Cute couples of Mollywood: മലയാള സിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും സിനിമയ്‌ക്കകത്തും പുറത്തും ഒട്ടേറെ ആരാധകരുണ്ട്. മലയാളികളുടെ പ്രിയ താര ദമ്പതികള്‍ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്.
Nazriya Fahadh Faasil wedding anniversay: വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവരുടെയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സൈക്കിള്‍ സവാരി നടത്തുന്നതാണ് വീഡിയോയില്‍. നസ്രിയ തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Nazriya shares cycle ride video: 'ഭ്രാന്തിന്‍റെ മറ്റൊരു വര്‍ഷം,എട്ട് വര്‍ഷം മുമ്പ് ഏകദേശം ഈ സമയത്താണ് വിവാഹിതരായത്. ദൈവമേ, ഇത് ഒരു സവാരിയാണ്'- വീഡിയോ പങ്കുവച്ച് നസ്രിയ കുറിച്ചു. ഫഹദിന്‍റെ അനുജന്‍ ഫര്‍ഹാന്‍ ഫാസില്‍ ഉള്‍പ്പടെയുള്ളവര്‍ വീഡിയോയ്‌ക്ക് താഴെ ആശംസകള്‍ അറിയിച്ചു. ഹാപ്പി ആനിവേഴ്‌സറി ഗയ്‌സ് എന്നാണ് ഫര്‍ഹാന്‍ കുറിച്ചത്.
Nazriya suprise for Fahadh birthday: അടുത്തിടെ നസ്രിയ പങ്കുവച്ച ഫഹദിന്‍റെ ജന്മദിന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓഗസ്‌റ്റ് എട്ടിനായിരുന്നു ഫഹദിന്‍റെ പിറന്നാള്‍. താരത്തിന്‍റെ 40ാം ജന്മദിനത്തില്‍ നസ്രിയ സര്‍പ്രൈസ് ഒരുക്കിയിരുന്നു. ഫാഫ എന്നെഴുതിയ തൊപ്പി ധരിച്ചുകൊണ്ട് കേക്ക് മുറിച്ച താര ദമ്പതികളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
Fahadh Faasil Nazriya movies: അഞ്ജലി മേനോന്‍ ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സാണ് ഫഹദും നസ്രിയയും ആദ്യമായി ഒന്നിച്ചെത്തിയ സിനിമ. ബാംഗ്ലൂര്‍ ഡെയ്‌സ് സെറ്റില്‍ വച്ചാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. പിന്നീടാ പ്രണയം വിവാഹത്തിലേയ്‌ക്ക് നയിക്കുകയായിരുന്നു. 2014 ഓഗസ്‌റ്റ് 21നായിരുന്നു വിവാഹം.
Nazriya back to Anjali Menon movie: വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്ന നസ്രിയ ബിഗ് സ്‌ക്രീനിലേയ്‌ക്ക് തിരിച്ചെത്തുന്നത് അഞ്ജലി മേനോന്‍റെ മറ്റൊരു ചിത്രത്തിലൂടെയാണ്. പൃഥ്വിരാജ്, പാര്‍വതി എന്നിവര്‍ക്കൊപ്പം 'കൂടെ' (2018) എന്ന സിനിമയിലൂടെയായിരുന്നു നസ്രിയ വീണ്ടും തിരിച്ചെത്തിയത്. പിന്നീട് അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത ട്രാന്‍സ് എന്ന ചിത്രത്തിലും നസ്രിയ ഫഹദിനൊപ്പം എത്തി.
Nazriya latest movies: തെലുഗു സൂപ്പര്‍ താരം നാനിക്കൊപ്പമുള്ള 'അണ്ടേ സുന്ദരാനികി' ആണ് നസ്രിയയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജൂണ്‍ 10ന് തിയേറ്ററുകളിലെത്തിയ ചിത്രം ജൂലൈ 10ന് ഒടിടിയിലും റിലീസ് ചെയ്‌തിരുന്നു. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയ്‌ക്ക് ഒടിടിയില്‍ മികച്ച സ്വീകാര്യത ലഭിച്ചു.
Also Read: പിറന്നാള്‍ ദിനത്തില്‍ ഫാഫ തൊപ്പിയില്‍ ഫഹദ്; കുറിപ്പുമായി ദുല്‍ഖര്‍
Fahadh Faasil latest movies: മലയന്‍കുഞ്ഞ് ആണ് ഫഹദിന്‍റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‌ത സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മഹേഷ് നാരായണനാണ് രചന നിര്‍വഹിച്ചത്. സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം മലയന്‍കുഞ്ഞിലൂടെയാണ് റഹ്മാന്‍ മലയാള സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയത്. വിക്രം ആയിരുന്നു താരത്തിന്‍റേതായി റിലീസിനെത്തിയ മറ്റൊരു ചിത്രം.