Pathaan tickets sell for 110 on Pathaan Day: ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ ഷാരൂഖ് ഖാന്‍റെ 'പഠാന്‍' ബോളിവുഡിലെ ഏറ്റവും വലിയ ബ്ലോക്ക്‌ബസ്‌റ്ററുകളില്‍ ഒന്നായി മാറിയിരുന്നു. 970 കോടി രൂപയാണ് ആഗോള ബോക്‌സ് ഓഫിസില്‍ 'പഠാന്‍' ഇതുവരെ നേടിയിരിക്കുന്നത്. ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് സന്തോഷകരമായ ദിനമാണ് ഫെബ്രുവരി 17.
-
Oh oh ab toh phir dekhni padhegi. What a good thing to do. Thank u @yrf Can u arrange some free popcorn also! No?? https://t.co/IcRdfIW9gQ
— Shah Rukh Khan (@iamsrk) February 16, 2023 " class="align-text-top noRightClick twitterSection" data="
">Oh oh ab toh phir dekhni padhegi. What a good thing to do. Thank u @yrf Can u arrange some free popcorn also! No?? https://t.co/IcRdfIW9gQ
— Shah Rukh Khan (@iamsrk) February 16, 2023Oh oh ab toh phir dekhni padhegi. What a good thing to do. Thank u @yrf Can u arrange some free popcorn also! No?? https://t.co/IcRdfIW9gQ
— Shah Rukh Khan (@iamsrk) February 16, 2023
Shah Rukh Khan asks for free popcorn: ഫെബ്രുവരി 17ന് 'പഠാന്‍റെ' എല്ലാ ഷോകളുടെയും ടിക്കറ്റ് നിരക്ക് 110 രൂപയായി നിര്‍മാതാക്കള്‍ കുറച്ചിരുന്നു. ടിക്കറ്റ് നിരക്ക് കുറച്ചതിനൊപ്പം തിയേറ്ററുകളില്‍ പോപ്‌കോണും സൗജന്യമാക്കാന്‍ ആഗ്രഹിക്കുന്നതായി ഷാരൂഖ് ഖാന്‍ പ്രതികരിച്ചിരുന്നു. ട്വിറ്ററില്‍ ഒരു ആരാധകനുമായി സംവദിക്കുന്നതിനിടെയായിരുന്നു താരം ഇക്കാര്യം പങ്കുവച്ചത്. കാര്‍ത്തിക് ആര്യന്‍റെ 'ഷെഹ്‌സാദ' തിയേറ്ററുകളിലെത്തിയ അതേ ദിനമാണ് 'പഠാന്‍റെ' ടിക്കറ്റ് നിരക്ക് അണിയറപ്രവര്‍ത്തകര്‍ കുറച്ചത് എന്നതും ശ്രദ്ധേയമാണ്.
Shah Rukh Khan have to watch Pathaan again: 'പഠാന്‍' റിലീസുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ സജീവമായ ഷാരൂഖ് ഖാന്‍ ആരാധകന്‍റെ ഈ ട്വീറ്റിനോട് പ്രതികരിച്ചു. 'ഓ, ഇപ്പോള്‍ എനിക്ക് പഠാന്‍ വീണ്ടും കാണണം. എന്തൊരു നല്ല കാര്യമാണ്. നന്ദി. യാഷ് രാജ് ഫിലിംസ്, നിങ്ങള്‍ക്ക് കുറച്ച് പോപ്‌കോണ്‍ സൗജന്യമായി നല്‍കാന്‍ കഴിയുമോ! ഇല്ലേ??' -ഇപ്രകാരമായിരുന്നു ഷാരൂഖിന്‍റെ ട്വീറ്റ്.
Shah Rukh Khan interacting with his fans: നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍റേതായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'പഠാന്‍'. 'പഠാന്‍' റിലീസിനിടെ താരം ആരാധകരുമായി സംവദിക്കാറുണ്ടായിരുന്നു. ആസ്‌ക് എസ്‌ആര്‍കെ എന്ന സെഷനും താരം ട്വിറ്ററില്‍ നടത്തിയിരുന്നു. ആരാധകര്‍ താരത്തോട് ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് താരം മറുപടി നല്‍കുന്നതുമായിരുന്നു ആസ്‌ക് എസ്‌ആര്‍കെ സെഷന്‍.
Shah Rukh had his trademark witty reply to fans: ' 'പഠാന്' വേണ്ടി വര്‍ക്കൗട്ടിലൂടെ നേടിയെടുത്ത സിക്‌സ് പാക്ക് ഷാരൂഖ് ഖാന്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടോ അതോ ബട്ടര്‍ ചിക്കന്‍ കഴിച്ച് അത് ഇല്ലാതാക്കിയോ' എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. ടൈഗര്‍ ഷ്രോഫിന്‍റെ 'ഹീറോപാന്തി'യിലെ പ്രശസ്‌തമായ സിനിമ ഡയലോഗ് പരാമര്‍ശിച്ച് കൊണ്ടാണ് താരം ഇതിന് മറുപടി നല്‍കിയത്.
Pathaan second part: സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചിത്രത്തില്‍ ദീപിക പദുക്കോൺ, ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 'പഠാന്‍റെ' ഗംഭീര വിജയത്തെ തുടര്‍ന്ന് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചും സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ആലോചിക്കുന്നുണ്ട്.
Pathaan became fifth highest grossing Indian film in history: സൽമാൻ ഖാന്‍റെ 'ബജ്രംഗി ഭായിജാൻ' (2015), ആമിർ ഖാന്‍റെ 'സീക്രട്ട് സൂപ്പർസ്‌റ്റാർ' (2017) എന്നി ചിത്രങ്ങളെ കടത്തിവെട്ടി ഇന്ത്യന്‍ സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ അഞ്ചാമത്തെ ഇന്ത്യൻ ചിത്രമായി 'പഠാന്‍' മാറി. ജനുവരി 25നായിരുന്നു 'പഠാന്‍' തിയേറ്ററുകളിലെത്തിയത്.
Also Read: 1000 കോടിയിലേക്ക് 64 കോടിയുടെ കുറവ്; പഠാന്‍ 19 ദിന കലക്ഷന്‍ പുറത്ത്