മണിരത്‌നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍ 2'ലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരു പരമ്പരാഗത ശിവ സ്‌തുതിയെ അടിസ്ഥാനമാക്കിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
ഇളങ്കോ കൃഷ്‌ണന്‍റെ രചനയില്‍ എ ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ശങ്കര്‍ മഹാദേവന്‍, കെ എസ് ചിത്ര, ഹരിണി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരിചരണ്‍, നകുല്‍ അഭയങ്കര്‍, രവി ജി, ഭാരത് സുന്ദര്‍, ശ്രീകാന്ത് ഹരിഹരന്‍, വസുധ രവി, കീര്‍ത്തന വൈദ്യനാഥന്‍, നിരഞ്ജന രമണന്‍, മാളവിക സുന്ദര്‍, ശ്രീവര്‍ധനി, സിരീഷ ഭാഗവതുല എന്നിവരാണ് 'വീര രാജ വീര'ന് അധിക വോക്കല്‍സ് നല്‍കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
നേരത്തെ ചിത്രത്തിലെ 'റുവാ റുവാ' എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. 'പിഎസ് 2'വിലെ ആദ്യ ഗാനം പ്രേക്ഷകര്‍ ഏറ്റെടുക്കുകയുണ്ടായി. ഗുൽസാറിന്‍റെ വരികള്‍ക്ക് എ ആർ റഹ്മാന്‍ സംഗീതം നല്‍കി, ശിൽപ റാവു ആണ് ആലപിച്ചത്. 'പൊന്നിയിന്‍ സെല്‍വന്‍ 2' ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. 2022 ഡിസംബറില്‍ 'പിഎസ് 2' ടീസറും നിര്‍മാതാക്കള്‍ പുറത്തുവിട്ടു.
2022ല്‍ മണിരത്‌നം സംവിധാനം ചെയ്‌ത ബോക്‌സോഫിസ് ഹിറ്റ് ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍റെ' രണ്ടാം ഭാഗമാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' (പിഎസ് 2). വിക്രം, ജയം രവി, ഐശ്വര്യ റായ്, തൃഷ കൃഷ്‌ണന്‍, കാർത്തി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് പ്രത്യക്ഷപ്പെടുന്നത്. പഴുവൂരിലെ രാജകുമാരി നന്ദിനി, മന്ദാകിനി ദേവി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ഐശ്വര്യ റായ് അവതരിപ്പിക്കുന്നത്. 'പൊന്നിയിന്‍ സെല്‍വനി'ലൂടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രമും ബോളിവുഡ് താരം ഐശ്വര്യ റായിയും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചെത്തുകയായിരുന്നു. വിക്രമും ഐശ്വര്യയും ഒന്നിച്ച് 2010ൽ പുറത്തിറങ്ങിയ 'രാവണൺ' പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ചിത്രമായിരുന്നു.
Also Read: തരംഗമായി റുവാ റുവാ; പൊന്നിയിന്‍ സെല്‍വന്‍ 2ലെ ആദ്യ ഗാനം പുറത്ത്
ആദ്യ ഭാഗത്തിലേതെന്ന പോലെ 'പിഎസ് 2'വിലും വിക്രം, തൃഷ കൃഷ്‌ണൻ, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ എന്നിവര്‍ തന്നെയാകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. എ ആര്‍ റഹ്മാന്‍ ആണ് 'പൊന്നിയിന്‍ സെല്‍വന്‍ 2'ന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
കൽക്കി കൃഷ്‌ണമൂർത്തിയുടെ തമിഴ് ചരിത്ര നോവലായ 'പൊന്നിയിന്‍ സെല്‍വനെ' ആധാരമാക്കി സംവിധായകന്‍ മണിരത്നം അതേ പേരില്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.