നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി. പാലിയം കൊട്ടാര കുടുംബാംഗവും ഫാഷന്‍ ഡിസൈനറുമായ നിരഞ്ജനയാണ് വധു. പാലിയം കൊട്ടാരത്തില്‍ വച്ചായിരുന്നു വിവാഹം. വ്യാഴാഴ്‌ച രാവിലെ 9.15നായിരുന്നു മുഹൂര്‍ത്തം.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങളില്‍ പങ്കെടുത്തു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വിവാഹ ചടങ്ങിലുടനീളം ഉണ്ടായിരുന്നു. ജയറാം, രഞ്ജിത്ത്, ജഗദീഷ്, കുഞ്ചന്‍, ചിപ്പി, സംവിധായകന്‍ സേതു, നിര്‍മാതാവ് സുരേഷ് കുമാര്‍, രാകേഷ് തുടങ്ങിയവരും ചടങ്ങിന് എത്തി.
നടന്‍ മണിയന്‍പിള്ള രാജുവിന്‍റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്‍റെയും മകളാണ് നിരഞ്ജന. ഫാഷന്‍ ഡിസൈനറായ നിരഞ്ജന ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.
'നമുക്ക് കോടതിയില്‍ കാണാം', 'ഡിയര്‍ വാപ്പി', 'കാക്കിപ്പട' എന്നിവയാണ് നിരഞ്ജിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്‌ടുകള്‍. 'വിവാഹആവാഹനം' ആണ് നടന്‍റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
'ബ്ലാക്ക് ബട്ടര്‍ഫ്ലൈ' എന്ന സിനിമയിലൂടെയാണ് നിരഞ്ജ് സിനിമയിലെത്തുന്നത്. പിന്നീട് 'ഡ്രാമ', 'സകലകലാശാല', 'ബോബി', 'ഫൈനല്‍സ്', 'സൂത്രക്കാരന്‍', 'ഒരു താത്വിക അവലോകനം' തുടങ്ങിയ സിനിമകളിലും നിരഞ്ജ് വേഷമിട്ടു.
Also Read: മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ വിവാഹിതനാകുന്നു; ഡിസംബറില്‍ വിവാഹം