Nayantha Vignesh to tie the knot : ആരാധകരും സിനിമ ലോകവും ഒരുപോലെ കാത്തിരുന്ന താര വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്‍റേയും. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി. ചെന്നൈയില്‍ കടലിന്‍റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. കുടുംബാംഗങ്ങളുടെയും താരങ്ങള്‍ ഉള്‍പ്പടെയുള്ള അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താലികെട്ട്.
Celebrities in Nayanthara Vignesh wedding: ഷാരൂഖ് ഖാൻ, രജനികാന്ത്, വിജയ് സേതുപതി, സംവിധായകൻ മണിരത്നം തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. താരങ്ങള്‍ എത്തിയതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വിവാഹത്തോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ വിവിധ ഭാഗങ്ങളിലുള്ള പ്രധാന ക്ഷേത്രങ്ങള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലുള്ള ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്.
Nayantha with Shah Rukh Khan: ഷാരൂഖിനെ കേന്ദ്രകഥാപാത്രമാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'ജവാന്‍' എന്ന ബോളിവുഡ് ചിത്രത്തില്‍ നയന്‍താരയാണ് നായികയായെത്തുന്നത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് 'ജവാന്‍'.
Also Read: 'എന്‍റെ തങ്കമേ, അതിയായ ആകാംക്ഷയിലാണ്'; വിവാഹത്തിന് മുമ്പുള്ള വിഘ്‌നേഷിന്‍റെ കുറിപ്പ്
Vignesh Shivan instagram post: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോസ്‌റ്റുമായി വിഘ്‌നേഷ് ശിവന്‍ ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരുന്നു. തന്‍റെ പ്രതിശ്രുത വധു നയന്‍താരയ്‌ക്ക് വേണ്ടിയാണ് വിവാഹത്തിന് മുന്നോടിയായി വിഘ്‌നേഷ് ശിവന്‍ ഇന്‍സ്‌റ്റയിലെത്തിയത്. തങ്കമേ നീ വിവാഹ മണ്ഡപത്തിലേയ്‌ക്ക് കടന്നുവരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുകയാണെന്നുമാണ് വിഘ്‌നേഷ് കുറിച്ചത്.
Vignesh Shivan viral note: 'ഇന്ന് ജൂണ്‍ ഒമ്പത്, എന്‍റെ ജീവിതം കടന്നുപോയ എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ദൈവത്തിനും പ്രപഞ്ചത്തിനും, നന്മയ്‌ക്കും നന്ദി!! നല്ല മനുഷ്യരും നല്ല നിമിഷങ്ങളും യാദൃശ്ചികതയും അനുഗ്രഹങ്ങളുമാണ് പ്രാര്‍ഥനയുമാണ് എന്‍റെ ജീവിതത്തെ മനോഹരമാക്കിയത്! എല്ലാത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു! ഇപ്പോള്‍ എന്‍റെ തങ്കമേ! ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ ഇടനാഴിയിലൂടെ നടക്കുന്നത് കാണുന്നതില്‍ ആവേശമുണ്ട്.'-വിഘ്‌നേഷ് കുറിച്ചു.