ETV Bharat / entertainment

Oppenheimer| കേരള ബോക്‌സോഫിസില്‍ തിളങ്ങി നോളന്‍റെ 'ഓപ്പൺഹൈമർ', കലക്ഷന്‍ പുറത്ത്

കേരള ബോക്‌സോഫിസിൽ എട്ട് ദിവസത്തിനകം 'ഓപ്പൺഹൈമർ' നേടിയത് 6.30 കോടി രൂപ.

Oppenheimer  Oppenheimer Kerala box office collection  Oppenheimer  ക്രിസ്റ്റഫർ നോളന്‍റെ ഓപ്പൺഹൈമർ  Christopher Nolan  ക്രിസ്റ്റഫർ നോളൻ  Oppenheimer in Kerala box office  ഓപ്പൺഹൈമർ  ജെ റോബർട്ട് ഓപ്പൺഹൈമർ  J Robert Oppenheimer  സിലിയൻ മർഫി  Cillian Murphy
Oppenheimer
author img

By

Published : Jul 30, 2023, 3:40 PM IST

കേരള ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് വിഖ്യാത ചലച്ചിത്രകാരൻ ക്രിസ്റ്റഫർ നോളന്‍റെ (Christopher Nolan) ചിത്രം 'ഓപ്പൺഹൈമർ' (Oppenheimer). കേരളത്തിൽ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന് വലിയൊരു ആരാധകവൃന്ദം ഉണ്ടെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന 'ഓപ്പൺഹൈമർ' കേരള ബോക്‌സ് ഓഫിസ് കലക്ഷൻ റിപ്പോർട്ടുകൾ. എട്ട് ദിവസത്തിനുള്ളിൽ 6.30 കോടി രൂപ കേരള ബോക്‌സോഫിസിൽ നിന്ന് നേടിയെടുക്കാൻ 'ഓപ്പൺഹൈമറി'ന് കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിൽ കേരളത്തിലെ പല തിയേറ്ററുകളിലും 'ഓപ്പൺഹൈമർ' ഷോകൾ കുറച്ചെങ്കിലും, അവസാന ദിനം ചിത്രം 50 ലക്ഷം രൂപ നേടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്‌ത ചിത്രത്തിന് മലയാളി പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വ്യക്തം.

'ഓപ്പൺഹൈമർ കേരള ബോക്‌സോഫിസിലെ എട്ട് ദിവസത്തെ കലക്ഷനിൽ 6.30 കോടി ഗ്രോസ് മാർക്കിൽ എത്തി, സൂപ്പർ ഹിറ്റായി മാറി. ഷോ കുറച്ചെങ്കിലും, ചിത്രം ഇന്നലെ 50 ലക്ഷത്തിനടുത്ത് കലക്ഷൻ നേടി, മറ്റൊരു നല്ല വാരാന്ത്യത്തെ സൂചിപ്പിക്കുന്നു- ഫ്രൈഡേ മാറ്റിനി (@VRFridayMatinee) ജൂലൈ 29ന് ട്വീറ്റ് ചെയ്‌തു.

  • #Oppenheimer is a super hit at Kerala boxoffice with 8 days collection touching 6.30 gross mark.

    Despite show reductions, the film went on to gross near 50 lakhs yesterday that indicates another good weekend on cards 👍 pic.twitter.com/OME6AXWYrd

    — Friday Matinee (@VRFridayMatinee) July 29, 2023 " class="align-text-top noRightClick twitterSection" data=" ">

ആറ്റോമിക് ബോംബിന്‍റെ പിതാവ് എന്ന് വിളിക്കപ്പെടുന്ന ഭൗതിക ശാസ്‌ത്രജ്ഞനായ ജെ റോബർട്ട് ഓപ്പൺഹൈമറിന്‍റെ (J Robert Oppenheimer) കഥ പറയുന്ന ചിത്രം ജൂലൈ 21ന് ആണ് റിലീസായത്. ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ, ഏറ്റവും വലിയ വിനാശം വരുത്തിയ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായാണ് 'ഓപ്പൺഹൈമർ' എത്തിയത്. സിലിയൻ മർഫി (Cillian Murphy) ആണ് ഈ ക്രിസ്റ്റഫർ നോളന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധസമയത്ത്, ആണവായുധങ്ങളുടെ കണ്ടുപിടിത്തത്തിൽ ഓപ്പൺഹൈമറിന്‍റെ പങ്കിനെ വിശകലനം ചെയ്യുന്ന ഒരുതരത്തില്‍ ബയോപിക് എന്ന് വിളിക്കാനാവുന്ന ചിത്രമാണ് ഓപ്പൺഹൈമർ. നോളന്‍റെ രസകരമായ അവതരണ രീതി തന്നെയാണ് അദ്ദേഹത്തിന്‍റെ മുൻ ചിത്രങ്ങളെപ്പോലെ 'ഓപ്പൺഹൈമറെ'യും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ പതിവ് ശൈലിയിൽ നിന്നും 'ഓപ്പൺഹൈമറി'ൽ നോളൻ മാറി നടക്കുന്നുണ്ടെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.

അണുബോംബിന്‍റെ വിനാശകരമായ അനന്തരഫലങ്ങളും ഓപ്പൺഹൈമറിന്‍റെ മാനസിക സംഘർഷങ്ങളുമെല്ലാം ഈ ചിത്രം വരച്ചുകാട്ടുന്നുണ്ട്. ആദ്യ ദിനത്തിൽ തന്നെ ഇന്ത്യൻ പ്രേക്ഷകരെ വലിയ തോതിൽ ആകർഷിക്കാൻ 'ഓപ്പൺഹൈമർ'ക്ക് സാധിച്ചിരുന്നു. ഇൻഡസ്‌ട്രി ട്രാക്കർ സാക്‌നിൽക് പറയുന്നതനുസരിച്ച്, 'ഓപ്പൺഹൈമർ' ആദ്യ ദിവസം 13.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയത്.

ടോം ക്രൂസ് (Tom Cruise) നായകനായി എത്തിയ 'മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിങ് പാർട്ട് വൺ' (Mission: Impossible - Dead Reckoning Part One) എന്ന ചിത്രത്തെ ആദ്യ ദിന കലക്ഷനില്‍ ഓപ്പൺഹൈമർ പിന്നിലാക്കിയിരുന്നു. 12.5 കോടി രൂപയാണ് ആദ്യ ദിനത്തിൽ 'മിഷൻ ഇംപോസിബിൾ' ഏഴാം ഭാഗം ഇന്ത്യയില്‍ നിന്നും നേടിയിരുന്നത്.

READ MORE: Oppenheimer Movie | 'ഭ​ഗവത് ​ഗീതയെ അവഹേളിച്ചു', 'ഹിന്ദു മതവിശ്വാസങ്ങൾക്ക് നേരെയുള്ള ആക്രമണം'; 'ഓപ്പൺഹൈമറി'നെതിരെ വിമർശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.