തെന്നിന്ത്യൻ സിനിമാസ്വാദകർക്ക് ഏറെ സുപരിചിതനായ 'നാച്ചുറൽ സ്റ്റാർ' നാനിയും മൃണാൽ താക്കൂറും ജോഡികളായെത്തുന്ന പുതിയ ചിത്രമാണ് 'ഹായ് നാണ്ണാ'. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നു. 'ഹായ് നാണ്ണാ'യിലെ മൂന്നാമത്തെ സിംഗിളായ 'മെല്ലെ ഇഷ്‌ടം...' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Nani's Hi Nanna Melle Ishtam Lyrical Video song).
മലയാളിയായ ഹിഷാം അബ്‌ദുള്‍ വഹാബ് ഈണമിട്ട ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. ആവണി മൽഹാറിനൊപ്പം ഹിഷാമും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'ടി സീരിസ് മലയാളം' എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‌ത ഗാനം ചുരുങ്ങിയ സമയം കൊണ്ടുതന്നെ ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയാണ് സ്വന്തമാക്കിയത്. അരുൺ അലാട്ട് ആണ് മലയാളം പതിപ്പിനായി വരികൾ രചിച്ചത്.
- " class="align-text-top noRightClick twitterSection" data="">
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസർ പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരുന്നു. കൂടാതെ ഇതിനോടകം റിലീസ് ചെയ്‌ത ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പുതിയ പാട്ടും പ്രേക്ഷക മനം കീഴടക്കുകയാണ്. യൂട്യൂബ് ട്രെൻഡിങ്ങിലും ഗാനം ഇടം പിടിച്ചുകഴിഞ്ഞു.
നവാഗതനായ ഷൗര്യുവാണ് (Shouryuv) 'ഹായ് നാണ്ണാ'യുടെ സംവിധായകൻ. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം മോഹൻ ചെറുകുരിയും ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഡിസംബർ 7ന് 'ഹായ് നാണ്ണാ' പ്രദർശനത്തിനെത്തും.
ബിഗ് ബജറ്റിൽ നിർമിച്ചിരിക്കുന്ന ഈ ചിത്രം മുഴുനീള ഫാമിലി എന്‍റര്‍ടെയിനറായാണ് ഒരുക്കിയിരിക്കുന്നത്. ഹിന്ദിയിൽ 'ഹായ് പപ്പ' എന്നാണ് ചിത്രത്തിന്‍റെ പേര്. ബേബി കിയാര ഖന്നയും ചിത്രത്തിൽ സുപ്രധാന വേഷത്തിലുണ്ട്.
സംവിധായകൻ ഷൗര്യുവ് തന്നെയാണ് ചിത്രത്തിനായി തിരക്കഥ എഴുതിയതും. സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്‍റെ എഡിറ്റർ പ്രവീൺ ആന്‍റണിയാണ്. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനിംഗ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇവിവിയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.
READ ALSO: Nani Mrunal Thakur Hi Nanna Teaser : നാനിയുടെ 'ഹായ് നാണ്ണാ' ഡിസംബർ 7ന് തിയേറ്ററുകളിൽ; ടീസർ പുറത്ത്
വസ്‌ത്രാലങ്കാരം - ശീതൾ ശർമ്മ, ലക്ഷ്‌മി കിലാരി, വിഎഫ്എക്‌സ് സൂപ്പർവൈസർ - അരുൺ പവാർ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - ഇവ്വി സതീഷ്, ലൈൻ പ്രൊഡ്യൂസർമാർ - പ്രശാന്ത് മാണ്ഡവ, അഭിലാഷ് മന്ദധ്പു, പ്രോ - വംശി, ശേഖർ, ഡിഐ - അന്നപൂർണ, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, കൊറിയോഗ്രാഫർമാർ - ബോസ്കോ മാർട്ടിസ്, വിശ്വ രഘു, വരികൾ - അനന്ത ശ്രീറാം, കൃഷ്‌ണകാന്ത്, സ്റ്റണ്ട് - വിജയ്, പൃഥ്വി, പോസ്റ്റർ - ഭരണിധരൻ, ശബ്‌ദ മിശ്രണം - സുരൻ. ജി, പി ആർ ഒ - ശബരി (Hi Nanna Crew).