Quarrel between Nawazuddin Siddiqui wife Aaliya: ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയ സിദ്ദിഖിയും തമ്മിലുള്ള തര്‍ക്കം വൈറലാവുന്നു. ഓരോ ദിവസം പിന്നിടുമ്പോഴും നവാസുദ്ദീനും ഭാര്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. ദിനംപ്രതി പുതിയ അവകാശവാദങ്ങളും ഞെട്ടിക്കുന്ന ആരോപണങ്ങളുമാണ് നവാസുദ്ദീന്‍ സിദ്ദിഖിയ്‌ക്കെതിരെ ഉയര്‍ന്നു വരുന്നത്.
Aaliya Siddiqui s lengthy Instagram post: തന്‍റെ ബംഗ്ലാവിന്‍റെ ഗേറ്റിന് പുറത്ത് നവാസുദ്ദീന്‍ സിദ്ദിഖിയുമായി വഴക്കിടുന്ന വീഡിയോ ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തിരിക്കുകയാണ്. നീണ്ട കുറിപ്പിനൊപ്പമാണ് ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വഴക്കിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Aaliya Siddiqui shares quarrel video with husband: നവാസുദ്ദീന്‍റെ ഭാര്യ എന്ന വിശേഷണത്തിന് അര്‍ഹയാക്കുന്ന രണ്ട് രേഖകള്‍ ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. എനിക്ക് ഒട്ടും വിലതരാത്ത ഒരു മനുഷ്യന് 18 വര്‍ഷം നല്‍കിയതില്‍ ഞാന്‍ ഖേദിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ആലിയ തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. 2004ല്‍ നവാസുദ്ദീന്‍ സിദ്ദിഖിയെ കണ്ടുമുട്ടുമ്പോള്‍ അയാള്‍ക്ക് ഒന്നും ഉണ്ടായിരുന്നില്ലെന്നും ഭാര്യ പറയുന്നു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ആലിയയും നവാസുദ്ദീന്‍ സിദ്ദിഖിയും, നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരന്‍ ഷംസുദ്ദീന്‍ സിദ്ദിഖിയുടെ ഒരു മുറി ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Aaliya claims Nawazuddin disowned second child: 2010ലാണ് നവാസുദ്ദിന്‍ സിദ്ദിഖിയും ആലിയയും തമ്മില്‍ വിവാഹിതരായത്. ഒരു വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും മകള്‍ ഷോറ ജനിച്ചു. എന്നാല്‍ തന്‍റെ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാന്‍ സിദ്ദിഖി ഇനിയും തയ്യാറായിട്ടില്ലെന്ന് ഭാര്യ ആലിയ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റില്‍ പറയുന്നു. ആദ്യ കുട്ടിയുടെ ജനനത്തിന് ശേഷം തനിക്ക് വിവാഹ മോചനം നല്‍കിയെന്നും എന്നാല്‍ സിദ്ദിഖിയുമായി വീണ്ടും ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കുമ്പോള്‍ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതായും ആലിയ പറയുന്നു.
Aaliya Nawazuddin 18 years relationship: 'എനിക്ക് ഒട്ടും വിലതരാത്ത ഒരു മനുഷ്യന്‍, ഞാന്‍ 18 വര്‍ഷം നല്‍കിയതില്‍ ഖേദിക്കുന്നു. 2004ലാണ് ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. മുംബൈയിലെ ഏക്‌താ നഗര്‍, ചാര്‍കോപ്പ്, മഹദ എന്ന സ്ഥലങ്ങളിലെ താമസത്തിനിടയില്‍ ഞങ്ങള്‍ രണ്ടു പേരും ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. സിദ്ദിഖിയുടെ സഹോദരന്‍ ഷമാസുദ്ദീന്‍ സിദ്ദിഖിയുടെ ഒരു മുറി ഫ്ലാറ്റില്‍ ഞങ്ങള്‍ താമസിച്ചിരുന്നു.
Aaliya against Nawazuddin Siddiqui: ഒറ്റ മുറിയിലാണ് ഞങ്ങളുടെ ഒന്നിച്ചുള്ള യാത്ര ആരംഭിച്ചത്. വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. അയാള്‍ എന്നെ സ്‌നേഹിക്കുന്നുവെന്നും മരണം വരെ എന്നെ സന്തോഷിപ്പിക്കുമെന്നും ഞാന്‍ വിശ്വസിച്ചു. ആ സമയത്ത് ഭക്ഷണത്തിന് പോലും അയാളുടെ കയ്യില്‍ പണമില്ലായിരുന്നു. അന്ന് ഞാനും അവന്‍റെ സഹോദരന്‍ ഷമീസ് ഉദ്ദീനും ചേര്‍ന്നാണ് അതെല്ലാം കൈകാര്യം ചെയ്‌തത്. മറ്റൊരു വ്യക്തിപരമായ ഉദ്ദേശവും അതിന് പിന്നില്‍ ഇല്ലായിരുന്നു.
