ETV Bharat / entertainment

'ലാലേട്ടന് ഒരു കോടി പിറന്നാള്‍ ആശംസകള്‍'; ഒടിയന്‍റെ നേട്ടം പങ്കുവച്ച് ശ്രീകുമാര്‍ മേനോന്‍ - Odiyan collection

VA Shrikumar shares Odiyan success: ഒടിയന്‍ ഹിന്ദി പതിപ്പ്‌ കൈവരിച്ച നേട്ടം പങ്കുവച്ച്‌ സംവിധായകന്‍ വിഎ ശ്രീകുമാര്‍

Odiyan hindi remake crosses one crore views  ലാലേട്ടന് ഒരു കോടി പിറന്നാള്‍ ആശംസകള്‍  ഒടിയന്‍റെ നേട്ടം പങ്കുവച്ച് ശ്രീകുമാര്‍ മേനോന്‍  VA Shrikumar birthday wishes to Mohanlal  Odiyan released in Pen movies  Odiyan collection  VA Shrikumar shares Odiyan success
'ലാലേട്ടന് ഒരു കോടി പിറന്നാള്‍ ആശംസകള്‍'; ഒടിയന്‍റെ നേട്ടം പങ്കുവച്ച് ശ്രീകുമാര്‍ മേനോന്‍
author img

By

Published : May 21, 2022, 4:39 PM IST

Odiyan hindi remake crosses one crore views: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വി.എ ശ്രീകുമാര്‍ ഒരുക്കിയ 'ഒടിയന്‍' അടുത്തിടെയാണ് ഹിന്ദിയിലേയ്‌ക്ക്‌ മൊഴിമാറ്റിയത്‌. 'ഒടിയന്‍റെ' ഹിന്ദി മൊഴിമാറ്റ പതിപ്പിന് യൂട്യൂബില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്‌. മൂന്നാഴ്‌ച കൊണ്ട്‌ ഒരു കോടിയിലേറെ കാഴ്‌ചക്കാര്‍ എന്ന അപൂര്‍വ നേട്ടം 'ഒടിയന്‍റെ' ഹിന്ദി പതിപ്പ് സ്വന്തമാക്കി.

VA Shrikumar birthday wishes to Mohanlal: ഈ സന്തോഷം പങ്കുവച്ച്‌ സംവിധായകന്‍ വി.എ ശ്രീകുമാറും രംഗത്തെത്തി. പ്രിയ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് സംവിധായകന്‍ ഇക്കാര്യം ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്‌. മോഹന്‍ലാലിന് ഒരു കോടി പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്ന് ശ്രീകുമാര്‍ മേനോന്‍ കുറിച്ചു. 'ഒടിയന്‍റെ' നേട്ടം പങ്കുവച്ച്‌ കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ആശംസ. 'ഒടിയന്‍റെ' ഈ നേട്ടത്തില്‍ സന്തോഷം പങ്കുവയ്‌ക്കുന്നുവെന്നും ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് വീക്ഷിച്ചവര്‍ ലാലേട്ടന്‍റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

VA Shrikumar shares Odiyan success : 'ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്‌ചകൾക്കുള്ളിൽ 'ഒടിയൻ' എത്തിയ സന്തോഷം പങ്കുവയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി 'ഒടിയൻ' യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്‍റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്‍റ്‌ ബോക്‌സ്‌ നിറയെ. 'ആര്‍ആര്‍ആര്‍' ഹിന്ദിയിൽ വിതരണം ചെയ്യുകയും 'കഹാനി', 'ഗംഗുഭായ്' തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമിക്കുകയും ചെയ്‌ത പെൻമൂവിസാണ് 'ഒടിയൻ' ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഹിന്ദി ഒടിയന്‍റെ ലിങ്ക് ഇതോടൊപ്പം. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ..' -ശ്രീകുമാര്‍ മേനോന്‍ കുറിച്ചു.

Also Read: നടന വിസ്‌മയത്തിന്‍റെ 62 വര്‍ഷങ്ങള്‍! അറിയാം, റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍

Odiyan released in Pen movies: ഏപ്രില്‍ 23ന്‌ പെന്‍ മൂവീസിന്‍റെ യൂട്യൂബ്‌ ചാനലിലൂടെയാണ് ഒടിയന്‍ ഹിന്ദി പതിപ്പ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്‌. ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്‍റെ കഥയാണ് 'ഒടിയന്‍'. മഞ്ജു വാര്യര്‍, പ്രകാശ്‌ രാജ്‌, നരേന്‍, ഇന്നസെന്‍റ്‌, കൈലാസ്‌, നന്ദു, മനോജ്‌ ജോഷി തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരന്നു. പീറ്റര്‍ ഹെയ്‌ന്‍ ആയിരുന്നു ആക്ഷന്‍ കൊറിയോഗ്രഫി. ദേശീയ അവാര്‍ഡ്‌ ജേതാവ് ഹരികൃഷ്‌ണനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്‌. ആശിര്‍വാദ്‌ സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആയിരുന്നു നിര്‍മാണം.

Odiyan collection : റിലീസ്‌ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമാണ് 'ഒടിയന്‍'. 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. യഷിന്‍റെ 'കെജിഎഫ്‌ 2' എത്തും വരെ 'ഒടിയന്‍' തന്നെയായിരുന്നു മുന്നില്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.