ETV Bharat / entertainment

'വിമര്‍ശനത്തിന് പിന്നില്‍ അസൂയ; ആരോടും വിരോധമില്ല':  നഞ്ചിയമ്മ

Nanjiyama on award controversary: വനവാസികളുടെ പാട്ടിനെ കുറിച്ച്‌ ഒന്നും അറിയാത്തവരാണ് വിമര്‍ശിക്കുന്നതെന്ന് നഞ്ചിയമ്മ. ഞങ്ങള്‍ പാടുന്നത് എന്താണെന്ന് മനസിലാക്കുന്നവരും ചിന്തിക്കുന്നവരും വിമര്‍ശിക്കില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.

Nanjiyama reacts on National film award controversary  Nanjiyama on award controversary  Nanjiyama criticized on film award  പ്രതികരിച്ച് നഞ്ചിയമ്മ  അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ  നഞ്ചിയമ്മ പ്രതികരിച്ചു  കച്ച ഗായികയ്‌ക്കുള്ള അവാര്‍ഡ് നഞ്ചിയമ്മയ്‌ക്ക്  നഞ്ചിയമ്മയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍
'വിമര്‍ശനത്തിന് പിന്നില്‍ അസൂയ; ആരോടും വിരോധമില്ല'; പ്രതികരിച്ച് നഞ്ചിയമ്മ
author img

By

Published : Jul 27, 2022, 4:09 PM IST

പാലക്കാട്: ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ പ്രതികരണവുമായി അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ. ദേശീയ പുരസ്‌കാര വിവാദം കാര്യമാക്കുന്നില്ലെന്നും ആരോടും വിരോധമില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. അതേസമയം വിമര്‍ശനത്തിന് പിന്നില്‍ അസൂയയുണ്ടെന്നും നഞ്ചിയമ്മ പ്രതികരിച്ചു.

Nanjiyama on award controversary: 'ദേശീയ പുരസ്‌കാര വിവാദം കാര്യമാക്കുന്നില്ല. വിമര്‍ശനം മക്കള്‍ പറയുന്നത്‌ പോലയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല. വനവാസികളുടെ പാട്ടിനെ കുറിച്ച്‌ ഒന്നും അറിയാത്തവരാണ് വിമര്‍ശിക്കുന്നത്. ഞങ്ങള്‍ പാടുന്നത് എന്താണെന്ന് മനസിലാക്കുന്നവരും ചിന്തിക്കുന്നവരും വിമര്‍ശിക്കില്ല. വിമര്‍ശനത്തിന് പിന്നില്‍ അസൂയയും ഉണ്ട്. ചെറുപ്പം മുതല്‍ പാടുന്നുണ്ട്. പാട്ടിനായി ഒന്നും ഉപേക്ഷിക്കാറില്ല. ആവശ്യമായ ഭക്ഷണങ്ങള്‍ കഴിച്ചാണ് പാട്ടു പാടുന്നത്. പരമ്പരാഗതമായി പാട്ട് കൈമാറി വരുന്നു. എല്ലാ സംഗീതവും ശുദ്ധമാണ്.' -നഞ്ചിയമ്മ പറഞ്ഞു.

Nanjiyama criticized on film award: കഴിഞ്ഞ ദിവസം ദേശീയ ചലച്ചിത്ര പരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മികച്ച ഗായികയ്‌ക്കുള്ള അവാര്‍ഡ് നഞ്ചിയമ്മയ്‌ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനം ഉന്നയിച്ച് സംഗീതജ്ഞന്‍ ലിനു ലാലും രംഗത്തെത്തിയിരുന്നു. ഒരു മാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്‌ക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിനായി ജീവിതം ഉഴിഞ്ഞ് വച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേ എന്നുമായിരുന്നു ലിനു ലാലിന്‍റെ വിമര്‍ശനം.

പലരും നഞ്ചിയമ്മയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയപ്പോള്‍ സംഗീത ലോകത്തെ പ്രമുഖരില്‍ പലരും നഞ്ചിയമ്മയ്‌ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

Also Read: മലയാളത്തിന് ദേശീയ മധുരം: മികച്ച നടിയായി അപര്‍ണ, സംവിധായകനായി സച്ചി, നഞ്ചിയമ്മ മികച്ച പിന്നണി ഗായിക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.