തെന്നിന്ത്യയുടെ സൂപ്പർ താരം നയൻതാര ഏറ്റവും ഒടുവിൽ നായികയായി എത്തിയ ചിത്രമാണ് 'അന്നപൂരണി'. നയൻതാരയുടെ 75-ാമത്തെ ചിത്രം കൂടിയായ 'അന്നപൂരണി'യുടെ ഒടിടി റിലീസ് സംബന്ധിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് (Nayanthara starrer Annapoorani movie ott release). നെറ്റ്‌ഫ്ലിക്‌സാണ് നയൻതാര ഷെഫായി വേഷമിട്ട ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
-
Unga vayirum manasum neraika oru delicious movie oda varanga namma Lady Superstar😍#Annapoorani is coming to Netflix on 29 Dec in Tamil, Telugu, Malayalam, Kannada and Hindi.#AnnapooraniOnNetflix pic.twitter.com/py82y1imn4
— Netflix India South (@Netflix_INSouth) December 24, 2023 " class="align-text-top noRightClick twitterSection" data="
">Unga vayirum manasum neraika oru delicious movie oda varanga namma Lady Superstar😍#Annapoorani is coming to Netflix on 29 Dec in Tamil, Telugu, Malayalam, Kannada and Hindi.#AnnapooraniOnNetflix pic.twitter.com/py82y1imn4
— Netflix India South (@Netflix_INSouth) December 24, 2023Unga vayirum manasum neraika oru delicious movie oda varanga namma Lady Superstar😍#Annapoorani is coming to Netflix on 29 Dec in Tamil, Telugu, Malayalam, Kannada and Hindi.#AnnapooraniOnNetflix pic.twitter.com/py82y1imn4
— Netflix India South (@Netflix_INSouth) December 24, 2023
'അന്നപൂരണി' ഡിസംബർ 29 മുതൽ നെറ്റ്‌ഫ്ലിക്‌സിൽ സ്‌ട്രീമിംഗ് ആരംഭിക്കും. നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യ സൗത്ത് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും 'അന്നപൂരണി' ലഭ്യമാണ് (Nayanthara's Annapoorani will stream on Netflix from December 29).
നയൻതാര മികച്ച പ്രകടനം കാഴ്‌ചവച്ച ചിത്രം ഒടിടിയിൽ എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‌ത 'അന്നപൂരണി'യിൽ ജയ് ആണ് നായകനായി എത്തിയത്. 'രാജാ റാണി'ക്ക് ശേഷം ജയ്‌യും നയൻതാരയും വീണ്ടും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു 'അന്നപൂരണി'.
കെ എസ് രവികുമാര്‍, സുരേഷ് ചക്രവര്‍ത്തി, ആരതി ദേശായി, രേണുക, കാര്‍ത്തിക് കുമാര്‍, ചന്ദ്രശേഖര്‍, റെഡിൻ തുടങ്ങിയവരും 'അന്നപൂരണി'യിൽ പ്രധാന വേഷങ്ങളിലുണ്ട്. സീ സ്റ്റുഡിയോസിന്‍റെ ബാനറിൽ ജതിൻ സേത്തിയും ആർ രവീന്ദ്രനും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. സത്യ ഡി പി ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയതും സംവിധായകൻ നിലേഷ് കൃഷ്‍ണയാണ്. എസ് തമനാണ് സംഗീത സംവിധാനം നിർവഹിച്ചത്. പ്രവീൺ ആന്‍റണി ആയിരുന്നു ചിത്രത്തിന്‍റെ എഡിറ്റർ.
READ MORE: ഷെഫായി നയന്‍താര, ക്ലാസിക് അഭിനയമെന്ന് പ്രേക്ഷകര്‍; അന്നപൂരണി തിയേറ്ററുകളില്‍
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ലിൻഡ അലക്‌സാണ്ടർ, ഫുഡ് സ്‌റ്റൈലിസ്‌റ്റ് - ഷെഫ് ആർ കെ, കോസ്റ്റ്യൂം ഡിസൈനർമാർ - അനു വർദ്ധൻ, ദിനേഷ് മനോഹരൻ, ജീവ കാരുണ്യ, കലാസംവിധാനം - ജി ദുരൈരാജ്, ശബ്‌ദം - സുരൻ, അലഗിയ കുന്തൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ - സഞ്ജയ് രാഘവൻ പബ്ലിസിറ്റി ഡിസൈനുകൾ - വെങ്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം 'ഇരൈവനാ'ണ് നയൻതാര നായികയായി പ്രദര്‍ശനത്തിന് എത്തിയ മറ്റൊരു ചിത്രം. ജയം രവി നായകനായി എത്തിയ 'ഇരൈവൻ' സംവിധാനം ചെയ്‌തത് ഐ അഹമ്മദാണ് (Nyanthara and Jayam Ravi starrer Iraivan Movie). നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നു.
സുധൻ സുന്ദരമും ജയറാം ജിയുമായിരുന്നു 'ഇരൈവ'ന്‍റെ നിർമാണം. സംവിധായകൻ ഐ അഹമ്മദ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയതും. ഹരി കെ വേദാന്ദായിരുന്നു ഛായാഗ്രാഹകൻ.