ETV Bharat / entertainment

ഷൂട്ടിങ് സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് പൂജ ഹെഗ്‌ഡെ ; ലൊക്കേഷന്‍ ജന്മദിനം വേറിട്ട അനുഭവമെന്ന് നടി - ഏറ്റവും പുതിയ സിനിമ വാര്‍ത്ത

സല്‍മാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'കിസി കാ ഭായ് കിസി കി ജാന്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് പൂജ ഹെഗ്‌ഡെ

Pooja Hegde  Kisi Ka Bhai Kisi Ki Jaan  Salman Khan  Farhad Samji  Akshay Kumar  Kriti Sanon  Cirkus  Ranveer Singh  SSMB28  Mahesh Babu  Vijay Devarkonda  Pooja Hegde birthday  Pooja Hegde latest film  ജന്മദിനം ആഘോഷിച്ച് പൂജ ഹെഗ്‌ഡെ  ഷൂട്ടിങ്ങ് സെറ്റില്‍ ജന്മദിനം ആഘോഷിച്ച് പൂജ  വേറിട്ട അനുഭവമെന്ന് നടി  കിസി കാ ഭായ് കിസി കി ജാന്‍  തെന്നിന്ത്യന്‍ താരം പൂജ ഹെഗ്‌ഡെ  പൂജ ഹെഗ്‌ഡെ പിറന്നാള്‍ വാര്‍ത്ത  പൂജ ഹെഗ്‌ഡെ പുതിയ സിനിമ  ഏറ്റവും പുതിയ സിനിമ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഷൂട്ടിങ്ങ് സെറ്റില്‍ ജന്മദിനം ആഘോഷിച്ച് പൂജ ഹെഗ്‌ഡെ; ലൊക്കേഷന്‍ ജന്മദിനം വേറിട്ട അനുഭവമെന്ന് നടി
author img

By

Published : Oct 13, 2022, 3:29 PM IST

മുംബൈ : തെന്നിന്ത്യന്‍ താരം പൂജ ഹെഗ്‌ഡെ ഇന്ന് 32ാം പിറന്നാളിന്‍റെ നിറവിലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പൂജ പിറന്നാള്‍ ആഘോഷിക്കുന്നത് സല്‍മാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'കിസി കാ ഭായ് കിസി കി ജാന്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റിലാണ്. 'പുതിയൊരു വര്‍ഷത്തിലേയ്‌ക്ക് കടക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ല, ഏറ്റവും ഇഷ്‌ടമുള്ള ജോലിയില്‍ വ്യാപൃതയായി പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണ്' - പൂജ പ്രതികരിച്ചു.

'സെറ്റില്‍ പിറന്നാള്‍ ആഘോഷിക്കുന്നത് വളരെയധികം രസകരമാണ്. എന്നിലെ പല വശങ്ങളും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ കാണും. അക്ഷയ്‌ കുമാറും കൃതി സനോനും പ്രധാന വേഷത്തിലെത്തിയ ബച്ചന്‍ പാണ്ഡെ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഫര്‍ഹദ് സംജിയാണ് കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍. മാത്രമല്ല, ഒരു ആക്ഷന്‍-എന്‍റര്‍ട്രെയ്‌നര്‍ ചിത്രമെന്ന നിലയിലും ഇതിന്‍റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്' - പൂജ ഹെഗ്‌ഡെ പറഞ്ഞു.

2022ന്‍റെ അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. സല്‍മാന്‍ ഖാന്‍ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മാണം. ദഗുബതി വെങ്കടേഷും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു.

വരാനിരിക്കുന്ന സര്‍ക്കസ് എന്ന സിനിമയില്‍ രണ്‍വീര്‍ സിങ്ങിന്‍റെ നായികയായും പൂജ എത്തുന്നു. കൂടാതെ മഹേഷ്‌ ബാബു നായകനായി എത്തുന്ന എസ്എസ്എംബി28 എന്ന ചിത്രത്തിലും വിജയ്‌ ദേവരകൊണ്ടയ്‌ക്കൊപ്പം മറ്റൊരു ചിത്രത്തിലും പൂജ പ്രധാന വേഷം അലങ്കരിക്കാന്‍ എത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.