അണിയറപ്രവര്‍ത്തകര്‍. സ്വാതന്ത്ര്യദിന ആശംസകളുമായാണ് പൃഥ്വിരാജിന്‍റെ കാപ്പയുടെ പ്രത്യേക പോസ്‌റ്റര്‍ പുറത്തുവിട്ടത്. ഷാജി കൈലാസ്‌ ഒരുക്കുന്ന ചിത്രത്തിന്‍റെ സ്വാതന്ത്ര്യ ദിന സ്‌പെഷ്യല്‍ പോസ്‌റ്റര്‍ അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

Prithviraj Shaji Kailas combo: നീതിയല്ല നിയമമാണ് എന്ന ടാഗ്‌ ലൈനോടു കൂടിയാണ് ചിത്രം പുറത്തിറങ്ങുക. കടുവ സിനിമയ്‌ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം കൂടിയാണിത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്‌ത ലുക്കുകളിലാകും താരം പ്രത്യക്ഷപ്പെടുന്നത് എന്നാണ് ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളില്‍ നിന്നും വ്യക്തമാകുന്നത്.

Aparna Balamurali in Kaappa: അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായിക. മഞ്ജു വാര്യര്‍ക്ക് പകരമായാണ് കാപ്പയില്‍ അപര്‍ണ എത്തിയത്. അജിത്തിന്‍റെ തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് മഞ്‌ജു കാപ്പയില്‍ നിന്നും പിന്മാറിയത്.

ആസിഫ്‌ അലിയും കാപ്പയില്‍ സുപ്രധാന വേഷത്തിലെത്തുന്നു. അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു ഉള്‍പ്പെടെ അറുപതോളം അഭിനേതാക്കളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. വന്‍ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദുഗോപന്‍ തന്നെയാണ് സിനിമയ്‌ക്കായി തിരക്കഥ എഴുതിയിരിക്കുന്നത്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്‌, ദിലീഷ്‌ നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ്‌ ഡ്രീംസും, ഫെഫ്‌ക റൈറ്റേഴ്‌സ്‌ യൂണിയനും ചേര്‍ന്നാണ് നിര്‍മാണം.

Kaappa shooting: തിരുവനന്തപുരത്ത് സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയ്‌ക്കായി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്.

Also Read: ഇന്ദിര ഗാന്ധി ആയി മഞ്ജു വാര്യര്‍, സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ പോസ്‌റ്ററുമായി വെള്ളരിപട്ടണം

Last Updated : Aug 15, 2022, 2:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.