Nayanthara Vignesh Shivan wedding: കാത്തിരിപ്പിനൊടുവില്‍ നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈ മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു താര വിവാഹം. കടലിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
Nayanthara Vignesh Shivan first wedding picture: നയന്‍താര - വിഘ്നേഷ് ശിവന് വിവാഹത്തിന്റെ ആദ്യ ചിത്രം പുറത്തു വന്നു. നയന്‍താരയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ വിവാഹത്തിന്റെ ആദ്യ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 'ദൈവകൃപയാൽ, നമ്മുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാ അനുഗ്രഹങ്ങളും.. പുതിയ തുടക്കം' -എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം വിവാഹ ചിത്രം പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Nayanthara Vignesh Shivan wedding dress: നയന്‍താരയുടെ നെറുകയില്‍ ചുംബിക്കുന്ന വിഘ്നേഷിനെയാണ് ആദ്യ ചിത്രത്തില്‍ കാണാനാവുക. ചില്ലി റെഡ് നിറമാണ് നയന്‍താരയുടെ വിവാഹ സാരിക്ക്. ചുവപ്പ് സാരിയിലും കുന്ദന്‍വര്‍ക്ക് ആഭരണങ്ങളിലും അതി സുന്ദരിയായിരുന്നു നയന്‍താര. കസവു ഷര്‍ട്ടും മുണ്ടുമാണ് വിഘ്നേഷിന്റെ വിവാഹ ശേഷം. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. നിരവധി പേര് താര ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
Vignesh Shivan shares marriage photo: ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിഘ്നേഷ് ശിവനും വിവാഹ ചിത്രം പങ്കുവച്ചു. 'ഇനി മുതല്‍ എന്റെ സ്വന്തം' എന്ന കുറിപ്പോടെയാണ് നയന്‍താരയെ പ്രണയപൂര്‍വ്വം ചുംബിക്കുന്ന ചിത്രം വിഘ്നേഷ് പങ്കുവച്ചത്. വിഘ്നേഷിന്റെ പോസ്റ്റും ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
-
On a scale of 10…
— Vignesh Shivan (@VigneshShivN) June 9, 2022 " class="align-text-top noRightClick twitterSection" data="
She’s Nayan & am the One ☝️☺️😍🥰
With God’s grace , the universe , all the blessings of our parents & best of friends
Jus married #Nayanthara ☺️😍🥰 #WikkiNayan #wikkinayanwedding pic.twitter.com/C7ySe17i8F
">On a scale of 10…
— Vignesh Shivan (@VigneshShivN) June 9, 2022
She’s Nayan & am the One ☝️☺️😍🥰
With God’s grace , the universe , all the blessings of our parents & best of friends
Jus married #Nayanthara ☺️😍🥰 #WikkiNayan #wikkinayanwedding pic.twitter.com/C7ySe17i8FOn a scale of 10…
— Vignesh Shivan (@VigneshShivN) June 9, 2022
She’s Nayan & am the One ☝️☺️😍🥰
With God’s grace , the universe , all the blessings of our parents & best of friends
Jus married #Nayanthara ☺️😍🥰 #WikkiNayan #wikkinayanwedding pic.twitter.com/C7ySe17i8F
Celebrities in Nayanthara Vignesh wedding: ഷാരൂഖ് ഖാൻ, രജനികാന്ത്, വിജയ് സേതുപതി, സംവിധായകൻ മണിരത്നം തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. താരങ്ങള്‍ എത്തിയതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
Nayanthara Vignesh provide lunch for kids: വിവാഹ ചടങ്ങില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ വിവാഹ സദ്യ കഴിക്കും. തമിഴ്നാട്ടില്‍ വിവിധ ഭാഗങ്ങളിലുള്ള പ്രധാന ക്ഷേത്രങ്ങള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലുള്ള ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഇതുകൂടാതെ തമിഴ്നാട്ടിലൂടനീളം 18,000 കുട്ടികള്‍ക്ക് താര ദമ്പതികള്‍ സദ്യയൊരുക്കും.
തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് നയന്‍താരയും വിഘ്നേഷും ഇത്രയും പേര്‍ക്ക് ഉച്ച ഭക്ഷണം നല്കാന് തീരുമാനിച്ചത്. സമ്പാദ്യത്തിലൊരു പങ്ക് എന്നും സമൂഹത്തിനായി തിരിച്ചു നല്‍കണമെന്ന് വിശ്വസിക്കുന്നവരാണ് നയന്‍താരയും വിഘ്നേഷ് ശിവനും.
Also Read: നയന്‍താരയും വിഘ്നേഷും വിവാഹിതരായി ; വിശേഷ ദിനത്തില്‍ ഒരു ലക്ഷം പേര്‍ക്ക് ഉച്ച ഭക്ഷണം