ETV Bharat / entertainment

കൂറ്റന്‍ പാറ സാഹസികമായി കയറി പ്രണവ് മോഹന്‍ലാല്‍; വീണ്ടും ഞെട്ടിച്ച് താരപുത്രന്‍, വീഡിയോ - കൂറ്റന്‍ പാറ സാഹസികമായി കയറി പ്രണവ് മോഹന്‍ലാല്‍

Pranav Mohanlal video viral: പ്രണവ് തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുത്തനെ നില്‍ക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് യാതൊരുവിധ സഹായങ്ങളുമില്ലാതെ ചവിട്ടിക്കയറുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണാനാവുക.

Pranav Mohanlal Rock Climbing video  Pranav Mohanlal video viral  കൂറ്റന്‍ പാറ സാഹസികമായി കയറി പ്രണവ് മോഹന്‍ലാല്‍  നെഞ്ചിടിപ്പിക്കുന്ന വീഡിയോ
കൂറ്റന്‍ പാറ സാഹസികമായി കയറി പ്രണവ് മോഹന്‍ലാല്‍; നെഞ്ചിടിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് താരം
author img

By

Published : Jul 21, 2022, 6:20 PM IST

Updated : Jul 21, 2022, 7:18 PM IST

Pranav Mohanlal Rock Climbing video: വെള്ളിത്തിരയില്‍ തിളങ്ങുന്നതിന് മുമ്പ് തന്നെ യാത്രകളിലൂടെയും അഭ്യാസ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു പ്രണവ്‌ മോഹന്‍ലാല്‍. സിനിമയ്‌ക്ക്‌ പുറമെ യാത്രകളും സാഹസികതകളും ഏറെ ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ് താരപുത്രന്‍. ഇപ്പോഴിതാ തന്‍റെ സാഹസികത വ്യക്തമാക്കുന്ന പുതിയൊരു വീഡിയോയുമായി ആരാധകരെ അദ്‌ഭുതപ്പെടുത്തിയിരിക്കുകയാണ് പ്രണവ്.

കൂറ്റന്‍ പാറ സാഹസികമായി കയറി പ്രണവ് മോഹന്‍ലാല്‍

പ്രണവ് തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുത്തനെ നില്‍ക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് യാതൊരുവിധ സഹായങ്ങളുമില്ലാതെ ചവിട്ടിക്കയറുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണാനാവുക. ഒരു കയറിന്‍റെ പോലും സഹായമില്ലാതെ മല കയറുന്ന പ്രണവിന്‍റെ അസാമാന്യ ചങ്കുറപ്പിനെയും മനക്കരുത്തിനെയും അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Pranav Mohanlal video viral: അടുത്തിടെ താരം മറ്റൊരു സാഹസിക വീഡിയോയും പങ്കുവച്ചിരുന്നു. തായ്‌ലന്‍ഡിലെ ടോണ്‍സായി മലയിടുക്കില്‍ പിടിച്ചു കയറുന്ന വീഡിയോയും പ്രണവ് പങ്കുവച്ചിരുന്നു. 2017ല്‍ നടത്തിയ യാത്രയ്‌ക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു പ്രണവ് പുറത്തുവിട്ടത്.

'ഹൃദയ'മാണ് പ്രണവിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പ്രണവ്‌ നായകനായി അഭിനയിച്ച മൂന്നാമത്തെ ചിത്രമാണിത്. കല്യാണി പ്രിയദര്‍ശനും, ദര്‍ശന രാജേന്ദ്രനുമാണ് സിനിമയില്‍ പ്രണവിന്‍റെ നായികമാരായി വേഷമിട്ടത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു.

Also Read: 'അവനിപ്പോള്‍ എവിടെ പോകണമെങ്കിലും ഞാന്‍ ഇല്ലാതെ പറ്റൂല'; ഹിമാലയത്തില്‍ വച്ച്‌ പ്രണവിനെ കണ്ട കഥ പറഞ്ഞ്‌ ഷെയിന്‍

Last Updated : Jul 21, 2022, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.