Aaliya Nawazuddin Siddiqui married on 2010: പിന്നീട് 2010ല്‍ ഞങ്ങള്‍ വിവാഹിതരായി. ഒരു വര്‍ഷത്തിന് ശേഷം എനിക്കൊരു കുഞ്ഞ് ജനിച്ചു. ഡെലിവറി ആവശ്യങ്ങള്‍ക്കായി എന്‍റെ അമ്മ നല്‍കിയ ഫ്ലാറ്റ് ഞാന്‍ വില്‍ക്കുകയും അതേ പണത്തില്‍ നിന്നും ഒരു കാര്‍ (സ്‌കോഡ ഫാബിയ) അയാള്‍ക്ക് സമ്മാനിക്കുകയും ചെയ്‌തു. അതിനാല്‍ അയാള്‍ക്ക് ബസില്‍ യാത്ര ചെയ്യേണ്ടതില്ല. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ പൂര്‍ണമായും മാറി. അയാള്‍ ശരിക്കും മനുഷ്യത്വരഹിതനായി.
Nawazuddin always disrespected his wife: ഈ മനുഷ്യന്‍ ഒരിക്കലും ഒരു വലിയ മനുഷ്യന്‍ ആയിരുന്നില്ല. അയാള്‍ എപ്പോഴും അയാളുടെ മുന്‍ ഭാര്യയേയും മുന്‍ കാമുകികളെയും അനാദരിക്കുന്നു. ഇപ്പോള്‍ എന്നെയും എന്‍റെ കുട്ടികളെയും അനാദരിക്കുകയും ലക്ഷ്യം വയ്‌ക്കുകയും ചെയ്യുന്നു. ഓരോ രേഖകളും തെളിവുകളും ഈ മനുഷ്യന്‍ എന്‍റെ ജീവിത പങ്കാളിയാണെന്ന് തെളിയിക്കുമ്പോള്‍ ഒരാള്‍ക്ക് എങ്ങനെയാണ് ഇത്ര അധ:പതിക്കാന്‍ കഴിയുന്നത്.
കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ അനുഭവിക്കുന്ന ഈ വേദനകളെല്ലാം ഭാവിയില്‍ ഞാന്‍ അനുഭവിക്കുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍, നുണയനും വഞ്ചകനുമായ സൂപ്പര്‍സ്‌റ്റാറിനെ പോലെയുള്ള ആളിനെയല്ല, കുറച്ച് പണമുള്ള ഒരാളുടെ കൂടെ പോകാനെ ഞാന്‍ തിരഞ്ഞെടുക്കൂ. എന്നാണ് ഞാന്‍ അയാളെ വിവാഹം കഴിച്ചത് എന്നതിനെ കുറിച്ച് എനിക്ക് ഓര്‍മയില്ല.
Nawazuddin never considered Aaliya as his wife: ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം അയാള്‍ എനിക്ക് വിവാഹ മോചനം നല്‍കിയിരുന്നു. വിവാഹ മോചനത്തിന് ശേഷം ഞാന്‍ അയാളുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയത്ത് ഞങ്ങള്‍ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു. വിവാഹ മോചിതരാകുന്നതിന് മുമ്പ് തന്നെ അയാള്‍ എന്നെ ഒരിക്കലും അയാളുടെ ഭാര്യയായി കണക്കാക്കിയിരുന്നില്ല എന്നത് പിന്നീടാണ് ഞാന്‍ അറിഞ്ഞത്.
Aaliya tell about her lengthy note s aim: ഈ ആരോപണങ്ങള്‍ വളരെ വെറുപ്പുളവാക്കുന്നതും ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ അനാദരവുമാണ്. അതിനാല്‍ എന്‍റെ ഈ സന്ദേശത്തിന്‍റെ ഏക ഉദ്ദേശം, ഈ മനുഷ്യന്‍ എത്രത്തോളം അധ:പതിച്ചിരിക്കുന്നുവെന്നും അയാളുടെ യഥാര്‍ഥ നിറം എല്ലാവര്‍ക്കും മുന്നില്‍ കാണിക്കുക എന്നതുമാണ് ഞാന്‍ ഈ കുറിപ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്.
Nawazuddin Siddiqui wife Aaliya calls him cheater: വഞ്ചകന്‍ ഏത് ജാതിയില്‍ പെട്ടവനും ആയിരിക്കാം. അതിനാല്‍ ഒരു മനുഷ്യന്‍റെ മതം നോക്കി ആരും പോകരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. നീതി ജയിക്കണം.'-ഇപ്രകാരമായിരുന്നു ആലിയ നവാസുദ്ദീഖിന്‍റെ കുറിപ്പ്. ആലിയയുടെ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് ആലിയയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം നവാസുദ്ദീന്‍ സിദ്ദിഖിയ്‌ക്കെതിരെയും ഒരുകൂട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്.