Salaar release: പ്രഭാസ് ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സലാര്‍'. 'സലാറി'ന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
Salaar poster: 'സലാര്‍' പോസ്‌റ്റര്‍ പുറത്തുവിട്ട് കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയതി പുറത്തുവിട്ടത്. പ്രഭാസും തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. 2023 സെപ്‌റ്റംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ബിഗ് ബജറ്റിലായൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Salaar shooting: ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്‌റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലാകും ചിത്രീകരണം. ഹൈദരാബാദ് രാമ സ്‌റ്റുഡിയോസിലായിരുന്നു 'സലാറി'ന്‍റെ ആദ്യ ഷെഡ്യൂള്‍. രണ്ട് കാലഘട്ടങ്ങളുടെ കഥയായിരിക്കും ചിത്രം.
- " class="align-text-top noRightClick twitterSection" data="">
Prabhas double role in Salaar: ഇരട്ട വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തികച്ചും വ്യത്യസ്‌തമായ വേഷങ്ങളിലാണ് പ്രഭാസ് 'സലാറി'ലെത്തുന്നത്. സിനിമയിലെ താരത്തിന്‍റെ ഒരു കഥാപാത്രം അധോലോക നായകനായാകും എത്തുക. ചിത്രത്തിനായി താരം ശരീര ഭാരം കുറയ്‌ക്കുന്നതായും അഭ്യൂഹങ്ങളുണ്ട്.
Prithviraj in Prabhas Salaar: പൃഥ്വിരാജും 'സലാറി'ല്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രുതി ഹാസന്‍ ആണ് നായിക. മധു ഗുരസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്. 'കെജിഎഫ് സീരീസിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീല്‍ ആണ് 'സലാറി'ന്‍റെ സംവിധായകന്‍. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരംഗണ്ടൂര്‍ ആണ് നിര്‍മാണം. രവി ബസ്രുര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും നിര്‍വഹിക്കും.
Prabhas latest movies: 'ആദിപുരുഷ്', 'രാജ ഡീലക്‌സ്' എന്നീ ചിത്രങ്ങളും പ്രഭാസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിഹാസ കാവ്യം രാമായണത്തെ ആസ്‌പദമാക്കിയുള്ള ചിത്രമാണ് 'ആദിപുരുഷ്'. സിനിമയില്‍ രാമന്‍ ആയാണ് പ്രഭാസ് വേഷമിടുന്നത്. 500 കോടി ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ 120 കോടിയാണ് പ്രഭാസിന്‍റെ പ്രതിഫലം. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശം വന്‍ തുകയ്‌ക്ക് വിറ്റുപോയതായും റിപ്പോര്‍ട്ടുണ്ട്. 250 കോടി രൂപയ്‌ക്ക് നെറ്റ്‌ഫ്ലിക്‌സാണ് 'ആദിപുരുഷി'ന്‍റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് സൂചന.