ETV Bharat / entertainment

പുനീതിന്‍റെ ഓര്‍മയ്‌ക്കായി 'അപ്പു എക്‌സ്‌പ്രസ്‌'; പാവപ്പെട്ടവര്‍ക്ക് പ്രകാശ്‌ രാജിന്‍റെ കരുതല്‍ - Puneeth Rajkumar helping hands

Prakash Raj helping hands to poor: പാവപ്പെട്ടവര്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കി പ്രകാശ് രാജ് ഫൗണ്ടേഷന്‍. പുനീത് രാജ്‌കുമാറിന്‍റെ സ്‌മരണാര്‍ഥമാണ്‌ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള പ്രകാശ്‌ രാജിന്‍റെ സഹായഹസ്‌തം.

Prakash Raj donates free ambulance to poor  Prakash Raj helping hands to poor  പുനീതിന്‍റെ ഓര്‍മയ്‌ക്കായി അപ്പു എക്‌സ്‌പ്രസ്‌  പാവപ്പെട്ടവര്‍ക്ക് പ്രകാശ്‌ രാജിന്‍റെ കരുതല്‍  പാവപ്പെട്ടവര്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം  പ്രകാശ് രാജ് ഫൗണ്ടേഷന്‍  പ്രകാശ്‌ രാജിന്‍റെ സഹായഹസ്‌തം  പുനീത് രാജ്‌കുമാറിന്‍റെ സ്‌മരണാര്‍ഥം  അപ്പു എക്‌സ്‌പ്രസിന്‍റെ ചിത്രങ്ങള്‍  സൗജന്യ സേവനത്തിനുള്ള ആംബുലന്‍സ്‌  APPU Xpress donated a free ambulance  APPU Xpress  അപ്പു എക്‌സ്‌പ്രസ്‌  Puneeth Rajkumar helping hands  കര്‍ണാടക രത്ന
പുനീതിന്‍റെ ഓര്‍മയ്‌ക്കായി 'അപ്പു എക്‌സ്‌പ്രസ്‌'; പാവപ്പെട്ടവര്‍ക്ക് പ്രകാശ്‌ രാജിന്‍റെ കരുതല്‍
author img

By

Published : Aug 7, 2022, 7:19 PM IST

Prakash Raj donates free ambulance to poor: അന്തരിച്ച പ്രമുഖ കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‌കുമാറിന്‍റെ സ്‌മരണാര്‍ഥം പാവപ്പെട്ടവര്‍ക്ക് ആംബുലന്‍സ് സൗജന്യമായി നല്‍കി നടന്‍ പ്രകാശ്‌ രാജ്‌. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ്‌ രാജ് ഫൗണ്ടേഷന്‍ സൗജന്യ ആംബുലന്‍സ്‌ സേവനം ഉറപ്പാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആംബുലന്‍സും കൈമാറിയിരിക്കുകയാണ്.

APPU Xpress: അപ്പു എക്‌സ്‌പ്രസ്‌ എന്നാണ് ആംബുലന്‍സിന് പേരിട്ടിരിക്കുന്നത്. അപ്പു എക്‌സ്‌പ്രസിന്‍റെ ചിത്രങ്ങള്‍ പ്രകാശ്‌ രാജ്‌ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും നടന്‍റെതായി വന്നു.

APPU Xpress donated a free ambulance: 'അപ്പു എക്‌സ്‌പ്രസ്‌ ആവശ്യമുള്ളവര്‍ക്ക് വേണ്ടി സൗജന്യ സേവനത്തിനുള്ള ആംബുലന്‍സ്‌ സംഭാവന ചെയ്യുന്നു. പ്രകാശ്‌ രാജ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതം തിരികെ നല്‍കുന്നതിന്‍റെ സന്തോഷം', പ്രകാശ്‌ രാജ് കുറിച്ചു.

2021 ഒക്‌ടോബര്‍ 29നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത്‌ രാജ്‌കുമാര്‍ അന്തരിച്ചത്. മരിക്കുമ്പോള്‍ താരത്തിന് 46 വയസ്സായിരുന്നു. ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മരണാനന്തര ബഹുമതിയായി അദ്ദേഹത്തെ കര്‍ണാടക രത്ന നല്‍കി ആദരിക്കും. സംസ്ഥാനത്ത് ഉയര്‍ന്ന ബഹുമതി ലഭിക്കുന്ന പത്താമത്തെ ആളാണ് പുനീത് രാജ്‌കുമാര്‍.

Puneeth Rajkumar helping hands: അഭിനേതാവിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും താരം പങ്കാളിയായിരുന്നു. കൊവിഡ്‌ മഹാമാരി സമയത്ത് കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 50 ലക്ഷം രൂപ സംഭാവന നല്‍കി. വടക്കന്‍ കര്‍ണാടകയിലെ പ്രളയ സമയത്തും ഇതേ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു.

ഒരു അനുഗ്രഹീത ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. ഗായകന്‍ എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന പ്രതിഫലം നടന്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‌കൂളുകള്‍ ഉണ്ടായിരുന്നു.

കന്നഡ ഇതിഹാസ നടന്‍ രാജ്‌കുമാറിന്‍റെ മകനാണ് പുനീത് രാജ്‌കുമാര്‍. അച്ഛന്‍റെ ചില സിനിമകളിലൂടെ ബാല താരമായിട്ടായിരുന്നു പുനീതിന്‍റെ സിനിമ പ്രവേശം. 'ബെട്ടാഡ ഹൂവു' എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ താരത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് മറ്റൊരു ചിത്രത്തിലും അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുനീത്‌ ആരാധകര്‍ക്കിടയില്‍ അപ്പു എന്ന പേരിലറിയപ്പെട്ടു.

Also Read: 'അപ്പു വിദേശത്ത്‌ സിനിമ ചിത്രീകരണത്തില്‍'; പുനീതിന്‍റെ മരണം ഇപ്പോഴും അറിയാത്ത ഒരാളുണ്ട്‌...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.