Pathaan worldwide box office collection: ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍റെ 'പഠാന്‍' ബോക്‌സോഫിസില്‍ വിജയക്കുതിപ്പ് തുടരുന്നു. 'പഠാന്‍റെ' 12 ദിവസത്തെ ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. 12 ദിനം കൊണ്ട് ആഗോള ബോക്‌സോഫിസില്‍ ചിത്രം 832 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
Pathaan day 12 box office collection യഷ് രാജ് ഫിലിംസ് പറയുന്നതനുസരിച്ച്, 12-ാം ദിനത്തില്‍ 'പഠാന്‍' ഇന്ത്യയില്‍ 28.50 കോടി രൂപ നേടിയിട്ടുണ്ട്. ('പഠാന്‍' ഹിന്ദി പതിപ്പിന് 27.50 കോടി രൂപയും 'പഠാന്‍റെ' ഡബ് പതിപ്പുകള്‍ ഒരു കോടി രൂപയുമാണ് നേടിയത്). അതേസമയം 12 ദിവസത്തിനുള്ളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 'പഠാന്‍' 317.20 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെയുള്ള 'പഠാന്‍റെ' ഇന്ത്യന്‍ ബോക്‌സോഫിസ് കലക്ഷന്‍ 515 കോടി രൂപയാണ്.
-
#Pathaan is unstoppable 💥
— Yash Raj Films (@yrf) February 6, 2023 " class="align-text-top noRightClick twitterSection" data="
Book your tickets here - https://t.co/SD17p6x9HI | https://t.co/VkhFng6vBj
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/S1O0tysYG9
">#Pathaan is unstoppable 💥
— Yash Raj Films (@yrf) February 6, 2023
Book your tickets here - https://t.co/SD17p6x9HI | https://t.co/VkhFng6vBj
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/S1O0tysYG9#Pathaan is unstoppable 💥
— Yash Raj Films (@yrf) February 6, 2023
Book your tickets here - https://t.co/SD17p6x9HI | https://t.co/VkhFng6vBj
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/S1O0tysYG9
'പഠാന്‍' കലക്ഷനുമായി ബന്ധപ്പെട്ട് ട്രേഡ് അനലിസ്‌റ്റ് തരൺ ആദർശും ട്വീറ്റ് ചെയ്‌തിട്ടുണ്ട്. 'പഠാൻ 400 നോട്ട് ഔട്ട്.. തടയാനാകാത്ത ശക്തിയായി തുടരുന്നു' -ഇപ്രകാരമാണ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
Pathaan breaks Dangal: ശനിയാഴ്‌ച ആമിര്‍ ഖാന്‍റെ 'ദംഗലി'നെ 'പഠാന്‍' പിന്നിലാക്കിയിരുന്നു. 'ദംഗലി'ന്‍റെ 374 കോടി രൂപയുടെ റെക്കോഡാണ് 'പഠാന്‍' 382 കോടി നേടി തകര്‍ത്തെറിഞ്ഞത്. കൂടാതെ 21 ബോക്‌സോഫിസ് റെക്കോഡുകളും 'പഠാന്‍' തകര്‍ത്തെറിഞ്ഞതായാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്‍റെ തിയേറ്റര്‍ റിലീസ് കൂടിയായിരുന്നു 'പഠാന്‍'. ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്. സല്‍മാന്‍ ഖാന്‍റെ അതിഥി വേഷം ആരാധകരെ ആവേശത്തിലാഴ്‌ത്തി.
Sidharth Anand on Pathaan success: പഠാന്‍റെ' വിജയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദും രംഗത്തെത്തിയിരുന്നു. 'പഠാന്‍' പോലെയുള്ള സിനിമകള്‍ സൃഷ്‌ടിക്കാന്‍ മുമ്പത്തേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. 'എന്നെ സംബന്ധിച്ചിടത്തോളം അക്കങ്ങള്‍ പ്രധാനമാണ്. ഇത് എല്ലാ കഠിനാധ്വാനത്തിന്‍റെയും സാധൂകരണമാണ്. പക്ഷേ സംവിധാനം ഒരു ടീം ഗെയിം കൂടിയാണ്.
അതിനാല്‍ ഈ അവിശ്വസനീയമായ നിമിഷം ഞാന്‍ പഠാനിലെ മുഴുവന്‍ അഭിനേതാക്കളുമായും അണിയറപ്രവര്‍ത്തകരുമായും പങ്കിടുന്നു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തിയേറ്റര്‍ അനുഭവം ഒരുക്കുന്നതിനായുള്ള പ്രയത്നത്തില്‍ ഞങ്ങളെ ഓരോരുത്തരെയും വിശ്വസിച്ചു. ഈ വാഗ്‌ദാനം ഞങ്ങള്‍ നിറവേറ്റിയതില്‍ എനിക്ക് സന്തോഷമുണ്ട്.
Sidharth Anand Pathaan 2: ആദ്യ ഭാഗം ചരിത്രം എഴുതുന്നത് തുടരുമ്പോള്‍, രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഉയരുന്നു. ഇതേ കുറിച്ച് ഷാരൂഖ് ഖാനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, 'പഠാന്‍ 2 വേണമെന്ന് സിദ്ധാര്‍ഥ് ആനന്ദ് ആഗ്രഹിക്കുകയാണെങ്കില്‍ ഞാന്‍ അത് ചെയ്യും. അവര്‍ക്ക് ഒരു തുടര്‍ഭാഗം ഒരുക്കാന്‍ താത്‌പര്യം ഉണ്ടെങ്കില്‍ അത് ഞാന്‍ ബഹുമാനപൂര്‍വം ചെയ്യും'-സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു.
Shah Rukh Khan upcoming movies: 'ജവാന്‍' ആണ് ഷാരൂഖിന്‍റെ വരാനിരിക്കുന്ന ചിത്രം. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന അറ്റ്‌ലിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തമിഴ്, തെലുഗു, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ജൂണ്‍ രണ്ടിന് റിലീസ് ചെയ്യും. ഷാരൂഖ് ഖാന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് ആണ് 'ജവാന്‍റെ' നിര്‍മാണം. 'ജവാനി'ല്‍ നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തും.തപ്‌സി പന്നുവിനൊപ്പമുള്ള രാജ്‌കുമാര്‍ ഹിരാനിയുടെ 'ഡുങ്കി'യാണ് ഷാരൂഖ് ഖാന്‍റെ മറ്റൊരു പുതിയ പ്രൊജക്‌ട്. ഇതാദ്യമായാണ് തപ്‌സിയും ഷാരൂഖും 'ഡുങ്കി'യിലൂടെ ഒന്നിക്കുന്നത്. 2023 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.
Also Read: 'പഠാന്‍' ഇഷ്‌ടമായില്ലെന്ന് കുട്ടി ; 'ഡിഡിഎല്‍ജെ' കാണിച്ചുകൊടുക്കൂവെന്ന് ഷാരൂഖ് ഖാന്‍