ETV Bharat / entertainment

'എവിടെയാ എനിക്ക് തെറ്റ് പറ്റിയത്?'; കൗതുകമുണർത്തി നാനിയുടെ 'ഹായ് നാണ്ണാ' ട്രെയിലർ - Nani new movie

'Hi Nanna' will hit theaters on December 7 : ഹായ് നാണ്ണാ ഡിസംബർ 7ന് തിയേറ്ററുകളിലേക്ക്

Hi Nanna will hit theaters on December 7  Hi Nanna release  Hi Nanna movie  Nani mrunal thakur Hi Nanna Trailer  Nani mrunal thakur starrer Hi Nanna  കൗതുകമുണർത്തി നാനിയുടെ ഹായ് നാണ്ണാ ട്രെയിലർ  ഹായ് നാണ്ണാ ട്രെയിലർ  നാനിയുടെ ഹായ് നാണ്ണാ  Nani new movie  mrunal thakur new movies
Hi Nanna Official Trailer out
author img

By ETV Bharat Kerala Team

Published : Nov 25, 2023, 4:16 PM IST

നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹായ് നാണ്ണാ'. പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഈ സിനിമയിൽ മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ സിനിമാസ്വാദകർ കാത്തിരുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ് (Nani mrunal thakur starrer Hi Nanna Official Trailer out).

ഏറെ വ്യത്യസ്‌തമായ ഒരു ഗെറ്റപ്പിലാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നാനി പ്രത്യക്ഷപ്പെടുന്നത്. ഏതായാലും ട്രെയിലർ വന്നതോടെ ആരാധകരും ആവേശത്തിലാണ്. 33 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ ഇതിനോടകം ട്രെയിലർ സ്വന്തമാക്കി കഴിഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

മകള്‍ - അച്ഛൻ ബന്ധത്തിന്‍റെ ആഴങ്ങളിലേക്ക് ആസ്വാദകരെ കൈപിടിച്ച് കൊണ്ടുപോകുന്നതാകും 'ഹായ് നാണ്ണാ' എന്ന് അടിവരയിടുന്നതാണ് ട്രെയിലർ. ഒപ്പം റൊമാൻസും സസ്‌പെൻസുമെല്ലാം കാഴ്‌ചക്കാരുടെ ആസ്വാദക തലത്തെ ഉയർത്താൻ കൂട്ടിനുണ്ട്. ഏറെ കൗതുകവും നിഗൂഡതകളും ബാക്കിവച്ചാണ് ട്രെയിലർ അവസാനിക്കുന്നത്.

തിയേറ്ററിൽ മികച്ച കാഴ്‌ചാനുഭവം ചിത്രം സമ്മാനിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഡിസംബർ 7നാണ് 'ഹായ് നാണ്ണാ' തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തുക. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ചിത്രം ലഭ്യമാകും. ഹിന്ദിയിൽ 'ഹായ് പപ്പ' എന്നാണ് ഈ ചിത്രത്തിന്‍റെ പേര്.

നവാഗതനായ ഷൗര്യുവാണ് (Shouryuv) 'ഹായ് നാണ്ണാ' തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം.

മലയാളികളുടെ പ്രിയ താരം ജയറാമും 'ഹായ് നാണ്ണാ'യിൽ നിർണായക വേഷത്തിലുണ്ട്. ബേബി കിയാര ഖന്നയാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ട്രെയിലറിൽ ശ്രുതി ഹാസന്‍റെ സാന്നിധ്യവുമുണ്ട്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. അടുത്തിടെയാണ് 'ഹായ് നാണ്ണാ'യിലെ മൂന്നാമത്തെ സിംഗിളായ 'മെല്ലെ ഇഷ്‌ടം...' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Nani's Hi Nanna Melle Ishtam Lyrical Video song). മലയാളിയായ ഹിഷാം അബ്‌ദുള്‍ വഹാബ് ഈണമിട്ട ഗാനം മികച്ച പ്രതികരണമാണ് നേടിയത്.

READ MORE: 'മെല്ലെ ഇഷ്‌ടം തോന്നുന്നുണ്ടോ' ; 'ഹായ് നാണ്ണാ'യിലെ പുതിയ ഗാനം പുറത്ത്

സാനു ജോൺ വർഗീസ് ഐഎസ്‌സിയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് പ്രവീൺ ആന്‍റണിയും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർമാർ - പ്രശാന്ത് മാണ്ഡവ, അഭിലാഷ് മന്ദധ്പു.

അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനിംഗ് കൈകാര്യം ചെയ്യുന്ന സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ സതീഷ് ഇവിവിയാണ്. വസ്‌ത്രാലങ്കാരം - ശീതൾ ശർമ്മ, ലക്ഷ്‌മി കിലാരി, വിഎഫ്എക്‌സ് സൂപ്പർവൈസർ - അരുൺ പവാർ, പ്രോ - വംശി, ശേഖർ, ഡിഐ - അന്നപൂർണ, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, കൊറിയോഗ്രാഫർമാർ - ബോസ്കോ മാർട്ടിസ്, വിശ്വ രഘു, വരികൾ - അനന്ത ശ്രീറാം, കൃഷ്‌ണകാന്ത്, സ്റ്റണ്ട് - വിജയ്, പൃഥ്വി, പോസ്റ്റർ - ഭരണിധരൻ, ശബ്‌ദ മിശ്രണം - സുരൻ. ജി, പി ആർ ഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Hi Nanna Crew).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.